സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി; 2047ല്‍ ഇന്ത്യ വികസിത രാജ്യമാകും’;സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരം അര്‍പ്പിച്ചു; പ്രകൃതിദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരെ സ്മരിച്ചു; പ്രധാനമന്ത്രി

സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി; 2047ല്‍ ഇന്ത്യ വികസിത രാജ്യമാകും’;സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരം അര്‍പ്പിച്ചു; പ്രകൃതിദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരെ സ്മരിച്ചു; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ വിഭാഗക്കാരെയും ഒപ്പം കൂട്ടിയുള്ള വികസിത ഭാരതമാണ് ലക്ഷ്യമിടുന്നത്. വികസിത ഭാരതം 2047 എന്നത് കേവലം വാക്കുകളല്ല. 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണെന്നും മോദി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് വികസിത ഭാരതം എന്ന ലക്ഷ്യത്തെ കുറിച്ച് മോദി പറഞ്ഞത്. ലോകം ഇന്ത്യയുടെ വളര്‍ച്ച ഉറ്റുനോക്കുകയാണ്. 2047ഓടെ ഇന്ത്യയെ വികസിതമാക്കാന്‍ ആളുകള്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കി. […]

Read More
 കേരളം ഒറ്റയ്ക്കല്ല; രാജ്യം ഒപ്പമുണ്ട് ; ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി

കേരളം ഒറ്റയ്ക്കല്ല; രാജ്യം ഒപ്പമുണ്ട് ; ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി

വയനാട്: മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തോട് വിശദമായ മെമ്മോറണ്ടം ആവശ്യപ്പെട്ടിട്ടുണ്ട്. വയനാടിന്റെ പുനര്‍നിര്‍മാണത്തിന് സമഗ്ര പദ്ധതി സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതബാധിതര്‍ ഒരിക്കലും ഒറ്റക്കാവില്ല. പുനരധിവാസത്തിന് ഒരിക്കലും പണത്തിന്റെ കുറവുണ്ടാകില്ല. സഹായം ഏത്രയും വേഗം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിന് ശേഷം അദ്ദേഹം വയനാട്ടില്‍നിന്ന് മടങ്ങി. നിശ്ചയിച്ചതില്‍നിന്ന് രണ്ട് മണിക്കൂറോളം വൈകിയാണ് പ്രധാനമന്ത്രി മടങ്ങുന്നത്. നേരത്തെ ചൂരല്‍മല […]

Read More
 പ്രധാനമന്ത്രി വയനാട്ടിലെത്തി; ഉരുള്‍ ദുരന്തം വിതച്ച ഭൂമി ഹെലികോപ്ടറില്‍ ചുറ്റിക്കണ്ട് നരേന്ദ്ര മോദി; ഒപ്പം ഗവര്‍ണറും മുഖ്യമന്ത്രിയും സുരേഷ് ഗോപിയും; ദുരന്തബാധിതരെ കാണും

പ്രധാനമന്ത്രി വയനാട്ടിലെത്തി; ഉരുള്‍ ദുരന്തം വിതച്ച ഭൂമി ഹെലികോപ്ടറില്‍ ചുറ്റിക്കണ്ട് നരേന്ദ്ര മോദി; ഒപ്പം ഗവര്‍ണറും മുഖ്യമന്ത്രിയും സുരേഷ് ഗോപിയും; ദുരന്തബാധിതരെ കാണും

കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയിലെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടില്‍. ഹെലികോപ്ടറില്‍ ദുരന്തമേഖലകളില്‍ ആകാശനിരീക്ഷണം നടത്തുകയാണ് അദ്ദേഹം. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ ആകാശത്തുനിന്ന് നോക്കിക്കണ്ടു. മൂന്ന് ഹെലികോപ്ടറുകളിലായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഉദ്യോഗസ്ഥ സംഘവും അനുഗമിക്കുന്നുണ്ട്. ദുരന്തമേഖലയിലെ ആകാശനിരീക്ഷണത്തിനുശേഷം പ്രധാനമന്ത്രി കല്‍പറ്റയിലെ എസ്.കെ.ജെ.എം സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങി. ഇവിടെനിന്ന് റോഡ് മാര്‍ഗം മേപ്പാടിയിലേക്കു പോകും. ദുരിതാശ്വാസ ക്യാംപുകളും ആശുപത്രികളും സന്ദര്‍ശിക്കും. […]

Read More
 പ്രധാനമന്ത്രി കണ്ണൂരില്‍ എത്തി; ഇനി ഹെലികോപ്ടറില്‍ വയനാട്ടിലേക്ക്; പ്രതീക്ഷയോടെ കേരളം

പ്രധാനമന്ത്രി കണ്ണൂരില്‍ എത്തി; ഇനി ഹെലികോപ്ടറില്‍ വയനാട്ടിലേക്ക്; പ്രതീക്ഷയോടെ കേരളം

കണ്ണൂര്‍/കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയിലെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. ഇവിടെനിന്ന് ഉടന്‍ തന്നെ വ്യോമസേനാ ഹെലികോപ്ടറില്‍ വയനാടിലെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 12.15ഓടെ ഹെലികോപ്ടര്‍ വയനാട്ടിലെത്തുമെന്നാണു കരുതപ്പെടുന്നത്. ദുരന്തം നടന്ന മുണ്ടക്കൈയും ചൂരല്‍മലയും മോദി ഹെലികോപ്ടറില്‍ ചുറ്റിക്കാണും. തുടര്‍ന്ന് കല്‍പറ്റയിലെ എസ്.കെ.ജെ.എം സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങും. ഇവിടെനിന്ന് റോഡ് മാര്‍ഗം മേപ്പാടിയിലേക്കു പോകും. ദുരിതാശ്വാസ ക്യാംപുകളും ആശുപത്രികളും സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ […]

Read More
 മോദി-പുടിന്‍ കൂടിക്കാഴ്ച; റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ വിട്ടയക്കും

മോദി-പുടിന്‍ കൂടിക്കാഴ്ച; റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ വിട്ടയക്കും

മോസ്‌കോ: റഷ്യന്‍ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയയ്ക്കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച പുടിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കുമ്പോഴാണ് മോദി ഇക്കാര്യം ധരിപ്പിച്ചത്. തുടര്‍ന്ന് ഇവരെ സൈന്യത്തില്‍നിന്ന് വിട്ടയയ്ക്കാനും നാട്ടിലേക്ക് തിരിച്ചയയ്ക്കാനുമുള്ള നടപടികള്‍ കൈക്കൊള്ളാമെന്ന് പുടിന്‍ അറിയിക്കുകയായിരുന്നു. ജോലി തട്ടിപ്പിനിരയായി നിരവധി ഇന്ത്യക്കാര്‍ റഷ്യയിലെ സൈന്യത്തില്‍ നിര്‍ബന്ധിത സേവനം ചെയ്യേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ […]

Read More
 ലോക്‌സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

ലോക്‌സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി ഇന്ന്. ഉച്ചയ്ക്കുശേഷമാകും പ്രധാനമന്ത്രി ലോക്‌സഭയില്‍ മറുപടി പറയുക. രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങളിലടക്കം പ്രധാനമന്ത്രി മറുപടി നല്‍കിയേക്കും. പുതിയ പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ട്. കനത്ത ആക്രമണമാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മോദിക്കെതിരെ ലോക്‌സഭയില്‍ അഴിച്ചുവിട്ടത്. വിദ്വേഷവും വെറുപ്പും തെറ്റുകള്‍ പ്രചരിപ്പിക്കുന്നതുമല്ല ഹിന്ദുത്വം എന്നുപറഞ്ഞ് ലോക്സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയ രാഹുല്‍ എന്നാല്‍ ബിജെപി ഇക്കാര്യങ്ങള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും കടന്നാക്രമിച്ചു. ധൈര്യത്തെക്കുറിച്ചാണ് എല്ലാമതത്തിലും പരാമര്‍ശിക്കുന്നത്. ഭയരഹിതനായിരിക്കണമെന്നാണ് സിക്കിസത്തിലും ഇസ്ലാമിസത്തിലും […]

Read More
 ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുളളതല്ല ഹിന്ദുമതം; ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍; എതിര്‍ത്ത് മോദി;പാര്‍ലമെന്റില്‍ ശിവന്റെ ചിത്രമുയര്‍ത്തി രാഹുല്‍ ഗാന്ധി

ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുളളതല്ല ഹിന്ദുമതം; ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍; എതിര്‍ത്ത് മോദി;പാര്‍ലമെന്റില്‍ ശിവന്റെ ചിത്രമുയര്‍ത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ഹിന്ദു പരാമര്‍ശത്തിന്റെ പേരിലായിരുന്നു നേതാക്കള്‍ ഏറ്റുമുട്ടിയത്. ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുളളതല്ല ഹിന്ദുമതമെന്ന് ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ പറഞ്ഞു. ഇതോടെ സഭയില്‍ എഴുന്നേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുലിന്റെ പ്രസംഗം ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്ന് പറഞ്ഞു. ഹിന്ദുക്കളെ രാഹുല്‍ അക്രമകാരികളെന്ന് വിളിച്ചത് ഗൗരവമായി കാണണമെന്നും പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പുപറയണമെന്നും മോദി പറഞ്ഞു. പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധി ശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയതോടെ രാഹുല്‍ നിയമപ്രകാരം […]

Read More
 ‘കാര്‍ത്തുമ്പി കുടകള്‍ നയനമനോഹരം’; മന്‍ കി ബാത്തില്‍ അട്ടപ്പാടിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി

‘കാര്‍ത്തുമ്പി കുടകള്‍ നയനമനോഹരം’; മന്‍ കി ബാത്തില്‍ അട്ടപ്പാടിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ അട്ടപ്പാടി ആദിവാസി മേഖലയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അട്ടപ്പാടിയിലെ ‘കാര്‍ത്തുമ്പി’ കുട നിര്‍മാണ യൂണിറ്റിനെ കുറിച്ചാണ് പ്രധാനമന്ത്രി വാചാലനായത്. ”കേരളത്തില്‍ പാലക്കാട് ജില്ലയിലാണ് കാര്‍ത്തുമ്പി കുടകള്‍ നിര്‍മിക്കുന്നത്. ഈ വര്‍ണശബളമായ കുടകള്‍ കാണാന്‍ നയനമനോഹരമാണ്. ഈ കുടകളുടെ പ്രത്യേകത എന്താണെന്നാല്‍, ഇത് കേരളത്തിലെ ആദിവാസി സഹോദരിമാരാണ് നിര്‍മിക്കുന്നത്” പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കുടകള്‍ക്കായുള്ള ആവശ്യം വര്‍ധിക്കുകയാണെന്നും കാര്‍ത്തുമ്പി കുടകള്‍ രാജ്യത്തുടനീളം ഓണ്‍ലൈനായും വാങ്ങാന്‍ കഴിയും. വട്ടലക്കി കാര്‍ഷിക […]

Read More
 ബംഗാളിലെ ട്രെയിനപകടം ദുഃഖകരം; അനുശോചനമറിയിച്ച് പ്രധാനമന്ത്രി

ബംഗാളിലെ ട്രെയിനപകടം ദുഃഖകരം; അനുശോചനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങിലുണ്ടായ ട്രെയിനപകടത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം ദുഃഖകരമാണെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ചേരുന്നുവെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ്. അപകടത്തിന്റെ സ്ഥിതിഗതികളെ കുറിച്ച് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് മനസ്സിലാക്കുന്നുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്’. പ്രധാനമന്ത്രി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടാകുന്നത്. അഗര്‍ത്തലയില്‍ നിന്നുള്ള 13174 കാഞ്ചന്‍ജംഗ എക്സ്പ്രസ് ന്യൂ […]

Read More
 മുസ്ലീം ജനവിഭാഗത്തെ പൂര്‍ണമായി ഒഴിവാക്കിയത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധം; കെ സുധാകരന്‍ എംപി

മുസ്ലീം ജനവിഭാഗത്തെ പൂര്‍ണമായി ഒഴിവാക്കിയത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധം; കെ സുധാകരന്‍ എംപി

മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേല്്ക്കുമ്പോള്‍ രാജ്യത്തെ മുസ്ലീം ജനവിഭാഗത്തെ പൂര്‍ണമായി ഒഴിവാക്കിയത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഒരു എംപി പോലും ബിജെപിക്ക് മുസ്ലീം ജനവിഭാഗത്തില്‍ നിന്നില്ല. മുസ്ലീം ജനവിഭാഗത്തെ മൃഗീയമായി കടന്നാക്രമിച്ചാണ് മോദി അധികാരത്തിലേറിയത്. കൊടിയ മതവിദ്വേഷവും വിഷവുമാണ് മോദി ചീറ്റിയത്. നുഴഞ്ഞു കയറ്റക്കാര്‍, കൂടുതല്‍ കുട്ടികളുള്ളവര്‍, കെട്ടുതാലിവരെ പിടിച്ചെടുക്കും തുടങ്ങിയ വേദനിപ്പിക്കുന്ന നിരവധി പരാമര്‍ശങ്ങളാണ് മോദി നടത്തിയത്. ഇത്രയും വിഷലിപ്തമായ വാക്കുകളും പച്ചക്കുള്ള വര്‍ഗീയതയും ഒരു ഭരണാധികാരിയും പ്രയോഗിച്ചിട്ടില്ല. അതിനെ […]

Read More