മോദി കിടന്ന് ഉറങ്ങിയത് നിലത്ത്; കുടിച്ചത് കരിക്കിന്‍ വെള്ളം മാത്രം; കഴിച്ചത് പപ്പായയും പൈനാപ്പിളും

മോദി കിടന്ന് ഉറങ്ങിയത് നിലത്ത്; കുടിച്ചത് കരിക്കിന്‍ വെള്ളം മാത്രം; കഴിച്ചത് പപ്പായയും പൈനാപ്പിളും

കൊച്ചി: അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 11 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉറങ്ങിയത് നിലത്ത് കിടന്ന്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ എത്തിയ മോദി എറണാകുളം ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. രാത്രിയില്‍ പഴവര്‍ഗങ്ങള്‍ മാത്രമാണ് മോദി കഴിച്ചത്.സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കുന്നതിനും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനുമായി രാവിലെ ഗുരുവായൂരിലേക്ക് പോകുംമുന്‍പെ, കരിക്കിന്‍ വെള്ളം മാത്രമാണ് മോദി കുടിച്ചതെന്ന് ദി ന്യൂ […]

Read More
 കൊച്ചിയില്‍ നാലായിരം കോടിയുടെ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കൊച്ചിയില്‍ നാലായിരം കോടിയുടെ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കൊച്ചി: കൊച്ചിയില്‍ നാലായിരം കോടിയുടെ മൂന്ന് പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റര്‍നാഷനല്‍ ഷിപ്പ് റിപയര്‍ ഫെസിലിറ്റി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. മുഖ്യമന്ത്രി, ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് നേരിട്ട് എത്തിയ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കേരളത്തില്‍ നിന്ന് രാജ്യത്തിനാകെ സമര്‍പ്പിക്കുന്ന പദ്ധതികള്‍ അഭിമാനകരമാണ്. ‘മേക് ഇന്‍ ഇന്ത്യ’യിലെ അഭിവാജ്യ […]

Read More
 പ്രധാനമന്ത്രി ഗൂരുവായൂരില്‍; താമരപ്പൂവ് കൊണ്ട് തുലാഭാരം; കനത്ത സുരക്ഷയില്‍ ക്ഷേത്രനഗരി

പ്രധാനമന്ത്രി ഗൂരുവായൂരില്‍; താമരപ്പൂവ് കൊണ്ട് തുലാഭാരം; കനത്ത സുരക്ഷയില്‍ ക്ഷേത്രനഗരി

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. കിഴക്കേനടവഴി ക്ഷേത്രത്തില്‍ പ്രവേശിച്ച പ്രധാനമന്ത്രി താമര കൊണ്ടുള്ള തുലാഭാരം നടത്തി. ഇന്ന് ഗുരുവായൂരില്‍ വിവാഹിതരായവര്‍ക്ക് പ്രധാനമന്ത്രി ആശംസ നല്‍കി. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയെ പ്രത്യേക സ്വര്‍ണ തളിക നല്‍കികൊണ്ടാണ് സുരേഷ് ഗോപി സ്വീകരിക്കുക. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാഗ്യയുടെ വരന്‍. ജൂലൈയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഗുരൂവായൂരിലെത്തിയ ശേഷം തൃപ്രയാര്‍ […]

Read More
 മോദി വീണ്ടും കേരളത്തില്‍; കൊച്ചിയില്‍ 16 ന് റോഡ് ഷോ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും

മോദി വീണ്ടും കേരളത്തില്‍; കൊച്ചിയില്‍ 16 ന് റോഡ് ഷോ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രണ്ട് ദിവസത്തേക്ക് കേരളത്തിലെത്തും. ജനുവരി 16, 17 തിയ്യതികളിലാണ് നരേന്ദ്ര മോദി സംസ്ഥാനത്തെത്തുന്നത്. രണ്ടാം വരവില്‍ രണ്ട് ജില്ലകളിലാണ് മോദിയുടെ സന്ദര്‍ശനം. ജനുവരി 16 ന് എറണാകുളത്ത് റോഡ് ഷോ നടത്തും. 17 ന് ഗുരുവായൂരില്‍ ശക്തികേന്ദ്രം ചുമതലക്കാരുടെ യോഗത്തില്‍ മോദി പങ്കെടുക്കും. ബുധനാഴ്ച്ച രാവിലെ ഏഴിന് ഗുരുവായൂരില്‍ എത്തുന്ന മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളില്‍ പങ്കെടുക്കും. കൂടാതെ ക്ഷേത്രദര്‍ശനവും നടത്തും. കൊച്ചിയില്‍ പാര്‍ട്ടി […]

Read More
 പ്രധാനമന്ത്രി തൃശ്ശൂരില്‍; മോദിയുടെ റോഡ് ഷോ; മറിയക്കുട്ടിയും മിന്നുമണിയും വേദിയില്‍

പ്രധാനമന്ത്രി തൃശ്ശൂരില്‍; മോദിയുടെ റോഡ് ഷോ; മറിയക്കുട്ടിയും മിന്നുമണിയും വേദിയില്‍

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ എത്തി. മോദിയുടെ റോഡ് ഷോയും തുടങ്ങി. തൃശൂരിലെ സ്വരാജ് റൗണ്ടില്‍ നിന്ന് തുറന്ന ജീപ്പിലാണ് റോഡ് ഷോ തുടങ്ങിയത്. അഗത്തിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിലെത്തിയത്. തുടര്‍ന്ന് ഹെലികോപ്ടര്‍ മുഖേന കുട്ടനെല്ലൂര്‍ ഹെലിപാഡില്‍ എത്തി. അവിടെ നിന്ന് റോഡ് മാര്‍ഗമാണ് തൃശൂരിലെത്തിയത്. റോഡ് ഷോയുടെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരില്‍ നടക്കുന്ന മഹിളാ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ […]

Read More
 പ്രധാനമന്ത്രി കേരളത്തില്‍; ആവേശത്തിരയില്‍ പൂരനഗരി; കാത്തിരിക്കുന്നത് വന്‍ജനാവലി, കനത്ത സുരക്ഷ

പ്രധാനമന്ത്രി കേരളത്തില്‍; ആവേശത്തിരയില്‍ പൂരനഗരി; കാത്തിരിക്കുന്നത് വന്‍ജനാവലി, കനത്ത സുരക്ഷ

തൃശ്ശൂര്‍: പാര്‍ലമെന്റില്‍ വനിതാബില്‍ പാസാക്കിയതിന്റെ അനുമോദന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തി. ലക്ഷദ്വീപില്‍ നിന്നും പ്രത്യേക വിമാനമാര്‍ഗം കൊച്ചിയിലെത്തിയ അദ്ദേഹം ഹെലികോപ്ടറില്‍ തൃശൂരിലെത്തും. കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജിലെ ഹെലിപാഡിലിറങ്ങിയ ശേഷം പ്രധാനമന്ത്രി നേരെ സ്വരാജ് റൗണ്ടിലേക്ക്. . തുടര്‍ന്ന് സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നരക്കിലോമീറ്റര്‍ റോഡ് ഷോയിലും മോദി പങ്കെടുക്കും. ശേഷം തേക്കിന്‍കാട് മൈതാനത്ത് മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കും. സമ്മേളനത്തില്‍ ബി ജെ പി നേതാക്കളും, ബീനാ […]

Read More
 രാജ്യത്ത് സാമ്പാര്‍ മുന്നണി അനാവശ്യമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് സാമ്പാര്‍ മുന്നണി അനാവശ്യമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പാര്‍ മുന്നണി അനാവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റൊരു ബദല്‍ ഇല്ലെന്നും പ്രധാനമന്ത്രി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും മോദി പറഞ്ഞു. 30 വര്‍ഷമാണ് അത്തരത്തില്‍ രാജ്യത്തിന് നഷ്ടമായത്. അത് ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുകയും ലോകത്തിന് മുന്നില്‍ പ്രതിച്ഛായ മോശമാവുകയും ചെയ്തു. സഖ്യകക്ഷികളെ മടുത്ത ജനം ബിജെപിയെ തിരഞ്ഞെടുത്തു. വീണ്ടും അതുതന്നെയാകും ജനങ്ങള്‍ തിരഞ്ഞെടുക്കുകയെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തട്ടിക്കൂട്ട് ഫോര്‍മുലകള്‍ […]

Read More
 15 ആനകളെ അണിനിരത്തും; പ്രധാനമന്ത്രിക്കായി തൃശൂരില്‍ മിനി പൂരം സംഘടിപ്പിക്കാന്‍ പറമേക്കാവ് ദേവസ്വം

15 ആനകളെ അണിനിരത്തും; പ്രധാനമന്ത്രിക്കായി തൃശൂരില്‍ മിനി പൂരം സംഘടിപ്പിക്കാന്‍ പറമേക്കാവ് ദേവസ്വം

തൃശൂര്‍: അടുത്തയാഴ്ച തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കായി മിനി പൂരം സംഘടിപ്പിക്കാന്‍ ഒരുങ്ങി പറമേക്കാവ് ദേവസ്വം. ഇതിലൂടെ പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് പറമേക്കാവ് ദേവസ്വം ലക്ഷ്യമിടുന്നത്. മിനിപൂരത്തില്‍ പതിനഞ്ച് ആനകള്‍ ചമയംകെട്ടി അണിനിരക്കും. മേളവും കുടമാറ്റവും മിനി പൂരത്തില്‍ ഉണ്ടാകും. അടുത്തവര്‍ഷം ആദ്യം ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് റോഡ് ഷോ സംഘടിപ്പിക്കുന്നുണ്ട്. ഈ സമയത്ത് പറമേക്കാവ് ക്ഷേത്രത്തിന്റെ മുന്‍പില്‍ മിനിപൂരം സംഘടിപ്പിക്കാനാണ് പറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം. തൃശ്ശൂര്‍ പൂരം […]

Read More
 നരേന്ദ്രമോദി കേരളത്തിലേക്ക്; ജനുവരി രണ്ടിന് തൃശൂരില്‍; രണ്ട് ലക്ഷം സ്ത്രീകള്‍ പങ്കെടുക്കും; കെ സുരേന്ദ്രന്‍

നരേന്ദ്രമോദി കേരളത്തിലേക്ക്; ജനുവരി രണ്ടിന് തൃശൂരില്‍; രണ്ട് ലക്ഷം സ്ത്രീകള്‍ പങ്കെടുക്കും; കെ സുരേന്ദ്രന്‍

തൃശൂര്‍: ജനുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദര്‍ശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി സംഗമത്തില്‍ പങ്കെടുക്കുന്നതിനായാണ് മോദി എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഭാഗം സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു. രണ്ട് ലക്ഷം സ്ത്രീകള്‍ […]

Read More
 ആദിത്യ-എല്‍1 ന്റെ വിജയകരമായ വിക്ഷേപണത്തില്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ആദിത്യ-എല്‍1 ന്റെ വിജയകരമായ വിക്ഷേപണത്തില്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ആദിത്യ-എല്‍ 1-ന്റെ വിക്ഷേപണവും വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള അക്ഷീണ പരിശ്രമം തുടരുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.“മാനവരാശിയുടെ ക്ഷേമത്തിനായി പ്രപഞ്ചത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള പരിശ്രമങ്ങള്‍ നമ്മള്‍ തുടരും”, മോദി കുറിച്ചു. കൂടാതെ ഇസ്‌റോയിലെ ശാസ്ത്രജ്ഞരേയും സാങ്കേതിക വിദഗ്ധരേയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.4 മാസം നീളുന്ന യാത്രയാണ് ആദിത്യ എൽ 1 ന്റെ മുന്നിലുള്ളത്. ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ സൗരദൗത്യം […]

Read More