ഹരിതവിവാദത്തില്‍ വാര്‍ത്ത സമ്മേളനം നടത്തിയത് മുന്‍നിര്‍ത്തി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയക്കെതിരെ മുസ്ലീം ലീഗ് നടപടിക്കൊരുങ്ങുന്നതായി സൂചന. .

എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിനെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഫാത്തിമക്കെതിരേയും നടപടി പ്രഖ്യാപിക്കാനാണ് സാധ്യത.
പികെ നവാസിനെതിരെ ആരോപണം ഉയര്‍ത്തിയ ഹരിതയുടെ പ്രവര്‍ത്തനം നേരത്തെ നേതൃത്വം മരവിപ്പിച്ചിരുന്നു . അത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ ഫാത്തിമക്കെതിരെ കൂടി നടപടിയെടുക്കുന്നത് പ്രതികൂലമായേക്കാം എന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.

മുസ്ലീം ലീഗ് നേതൃത്വത്തില്‍ നിന്നും ഹരിത നേതാക്കള്‍ക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്നായിരുന്നു ഫാത്തിമ തെഹ്ലിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. നടപടി എടുക്കുന്നതിന് മുന്‍പ് ലീഗ് നേതൃത്വം വിശദീകരണം നേടിയില്ല. പാര്‍ട്ടി സ്വീകരിച്ചത് പാര്‍ട്ടിയുടെ തീരുമാനം. ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്ന രണ്ടാഴ്ചയിലെ സമയത്തില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോവുകയാണ് എന്നും ഫാത്തിമ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *