അച്ചടക്ക ലംഘനം;എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ മുസ്ലിംലീഗ് പുറത്താക്കി

അച്ചടക്ക ലംഘനം;എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ മുസ്ലിംലീഗ് പുറത്താക്കി

അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ച് എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ മുസ്ലിം ലീഗ് പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഷൈജലിനെ പുറത്താക്കിയിരിക്കുന്നത്. നേരത്തെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഷൈജലിനെ പുറത്താക്കിയിരുന്നു. ഹരിത വിവാദങ്ങള്‍ക്കിടയില്‍ ഹരിത മുന്‍ നേതാക്കള്‍ക്കൊപ്പം നിലപാട് സ്വീകരിച്ചയാളാണ് ഷൈജല്‍. ഇതില്‍ പ്രതിഷേധിച്ച് ഷൈജിലിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലാ കമ്മിറ്റി തന്നെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.ജില്ലാ […]

Read More
 ഹരിത-എംഎസ്എഫ് വിവാദങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്; എംഎസ്എഫ് നേതാക്കളെ മാറ്റിനിര്‍ത്തും, ഹരിത പരാതി പിന്‍വലിക്കും

ഹരിത-എംഎസ്എഫ് വിവാദങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്; എംഎസ്എഫ് നേതാക്കളെ മാറ്റിനിര്‍ത്തും, ഹരിത പരാതി പിന്‍വലിക്കും

മുസ്ലിം ലീഗിന് തലവേദന സൃഷ്ടിച്ച ഹരിത-എംഎസ്എഫ് വിവാദങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്. ലൈംഗിക ചുവയോടെ എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ സംസാരിച്ചുവെന്ന വനിതാ നേതാക്കളുടെ പരാതിയിലാണ് ഒത്തുതീര്‍പ്പിലെത്തിയത്. ആരോപണവിധേയരായ എംഎസ്എഫ് നേതാക്കളെ മാറ്റി നിര്‍ത്താനും വനിതാ കമ്മീഷന് ഹരിത നേതാക്കള്‍ നല്‍കിയ പരാതി പിന്‍വലിക്കാനും തീരുമാനിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ്, ജില്ലാ പ്രസിഡന്റ് കബീര്‍ എന്നിവരെയാണ് സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുക. ഇരുവിഭാഗങ്ങളുമായി മുസ്ലിംലീഗ് നേതൃത്വം നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. ഈ മൂന്ന് […]

Read More
 ഹരിത വിവാദം;ഫാത്തിമ തഹ്ലിയക്കെതിരെ മുസ്‌ലിം ലീഗ് നടപടിക്കൊരുങ്ങുന്നു

ഹരിത വിവാദം;ഫാത്തിമ തഹ്ലിയക്കെതിരെ മുസ്‌ലിം ലീഗ് നടപടിക്കൊരുങ്ങുന്നു

ഹരിതവിവാദത്തില്‍ വാര്‍ത്ത സമ്മേളനം നടത്തിയത് മുന്‍നിര്‍ത്തി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയക്കെതിരെ മുസ്ലീം ലീഗ് നടപടിക്കൊരുങ്ങുന്നതായി സൂചന. . എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിനെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഫാത്തിമക്കെതിരേയും നടപടി പ്രഖ്യാപിക്കാനാണ് സാധ്യത.പികെ നവാസിനെതിരെ ആരോപണം ഉയര്‍ത്തിയ ഹരിതയുടെ പ്രവര്‍ത്തനം നേരത്തെ നേതൃത്വം മരവിപ്പിച്ചിരുന്നു . അത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ ഫാത്തിമക്കെതിരെ കൂടി നടപടിയെടുക്കുന്നത് പ്രതികൂലമായേക്കാം എന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. മുസ്ലീം ലീഗ് നേതൃത്വത്തില്‍ നിന്നും ഹരിത […]

Read More
 അച്ചടക്ക ലംഘനമെന്ന് കണ്ടെത്തല്‍; ‘ഹരിത’യുടെ പ്രവര്‍ത്തനം മരവിപ്പിച്ച് മുസ്ലിം ലീഗ്

അച്ചടക്ക ലംഘനമെന്ന് കണ്ടെത്തല്‍; ‘ഹരിത’യുടെ പ്രവര്‍ത്തനം മരവിപ്പിച്ച് മുസ്ലിം ലീഗ്

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരില്‍ വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച് മുസ്ലിം ലീഗ്. ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഹരിത നടത്തിയതെന്നാണ് ലീഗ് നേതൃത്വത്തിന്റെ കണ്ടെത്തല്‍. ആരോപണവിധേയരായ എം.എസ്.എഫ് നേതാക്കള്‍ പി.കെ നവാസ്, കബീര്‍ മുതുപറമ്പ്, വി.എ നവാസ് എന്നിവരോട് വിശദീകരണം തേടാനും തീരുമാനമായി. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം ഹരിതാ […]

Read More
 ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കോണ്‍ഗ്രസും രംഗത്ത്; യുഡിഎഫില്‍ അഭിപ്രായ ഐക്യമായി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കോണ്‍ഗ്രസും രംഗത്ത്; യുഡിഎഫില്‍ അഭിപ്രായ ഐക്യമായി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യു ഡി എഫില്‍ ഒടുവില്‍ അഭിപ്രായ ഐക്യമായി. മുസ്‌ലിംകള്‍ക്ക് പ്രത്യേക പരിഗണന കിട്ടണം, സച്ചാര്‍ റിപ്പോര്‍ട്ടിലെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ക്രൈസ്തവര്‍ അടക്കമുള്ള ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതി ആരംഭിക്കണം. മുസ്ലിംലീഗിന്റെ ഭാഗത്തുനിന്നും ഉയര്‍ന്ന കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസും ഈ ആവശ്യത്തിലേക്ക് എത്തിയത്. നിയമസഭാ സമ്മേളനത്തിന് മുമ്പായി യു ഡി എഫ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ പ്രത്യേക യോഗം ചേര്‍ന്നു. നേരത്തെ പ്രതിപക്ഷനേതാവ് […]

Read More
 തുടര്‍ഭരണം ന്യൂനപക്ഷങ്ങളുടെ തലയില്‍ കേറാനുള്ള ലൈസന്‍സാണെന്ന് മുഖ്യമന്ത്രി ധരിക്കരുത്; കെ എം ഷാജി

തുടര്‍ഭരണം ന്യൂനപക്ഷങ്ങളുടെ തലയില്‍ കേറാനുള്ള ലൈസന്‍സാണെന്ന് മുഖ്യമന്ത്രി ധരിക്കരുത്; കെ എം ഷാജി

തുടര്‍ഭരണമെന്നത് മുസ്ലിം ന്യൂനപക്ഷങ്ങളുടെ തലയില്‍ കേറാനുള്ള ലൈസന്‍സാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ധരിക്കേണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സര്‍ക്കാര്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെ പോലും ഹനിക്കാനാണ് ശ്രമിക്കുന്നത്. ഒട്ടേറെ പ്രക്ഷോഭങ്ങളുടെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ രാജ്യത്ത് തള്ളിയത് ഗുജറാത്തും കേരളവുമാണ്. അന്നത്തെ വി.എസ് സര്‍ക്കാര്‍ പാലൊളി കമ്മിറ്റി വെച്ച് ആദ്യം വെള്ളം ചേര്‍ത്തു. ഇപ്പോള്‍ സച്ചാര്‍, പാലോളി കമ്മിറ്റികളെ പാടെ തള്ളിയത് കൊടു വഞ്ചനയാണ്. യു.എ.ഇ […]

Read More
 കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ പൗരത്വ വിജ്ഞാപനം; മുസ്ലിം ലീഗിന്‍റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ പൗരത്വ വിജ്ഞാപനം; മുസ്ലിം ലീഗിന്‍റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ പൗരത്വ വിജ്ഞാപനം ചോദ്യം ചെയ്തുള്ള മുസ്ളീം ലീഗിന്‍റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ.പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള കേസ് സുപ്രീംകോടതി തീര്‍പ്പാക്കുന്നതിന് മുന്പ് ഇത്തരമൊരു വിജ്ഞാപനം ഇറക്കിയത് കോടതിയോടുള്ള വെല്ലുവിളിയാണെന്ന് ലീഗ് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം പൗരത്വ ഭേഗതി നിയമവും മെയ് 28ന് പുറത്തിറങ്ങിയ വിജ്ഞാപനവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. രണ്ടും രണ്ട് വിജ്ഞാപനങ്ങളാണെന്നും കേന്ദ്രസർക്കാർ വാദിക്കും.ജസ്റ്റിസുമാരായ ഇന്ദിരാബാനര്‍ജി, എം.ആര്‍.ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. ആറ് […]

Read More
 എല്‍ഡിഎഫുമായി തെരഞ്ഞെടുപ്പില്‍ ഒത്തുകളിച്ചെന്ന ആരോപണത്തില്‍ നേതാക്കള്‍ക്കെതിരെ മുസ്ലീം ലീഗ് നടപടി

എല്‍ഡിഎഫുമായി തെരഞ്ഞെടുപ്പില്‍ ഒത്തുകളിച്ചെന്ന ആരോപണത്തില്‍ നേതാക്കള്‍ക്കെതിരെ മുസ്ലീം ലീഗ് നടപടി

കോഴിക്കോട്ടും തിരുവനന്തപുരത്തും മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ നടപടി. എല്‍ഡിഎഫുമായി തെരഞ്ഞെടുപ്പില്‍ ഒത്തുകളിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. തിരുവനന്തപുരത്ത് ജില്ലാ ട്രഷററെയും കോഴിക്കോട്ട് ജില്ലാ സമിതി അംഗത്തെയും സസ്‌പെന്റ് ചെയ്തു. കോഴിക്കോട് ജില്ലാ കമ്മറ്റിയംഗം എം.പി.കോയട്ടി അടക്കം 3 മുസ്ലിം ലീഗ് നേതാക്കളെ സസ്‌പെന്റ് ചെയ്തു. കോഴിക്കോട് കുറ്റിച്ചിറ, മുഖദാര്‍ കമ്മറ്റികള്‍ പിരിച്ചുവിട്ടു. വോട്ടുചോര്‍ച്ചയും എല്‍ഡിഎഫുമായി ഒത്തുകളിക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് നടപടി. പദവികളില്‍ നിന്നും 5 നേതാക്കളെ നീക്കം ചെയ്തിട്ടുണ്ട്. ജില്ലാ കമ്മറ്റിയുടെ ശുപാര്‍ശ പരിഗണിച്ച് സംസ്ഥാന […]

Read More