ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി; അടുത്ത 100 ദിവസത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ അജണ്ടയില്‍

ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി; അടുത്ത 100 ദിവസത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ അജണ്ടയില്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിങ് പൂര്‍ത്തിയാവുകയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരികയും ചെയ്ത സാഹചര്യത്തില്‍ ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് മൂന്നാം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ് ബിജെപി. അടുത്ത 100 ദിവസത്തേക്കുള്ള പ്രവര്‍ത്തനങ്ങളാണ് യോഗത്തിന്റെ അജണ്ട. യോഗത്തില്‍ ഉഷ്ണതരംഗവും റിമാല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള നഷ്ടങ്ങള്‍ വിലയിരുത്തുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ട പദ്ധതികള്‍, ദുരിതബാധിത പ്രദേശങ്ങളുടെ ദീര്‍ഘകാല പുനരധിവാസ പദ്ധതികള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ചചെയ്യും.

Read More
 നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെത്തും; വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കും; വിലക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെത്തും; വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കും; വിലക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനം ഇരിക്കുന്നതിനെ വിലക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മോദി ധ്യാനമിരിക്കുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. ധ്യാനം വിലക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. എന്നാല്‍ ഈ ആവശ്യം തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ധ്യാനം പ്രചാരണമായി കാണാനാകില്ലെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി ധ്യാനത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി […]

Read More
 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; അമിത് ഷായ്ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; അമിത് ഷായ്ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് മടങ്ങി. അമിത് ഷായും മോദിക്കൊപ്പമുണ്ടായിരുന്നു. അമിത് ഷാ മത്സരിക്കുന്ന ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോക്സഭാ മണ്ഡലത്തിലാണ് പ്രധാനമന്ത്രിക്ക് വോട്ട്. പത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്. അസം (4), ബിഹാര്‍ (5), ഛത്തീസ്ഗഢ് (7), ഗോവ (2), ഗുജറാത്ത് (25), കര്‍ണാടക (14), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), […]

Read More
 ‘രാമക്ഷേത്ര പരാമര്‍ശത്തില്‍ ചട്ടലംഘനമില്ല’; മോദിക്കെതിരെ നടപടി വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

‘രാമക്ഷേത്ര പരാമര്‍ശത്തില്‍ ചട്ടലംഘനമില്ല’; മോദിക്കെതിരെ നടപടി വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: യുപിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാതൃക പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീരുമാനം. അഫ്ഗാനിസ്ഥാനില്‍ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരാമര്‍ശിച്ചതും ചട്ടലംഘനമല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഏപ്രില്‍ 9ന് യുപിയിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാമക്ഷേത്ര നിര്‍മാണം, ഗുരുഗ്രന്ഥം, കര്‍ത്താര്‍പൂര്‍ ഇടനാഴി വികസിപ്പിച്ചത് എന്നിവയില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ കുറിച്ചുള്ള […]

Read More
 ഇന്ത്യയുടെ ചരിത്രം മോദി വായിക്കണം; വിദ്വേഷ പരാമര്‍ശത്തില്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഇന്ത്യയുടെ ചരിത്രം മോദി വായിക്കണം; വിദ്വേഷ പരാമര്‍ശത്തില്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എങ്ങനെയാണ് ജനങ്ങളെ ഒന്നിച്ച് കൊണ്ടു പോകേണ്ടതെന്ന് മോദി പഠിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. മോദി ഒരു പെറ്റി പൊളിറ്റിഷ്യനാണ്. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം തെറ്റായിപ്പോയി. ഇന്ത്യയുടെ ചരിത്രം മോദി വായിക്കണം. രാജ്യത്ത് ബി.ജെ.പിക്കെതിരായ അടിയൊഴുക്ക് ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളുടെ എണ്ണം കൂടിയത് വരെ മോദി കുറ്റമായി കാണുന്നു. രാജ്യത്ത് ഒരു മതവിഭാഗത്തില്‍ മാത്രമല്ല കുട്ടികള്‍ കൂടുന്നത്. മതപരമായി വേര്‍തിരിച്ച് […]

Read More
 നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗം;പരാതി പരിശോധിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗം;പരാതി പരിശോധിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇവ പരിശോധിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം, മുസ്‌ലിം വിദ്വേഷ പരാമര്‍ശങ്ങള്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും അവ ആവര്‍ത്തിക്കുകയാണ് മോദി. കഴിഞ്ഞ ദിവസം താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അത് അംഗീകരിക്കാത്തതെന്ന് മോദി ചോദിച്ചു. 2004ല്‍ ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് ഭരണഘടനാ വിരുദ്ധമായി മുസ്ലിംകള്‍ക്ക് സംവരണം നല്‍കാന്‍ ശ്രമിച്ചെന്നും മോദി ആരോപിച്ചു. രാജസ്ഥാനിലെ ടോങ്കില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് […]

Read More
 നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രസംഗത്തില്‍ നടപടിയില്ല; ബൃന്ദാ കാരാട്ട് സുപ്രീംകോടതിയില്‍

നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രസംഗത്തില്‍ നടപടിയില്ല; ബൃന്ദാ കാരാട്ട് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് നിരവധി പരാതികള്‍ ലഭിച്ചിട്ടും നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ എത്തിച്ചു നല്‍കിയിട്ടും നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ല. മോദിക്കെതിരായ പരാതികളില്‍ ഡല്‍ഹി പൊലീസും കേസെടുത്തിട്ടില്ല. പരാതികള്‍ ലഭിച്ച കാര്യം സ്ഥിരീകരിക്കാന്‍ പോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ല. അതിനിടെ മോദിക്കെതിരെ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് സുപ്രീംകോടതിയില്‍ പരാതി നല്‍കി. വിദ്വേഷ പ്രസംഗത്തിനെതിരായ മറ്റു ഹരജികള്‍ക്കൊപ്പമാണ് ഇതും പരിഗണിക്കുക. ആര് വിദ്വേഷ പ്രസംഗം നടത്തിയാലും കടുത്ത നടപടി […]

Read More
 വിദ്വേഷ പ്രസംഗം; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കോണ്‍ഗ്രസും സി പി ഐ എമ്മും പരാതി നല്‍കും

വിദ്വേഷ പ്രസംഗം; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കോണ്‍ഗ്രസും സി പി ഐ എമ്മും പരാതി നല്‍കും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാന്‍ പ്രസംഗം വിവാദത്തില്‍. മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. മോദിയുടേത് രാജ്യത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. എന്ത് രാഷ്ട്രീയവും സംസ്‌കാരവും ആണിതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ചു. രാജ്യത്തെ രാഷ്ട്രീയത്തിനും സംസ്‌കാരത്തിനും യോജിക്കാത്തത് ആണിത്. ഒരു ഭാഗത്ത് രാമനെയും രാമക്ഷേത്രത്തേയും കുറിച്ച് പറയുന്ന മോദി […]

Read More
 രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിക്കും; മറ്റൊരു സീറ്റില്‍ മത്സരിക്കും; നരേന്ദ്ര മോദി

രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിക്കും; മറ്റൊരു സീറ്റില്‍ മത്സരിക്കും; നരേന്ദ്ര മോദി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട് മണ്ഡലം ഉപേക്ഷിക്കും. വയനാട്ടിലെ വോട്ടെടുപ്പ് കഴിയാനാണ് കാത്തിരിക്കുന്നത്. ഏപ്രില്‍ 26ന് ശേഷം ഇതുസംബന്ധിച്ച പ്രഖ്യാപനം വരും. കോണ്‍ഗ്രസ് പരാജയം സമ്മതിച്ചു കഴിഞ്ഞെന്നും മോദി വ്യക്തമാക്കി. ഇ.ഡിയും സി.ബി.ഐയും രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ല. അഴിമതി തുടച്ചുനീക്കാന്‍ അന്വേഷണ ഏജന്‍സികളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ കിട്ടാന്‍ ഇടപെടുമെന്ന് മോദി വ്യക്തമാക്കി. […]

Read More
 കരുവന്നൂരില്‍ സിപിഎം പാവങ്ങളുടെ പണം കൊള്ളയടിച്ചു; മുഖ്യമന്ത്രി കള്ളം പറയുന്നു; സഹകരണ കൊള്ളയെക്കുറിച്ച് രാഹുല്‍ ഗാന്ധി നിശബ്ദന്‍; കരുവന്നൂരില്‍ പണം തിരിച്ചുതരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മോദി

കരുവന്നൂരില്‍ സിപിഎം പാവങ്ങളുടെ പണം കൊള്ളയടിച്ചു; മുഖ്യമന്ത്രി കള്ളം പറയുന്നു; സഹകരണ കൊള്ളയെക്കുറിച്ച് രാഹുല്‍ ഗാന്ധി നിശബ്ദന്‍; കരുവന്നൂരില്‍ പണം തിരിച്ചുതരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മോദി

തൃശൂര്‍: കരുവന്നൂരില്‍ സിപിഎം പാവങ്ങളുടെ പണം കൊള്ളയടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ മൂന്നു വര്‍ഷമായി മുഖ്യമന്ത്രി കള്ളം പറയുന്നു. കരുവന്നൂരില്‍ പണം തിരിച്ചുതരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മോദി കുന്നംകുളത്തെ പൊതുയോഗത്തില്‍ പറഞ്ഞു. സഹകരണ കൊള്ളയെക്കുറിച്ച് രാഹുല്‍ ഗാന്ധി നിശബ്ദനെന്നും മോദി ആരോപിച്ചു.കേരള സര്‍ക്കാരിന് അഴിമതിയിലാണ് താല്‍പര്യമെന്ന് മോദി. ഇടത്, വലത് മുന്നണികള്‍ സംസ്ഥാനത്തെ പുറകോട്ടടിക്കുന്നു. ബംഗാളും ത്രിപുരയും അവര്‍ നശിപ്പിച്ചു, ഇപ്പോള്‍ കേരളത്തേയും. കേരളത്തില്‍ അക്രമവും അരാജകത്വവും കൂടുന്നു. കോളജ് ക്യാംപസുകള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.കേരളത്തില്‍ […]

Read More