മണിപ്പൂർ കലാപം; സംസ്ഥാന സർക്കാർ പ്രതിസന്ധിയിൽ; പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി

മണിപ്പൂർ കലാപം; സംസ്ഥാന സർക്കാർ പ്രതിസന്ധിയിൽ; പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി

പ്രതിപക്ഷത്തിന് പിന്നാലെ മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി സംസ്ഥാന സർക്കാരും. സ്പീക്കറുടെ നേതൃത്വത്തില്‍ എട്ട് അംഗ സംഘം പ്രധാനമന്ത്രിയെ കാണാന്‍ ദില്ലിയിലെത്തി. അതേ സമയം, ഗുജറാത്തിലെ പ്രളയ സാഹചര്യത്തില്‍ മന്‍ കി ബാത്തില്‍ ആശങ്കയറിയിച്ച പ്രധാനമന്ത്രി മണിപ്പൂരിനെ പരാമര്‍ശിച്ചതേയില്ല. മണിപ്പൂരിൽ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്നതില്‍ നിന്ന് മാറി ബിജെപി കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെയും നേതാക്കളുടെയും വസതികള്‍ക്ക് നേരെ വ്യാപക ആക്രമണം തുടങ്ങിയതോടെ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിയമസഭ സ്പീക്കര്‍, രണ്ട് മന്ത്രിമാര്‍, […]

Read More
 രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളജുകള്‍; കേരളത്തിന് ഒന്ന് പോലും അനുവദിക്കതെ കേന്ദ്രം

രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളജുകള്‍; കേരളത്തിന് ഒന്ന് പോലും അനുവദിക്കതെ കേന്ദ്രം

രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളജുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് തെലുങ്കാനയ്ക്കാണ്. 12 മെഡിക്കല്‍ കോളജുകളാണ് സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും മൂന്നു വീതം മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചപ്പോ കേരളത്തിന് ഒന്നു പോലും നല്‍കിയില്ല. നിലവില്‍ അനുവദിച്ച കോളജുകളില്‍ 30 സര്‍ക്കാര്‍ കോളജുകളും 20 സ്വകാര്യ കോളജുകളുമാണ്. ആന്ധ്രാപ്രദേശില്‍ അഞ്ച്, അസമിലും ഗുജറാത്തിലും മൂന്ന്, ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം, മഹാരാഷ്ട്രയില്‍ നാല്, മധ്യപ്രദേശില്‍ […]

Read More
 മറ്റുള്ളവരിൽ നിന്ന് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു; മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിൽ പ്രധാന മന്ത്രി

മറ്റുള്ളവരിൽ നിന്ന് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു; മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിൽ പ്രധാന മന്ത്രി

കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിൽ നിന്നുള്ള, അവരുടെ വികാരങ്ങളാണ് മൻ കി ബാത്തിലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി .മറ്റുള്ളവരിൽനിന്നു കാര്യങ്ങൾ പഠിക്കുന്നതിന് മൻ കി ബാത്ത് സഹായിച്ചു. രാജ്യത്തെ ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് മൻ കി ബാത് സഹായകരമായെന്നും നൂറാം എപ്പിസോഡിൽ പ്രധാനമന്ത്രി വ്യക്തമാക്കി. കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിൽനിന്നുള്ള കാര്യങ്ങളാണ്, അവരുടെ വികാരങ്ങളാണ് മൻ കി ബാത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്നപ്പോൾ നിരന്തരമായി ജനങ്ങളുമായി ഇടപഴകാൻ സാധിച്ചിരുന്നു. പ്രധാന മന്ത്രി ആയപ്പോൾ […]

Read More
 നരേന്ദ്രമോദി ഇന്ന് കർണാടകത്തിൽ

നരേന്ദ്രമോദി ഇന്ന് കർണാടകത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ണ്ണാടകയില്‍. വിവിധ ഘട്ടങ്ങളിലായി ആറ് ദിവസത്തെ പ്രചാരണത്തിനാണ് ഇതോടെ തുടക്കമാകുന്നത്. റോഡ് ഷോ ഉൾപ്പെടെ 22 പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ പത്തിന് ബീദറിലെ ഹുംനാബാദിലും 12-ന് വിജയപുരയിലും രണ്ടിന് ബെലഗാവിയിലെ കുടച്ചിയിലും പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. വൈകീട്ട് മൂന്നരയ്ക്ക് ബെംഗളൂരുവിലെ മാഗഡി റോഡിൽ നൈസ് റോഡ് മുതൽ സുമനഹള്ളി വരെ നാലരക്കിലോമീറ്റർ റോഡ് ഷോ നയിക്കും. ഞായറാഴ്ച രാവിലെ 9.30-ന് കോലാറിലും വൈകീട്ട് നാലിന് ഹാസനിലെ ബേലൂറിലും പ്രചാരണസമ്മേളനം. […]

Read More
 ആന്ധ്രയിൽ നിന്നുപോലും കോളേജ് കുട്ടികളെ ഇറക്കുമതിചെയ്തു; നടന്നത് മൻ കീ ബാത്ത്; പരിഹാസവുമായി പി കെ ഫിറോസ്

ആന്ധ്രയിൽ നിന്നുപോലും കോളേജ് കുട്ടികളെ ഇറക്കുമതിചെയ്തു; നടന്നത് മൻ കീ ബാത്ത്; പരിഹാസവുമായി പി കെ ഫിറോസ്

പ്രധാനമന്ത്രി പങ്കെടുത്ത യുവജന സംഗമ പരിപാടി ‘യുവത്തെ പരിഹസിച്ച് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ആന്ധ്രാപ്രദേശിൽ നിന്ന് പോലും കുട്ടികളെ ഇറക്കുമതി ചെയ്ത സദസിന് അപ്രതീക്ഷിത ചോദ്യങ്ങൾ ചോദിക്കേണ്ടി വന്നില്ലെന്നും നടന്നത് മൻ കി ബാത്ത് പരിപാടി മാത്രമാണെന്നും ഫിറോസ് പറഞ്ഞു.എന്നാൽ ഭാഷയുടെയും ദേശത്തിന്റെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാൻ ആളുണ്ടെന്നും അതിൽ നിന്നകന്ന് നിൽക്കണമെന്നുമുളള പ്രധാനമന്ത്രിയുടെ ഉപദേശം ഞെട്ടിച്ചു കളഞ്ഞുവെന്നും പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: […]

Read More
 യുവം വേദിയിൽ അനിൽ ആന്റണി, അപർണ ബാലമുരളി,നടി നവ്യ നായരുടെ നൃത്തവും

യുവം വേദിയിൽ അനിൽ ആന്റണി, അപർണ ബാലമുരളി,നടി നവ്യ നായരുടെ നൃത്തവും

കൊച്ചി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപസമയത്തിനകം കൊച്ചിയിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മധ്യപ്രദേശിൽനിന്നു കൊച്ചി വില്ലിങ്ഡൻ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി 5.30നു തേവര ജം‌ക്‌ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തും. 6 ന് ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. 7.45ന് വില്ലിങ്ഡൻ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറിൽ തന്നെയാണു […]

Read More
 മോദിയെ സ്വീകരിക്കാൻ ഗവർണറും മുഖ്യമന്ത്രിയും എത്തില്ല

മോദിയെ സ്വീകരിക്കാൻ ഗവർണറും മുഖ്യമന്ത്രിയും എത്തില്ല

കൊച്ചി: പ്രധാനമന്ത്രിയെ കൊച്ചിയില്‍ സ്വീകരിക്കാൻ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും എത്തില്ല . അനൗദ്യോഗിക പരിപാടികളായതിനാലാണ് ഗവര്‍ണര്‍ സ്വീകരിക്കാനെത്താത്തത്. മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ഗവർണറെ ഒഴിവാക്കി. അതേസമയം, മുഖ്യമന്ത്രിക്കു പകരം സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി പി.രാജീവ് മോദിയെ സ്വീകരിക്കും. തിരുവനന്തപുരത്ത് എത്തുമ്പോൾ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗവര്‍ണറും മുഖ്യമന്ത്രിയും ഉണ്ടാകും. അതേസമയം സാധാരണഗതിയിൽ പ്രധാനമന്ത്രി ഒരു സംസ്ഥാനത്ത് എത്തുമ്പോൾ സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്തുകൊണ്ടാണ് അദ്ദേഹം വരാത്തതെന്ന് അറിയില്ലെന്ന് ബിജെപി സംസ്ഥാന […]

Read More
 പ്രധാനമന്ത്രി കേരളത്തിൽ; ഇന്ന് റോഡ് ഷോ; ഉദ്ഘാടനങ്ങൾ നാളെ

പ്രധാനമന്ത്രി കേരളത്തിൽ; ഇന്ന് റോഡ് ഷോ; ഉദ്ഘാടനങ്ങൾ നാളെ

കൊച്ചി/തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനു വേണ്ടിയാണ് മോദി കേരളത്തിൽ എത്തുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാന ത്തിൽ മധ്യപ്രദേശിൽ നിന്നു കൊച്ചി വില്ലിങ്ഡൻ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിൽ വൈകിട്ട് 5ന് എത്തുന്ന പ്രധാനമന്ത്രി 5.30നു തേവര ജം‌ക്‌ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തും. 6 ന് ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. 7.45ന് വില്ലിങ്ഡൻ ദ്വീപിലെ ഹോട്ടൽ താജ് […]

Read More
 കത്തെഴുതിയത് അയൽക്കാരനെ കുടുക്കാൻ; മോദിക്കെതിരായ ഭീഷണി സന്ദേശം എഴുതിയാൾ പിടിയിൽ

കത്തെഴുതിയത് അയൽക്കാരനെ കുടുക്കാൻ; മോദിക്കെതിരായ ഭീഷണി സന്ദേശം എഴുതിയാൾ പിടിയിൽ

കൊച്ചി ∙ കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഭീഷണി സന്ദേശം വ്യാജമെന്ന് പൊലീസ്. അയല്‍ക്കാരനെ കുടുക്കുന്നതിനായി ഭീഷണിക്കത്തെഴുതിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കലൂർ കതൃക്കടവ് സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് ഇയാള്‍ അയല്‍വാസി ജോസഫ് ജോണിന്റെ (ജോണി– 75) പേരില്‍ പ്രധാനമന്ത്രിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്ന് കത്തയച്ചത്. സേവ്യറിന്റെ കയ്യക്ഷരം ഉൾപ്പെടെ ശാസ്ത്രീയ പരിശോധന നടത്തി. കഴിഞ്ഞദിവസം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ജോസഫ് ജോണിന്റെ പേരും മൊബൈൽ നമ്പറുമാണ് കത്തിലുണ്ടായിരുന്നത്. കയ്യക്ഷരം തന്റേതല്ലെന്നും […]

Read More
 കൊച്ചിയിൽ മതമേലധ്യക്ഷന്‍മാരെ കാണാൻ‌ മോദി

കൊച്ചിയിൽ മതമേലധ്യക്ഷന്‍മാരെ കാണാൻ‌ മോദി

കൊച്ചി ∙ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകിട്ട് 7ന് കൊച്ചിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. എട്ടു പേര്‍ക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലേക്ക് ക്ഷണം ലഭിച്ചത്. പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോയുടെ ദൂരം 1.2 കിലോമീറ്ററിൽ നിന്ന് 1.8 കിലോമീറ്ററായി ദീർഘിപ്പിച്ചു. പേരണ്ടൂർ പാലം മുതൽ തേവര കോളജ് വരെയാകും റോഡ് ഷോ. കൂടുതൽ ആളുകൾ എത്തുന്നത് പരിഗണിച്ചാണ് റോഡ് ഷോയുടെ ദൂരം ദീർഘിപ്പിച്ചത്.‌ പ്രധാനമന്ത്രിയെത്തുന്ന കൊച്ചിയിലും തിരുവനന്തപുരത്തും സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി […]

Read More