ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം; ഗൗരവമേറിയ വിഷയം , പ്രധാനമന്ത്രി പ്രതികരിക്കണം; രാഹുൽ ഗാന്ധി

ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം; ഗൗരവമേറിയ വിഷയം , പ്രധാനമന്ത്രി പ്രതികരിക്കണം; രാഹുൽ ഗാന്ധി

ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ചത് ഗൗരവമേറിയ വിഷയമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.മാപ്പ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണെന്നും സംഭവത്തിൽ പ്രധാനമന്ത്രി പ്രതികരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ജി20 ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ദില്ലിയിൽ എത്താനിരിക്കെയാണ് വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തിയത്. അരുണാചൽ പ്രദേശും അക്സായി ചിനും ചൈനീസ് പ്രദേശങ്ങൾ ആണെന്ന് വ്യക്തമാക്കുന്ന ഭൂപടമാണ് ചൈന പുറത്തിറക്കിയത്. അതിർത്തി തർക്കം പരിഹരിക്കാനുള്ള നടപടികളെ ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ചൈനയെ ശക്തമായ പ്രതിഷേധം […]

Read More
 ഓഗസ്റ്റ് 23 ഇനി ‘ദേശീയ ബഹിരാകാശ ദിനം’ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ പേര് പ്രഖ്യാപിച്ച് മോദി

ഓഗസ്റ്റ് 23 ഇനി ‘ദേശീയ ബഹിരാകാശ ദിനം’ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ പേര് പ്രഖ്യാപിച്ച് മോദി

ചന്ദ്രനിൽ വിക്രം ലാൻഡർ കാൽ കുത്തിയ ഇടം ഇനി ശിവശക്തി എന്ന പേരിൽ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവശക്തി പോയന്റ്‌ ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ അടയാളമാണ്‌. അസാധാരണ നേട്ടമാണ് കൈവരിച്ചത്. ബഹിരാകാശത്ത് ഭാരതത്തിന്റെ ശംഖുനാദം മുഴങ്ങിയിരിക്കുന്നു. ശാസ്ത്രജ്ഞർ രാജ്യത്തെ ഉയരത്തിൽ എത്തിച്ചെന്നും മോദി പറഞ്ഞു.ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ഇസ്ട്രാക്ക് സെന്ററിലെത്തിയതായിരുന്നു അദ്ദേഹം. തന്റെ ദ്വിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി ബെം​ഗളൂരുവിൽ എത്തിയത്.എല്ലാ ഓഗസ്റ്റ് 23 ഇനി മുതൽ നാഷണൽ സ്‌പേസ് ഡേ […]

Read More
 അധികാരത്തുടർച്ച പ്രഖ്യാപിച്ച് നരേന്ദ്രമോദി,അടുത്ത വർഷം വീട്ടിലാകും പതാക ഉയർത്തുകയെന്ന് ഖര്‍ഗെ

അധികാരത്തുടർച്ച പ്രഖ്യാപിച്ച് നരേന്ദ്രമോദി,അടുത്ത വർഷം വീട്ടിലാകും പതാക ഉയർത്തുകയെന്ന് ഖര്‍ഗെ

2024ൽ വീണ്ടും ബിജെപി സര്‍ക്കാരിന് ഭരണതുടര്‍ച്ചയുണ്ടാകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി.7ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത്.എന്നാൽ അടുത്ത വർഷം മോദി വീട്ടിലാകും പതാക ഉയർത്തുക എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രതികരണം.അതേസമയം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത സ്വാതന്ത്ര്യ ദിനാ​ഘോഷത്തിൽ ഖര്‍ഗെ പങ്കെടുത്തില്ല.കണ്ണിന് പ്രശ്നമുണ്ട്. പ്രോട്ടോക്കോള്‍ പ്രകാരം 9.20ന് വസതിയില്‍ കൊടി ഉയർത്തേണ്ടതുണ്ട്. അത് കഴിഞ്ഞ് എഐസിസിയിലും സ്വാതന്ത്രദിനാഘോഷ പരിപാടിയുണ്ടായിരുന്നു.പ്രധാനമന്ത്രിയുടെ […]

Read More
 77ാം സ്വാതന്ത്ര്യദിനം;ആഘോഷ നിറവിൽ രാജ്യം,അഞ്ചു വര്‍ഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് മോദി

77ാം സ്വാതന്ത്ര്യദിനം;ആഘോഷ നിറവിൽ രാജ്യം,അഞ്ചു വര്‍ഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് മോദി

രാജ്യം ഇന്ന് 77ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. രാവിലെ 7.35 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിൽ അദ്ദേഹം പുഷ്പാർച്ചന അർപ്പിച്ചു. രാജ്യം മണിപ്പുരിലെ ജനങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി സമാധാനത്തിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരഹരിക്കാനാകൂവെന്ന് വ്യക്തമാക്കി. ‘കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ മണിപ്പുരില്‍ അക്രമത്തിന്റെ തിരമാലകള്‍ കണ്ടു. നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നമ്മുടെ അമ്മമാരും സഹോദരമാരും അപമാനിക്കപ്പെടുകയും ചെയ്തു. എന്നാലിപ്പോള്‍, മേഖലയില്‍ സമാധാനം പതുക്കെ തിരിച്ചുവരുന്നു. ഇന്ത്യ മണിപ്പൂരിനൊപ്പം നില്‍ക്കുന്നു’ പരിഹാരം […]

Read More
 അഴിമതിയിൽ മുങ്ങി നിൽക്കുന്ന മോദിക്ക് അഴിമതിയെക്കുറിച്ച് സംസാരിക്കാനാകില്ല ; വിമർശനവുമായി മമത ബാനർജി

അഴിമതിയിൽ മുങ്ങി നിൽക്കുന്ന മോദിക്ക് അഴിമതിയെക്കുറിച്ച് സംസാരിക്കാനാകില്ല ; വിമർശനവുമായി മമത ബാനർജി

വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മണിപ്പൂരിൽ അതിക്രമം അഴിച്ചുവിടുന്നവർക്കെതിരെ കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അഴിമതിയിൽ മുങ്ങി നിൽക്കുന്ന മോദിക്ക് അഴിമതിയെക്കുറിച്ച് സംസാരിക്കാനാകില്ലെന്നും മമത കുറ്റപ്പെടുത്തി. ജി 20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തിൽ രാജ്യത്ത് അഴിമതിക്കെതിരെ സീറോ ടോളറൻസ് നയമാണ് നിലനിൽക്കുന്നതെന്ന് മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മമത ബാനർജിയുടെ പ്രതികരണം. രാജ്യത്ത് പാവപ്പെട്ട ജനങ്ങൾ ജീവിക്കണമെന്ന് ബിജെപിക്ക് താൽപ്പര്യമില്ലാത്തതിനാലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ തെളിവുകളില്ലാതെ കുറ്റപ്പെടുത്തുന്നതെന്ന് ടി.എം.സി […]

Read More
 രക്ഷാബന്ധൻ മുസ്‌ലിം സ്ത്രീകളോടൊപ്പം ആഘോഷിക്കാൻ ബിജെപി എംപിമാരോട് മോദി

രക്ഷാബന്ധൻ മുസ്‌ലിം സ്ത്രീകളോടൊപ്പം ആഘോഷിക്കാൻ ബിജെപി എംപിമാരോട് മോദി

ന്യൂഡൽഹി: രക്ഷാബന്ധൻ ദിനം മുസ്‌ലിം സ്ത്രീകളോടൊപ്പം ആഘോഷിക്കാൻ ബിജെപി എംപിമാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് മുസ്‍ലിം സ്ത്രീകൾക്ക് വലിയ ആശ്വാസവും സുരക്ഷയും നൽകിയെന്നും മോദി പറഞ്ഞു. ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എൻഡിഎ എംപിമാരുടെ യോഗം തിങ്കളാഴ്ച രാത്രി നടന്നിരുന്നു. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനായി സർക്കാർ കൊണ്ടുവന്ന പദ്ധതി​കളെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ഈ യോഗത്തിലാണ് മുസ്‌ലിം സ്ത്രീകളുമായി മികച്ച ബന്ധം […]

Read More
 മണിപ്പുര്‍ സംഘര്‍ഷം:അവിശ്വാസപ്രമേയ ചര്‍ച്ച ഓഗസ്റ്റ് എട്ടിന്; പ്രധാനമന്ത്രിയുടെ മറുപടി 10-ന്

മണിപ്പുര്‍ സംഘര്‍ഷം:അവിശ്വാസപ്രമേയ ചര്‍ച്ച ഓഗസ്റ്റ് എട്ടിന്; പ്രധാനമന്ത്രിയുടെ മറുപടി 10-ന്

ന്യൂഡല്‍ഹി: മണിപ്പുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേല്‍ ലോക്‌സഭയില്‍ ഈ മാസം എട്ടിന് ചര്‍ച്ച നടക്കും. പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. കോണ്‍ഗ്രസ് സഭാ കക്ഷി ഉപനേതാവും അസമില്‍ നിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ ഓം ബിര്‍ള അവതരണാനുമതി നല്‍കുകയും ചെയ്തിരുന്നു. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ പാര്‍ട്ടികള്‍ എല്ലാവരും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്. ബിആര്‍എസ് വേറിട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് […]

Read More
 ‘കേരളത്തിന് രണ്ടാം വന്ദേഭാരത്; മോദിയുടെ ഓണസമ്മാനം’: ഉറപ്പ് കിട്ടിയെന്ന് സുരേന്ദ്രൻ

‘കേരളത്തിന് രണ്ടാം വന്ദേഭാരത്; മോദിയുടെ ഓണസമ്മാനം’: ഉറപ്പ് കിട്ടിയെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിന് ഒരു വന്ദേഭാരത് എക്സ്‌പ്രസ് കൂടി അനുവദിക്കുമെന്നു കേന്ദ്രം ഉറപ്പു നൽകിയെന്നു ബിജെപി. ഇക്കാര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഉറപ്പു നൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ട്രെയിൻ ആവശ്യപ്പെട്ടു താൻ കത്ത് നൽകിയതിനെ തുടർന്നാണു നടപടിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കാസർകോട്– തിരുവനന്തപുരം റൂട്ടിലാകും ട്രെയിൻ സർവീസ്. ‘‘കേരളീയർക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണസമ്മാനമാണിത്. വിഷുക്കൈനീട്ടമായി കേന്ദ്രം നൽകിയ വന്ദേഭാരത് എക്സ്‌പ്രസിനെ ഇരുകയ്യും നീട്ടിയാണ് കേരളം സ്വീകരിച്ചത്. ഈ ട്രെയിനിലെ തിരക്കിനെത്തുടർന്നാണ് […]

Read More
 അമേരിക്കയുമായുള്ള ബന്ധവും വിശ്വാസവും മുൻപത്തേതിനേക്കാൾ ആഴത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമേരിക്കയുമായുള്ള ബന്ധവും വിശ്വാസവും മുൻപത്തേതിനേക്കാൾ ആഴത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമേരിക്കയുമായുള്ള ബന്ധം മുന്‍പുള്ളതിനേക്കാള്‍ ആഴത്തിലുള്ളതും ശക്തവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ദ വാള്‍ സ്ട്രീറ്റ് ജേര്‍ണലി’ന് അനുവദിച്ച അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇരുരാജ്യങ്ങളുടേയും നേതാക്കള്‍ക്കിടയിൽ അഭൂതപൂർവമായ വിശ്വാസമാണുള്ളത്. ഇരുരാജ്യങ്ങള്‍ക്കുമിടയിൽ പ്രതിരോധ മേഖലയിൽ വളരുന്ന സഹകരണം രണ്ട് രാജ്യങ്ങളുടെ സഹകരണത്തില്‍ പ്രധാന സ്തംഭമായി മാറിയെന്നും ഈ പങ്കാളിത്തം വ്യാപാരം, സാങ്കേതികവിദ്യ, ഊർജം എന്നിവയിലേക്ക് വ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ സമൂഹം റഷ്യക്ക് എതിരായി നില്‍ക്കുന്നതും ചൈന റഷ്യക്ക് ഒപ്പം കൂടുന്നതും നേട്ടമാക്കാനാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വാൾസ്ട്രീറ്റ് റിപ്പോർട്ടിൽ […]

Read More
 മണിപ്പൂർ കലാപം; സംസ്ഥാന സർക്കാർ പ്രതിസന്ധിയിൽ; പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി

മണിപ്പൂർ കലാപം; സംസ്ഥാന സർക്കാർ പ്രതിസന്ധിയിൽ; പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി

പ്രതിപക്ഷത്തിന് പിന്നാലെ മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി സംസ്ഥാന സർക്കാരും. സ്പീക്കറുടെ നേതൃത്വത്തില്‍ എട്ട് അംഗ സംഘം പ്രധാനമന്ത്രിയെ കാണാന്‍ ദില്ലിയിലെത്തി. അതേ സമയം, ഗുജറാത്തിലെ പ്രളയ സാഹചര്യത്തില്‍ മന്‍ കി ബാത്തില്‍ ആശങ്കയറിയിച്ച പ്രധാനമന്ത്രി മണിപ്പൂരിനെ പരാമര്‍ശിച്ചതേയില്ല. മണിപ്പൂരിൽ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്നതില്‍ നിന്ന് മാറി ബിജെപി കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെയും നേതാക്കളുടെയും വസതികള്‍ക്ക് നേരെ വ്യാപക ആക്രമണം തുടങ്ങിയതോടെ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിയമസഭ സ്പീക്കര്‍, രണ്ട് മന്ത്രിമാര്‍, […]

Read More