നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി

നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി. സംസ്ഥാനത്തെ എട്ട് ജില്ലകളിലും അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന്‍ പരിധിയിലുമാണ് കേന്ദ്രം അഫ്സ്പ നീട്ടിയത്. 2024 സെപ്തംബര്‍ 30 വരെ ആറ് മാസമാണ് കാലാവധി. നാഗാലാന്‍ഡിലെ ക്രമസമാധാന നില അവലോകനം ചെയ്ത ശേഷം ദിമാപൂര്‍, നിയുലാന്‍ഡ്, ചുമൗകെദിമ, മോണ്‍, കിഫിര്‍, നോക്ലാക്, ഫെക്, പെരെന്‍ ജില്ലകളില്‍ അഫ്‌സ്പ നിലനിര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചു. സായുധസേനക്ക് പ്രത്യേക അധികാരം നല്‍കുന്നതാണ് അഫ്‌സ്പ നിയമം. ക്രമസമാധാന സാഹചര്യം അവലോകനം ചെയ്തിന് പിന്നാലെയാണ് കേന്ദ്ര […]

Read More
 മിസോറാമിലേക്കും നാഗാലാൻഡിലേക്കും  ഹെലികോപ്റ്റർ സർവ്വീസ്; കുക്കികളുടെ ആവശ്യം അം​ഗീകരിച്ച് കേന്ദ്രം

മിസോറാമിലേക്കും നാഗാലാൻഡിലേക്കും ഹെലികോപ്റ്റർ സർവ്വീസ്; കുക്കികളുടെ ആവശ്യം അം​ഗീകരിച്ച് കേന്ദ്രം

ന്യൂ‍ഡൽഹി: മണിപ്പൂരിലെ കുക്കി സംഘടനകളുടെ സുപ്രധാന ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. മണിപ്പൂരിൽ നിന്ന് മിസോറാമിലേക്കും നാഗാലാൻഡിലേക്കും ഹെലികോപ്റ്റർ സർവ്വീസിന് കേന്ദ്രം അനുമതി നൽകി. ചുരാചന്ദ്പൂരിൽ നിന്ന് മിസോറാമിലെ ഐസ്വാളിലേക്കും കാങ്പോക്പിയിൽ നിന്നോ സേനാപതിയിൽ നിന്നോ നാഗാലാൻഡിലെ ദിമാപൂരിലേക്കും ആയിരിക്കും ഹെലികോപ്റ്റർ സർവ്വീസ്. ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ചർച്ചയിൽ കുക്കി സംഘടനകൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു. കുക്കി സംഘടനകളുടെ കൂട്ടായ്മയായ ഇന്റി ജീനിയസ് ട്രൈബൽ ഫോറമാണ് അമിത് ഷായുമായുള്ള ചർച്ചയിൽ കൂടുതൽ ഹെലികോപ്റ്റർ സർവ്വീസ് എന്ന […]

Read More
 അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിൽ AFSPA 6 മാസത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ

അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിൽ AFSPA 6 മാസത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ

അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലെ AFSPA 6 മാസത്തേക്ക് നീട്ടി. വാറന്റില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാനും തെരച്ചിൽ നടത്താനും വിവിധ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും സുരക്ഷാ സേനയെ അധികാരപ്പെടുത്തുന്ന നിയമമാണ് AFSPA.ഇരു സംസ്ഥാനങ്ങളിലെയും ക്രമസമാധാന നില അവലോകനം ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത് . അരുണാചൽ പ്രദേശിലെ ചംഗ്‌ലാങ്, തിരാപ്പ്, ലോംഗ്‌ഡിംഗ് ജില്ലകളും അസം അതിർത്തിയോട് ചേർന്നുള്ള നംസായ് ജില്ലയിലെ നംസായ്, മഹാദേവപൂർ പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളെയും സെപ്തംബർ […]

Read More
 ചരിത്രം കുറിച്ച് നാഗാലാൻഡ്;ആദ്യമായി 2 വനിതാ സ്ഥാനാർത്ഥികൾക്ക് വിജയം

ചരിത്രം കുറിച്ച് നാഗാലാൻഡ്;ആദ്യമായി 2 വനിതാ സ്ഥാനാർത്ഥികൾക്ക് വിജയം

നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര നിമിഷം.നാഗാലാൻഡ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ എംഎൽഎമാരയി സൽഹൂതുവോനുവോ ക്രൂസെയും, ഹെകാനി ജഖാലുവും. സംസ്ഥാന പദവി ലഭിച്ചിട്ട് 60 വര്‍ഷമായിട്ടും ഇതുവരെ ഒരൊറ്റ വനിതാ എംഎല്‍എ പോലുമില്ലാത്ത സംസ്ഥാനമാണ് നാഗാലാന്‍ഡ്.രണ്ട് സ്ഥാനാർത്ഥികളും ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയിൽ (എൻഡിപിപി) നിന്നുള്ളവരാണ്. വെസ്റ്റേൺ അംഗമി എസിയിൽ നിന്ന് സൽഹൗതുവോനുവോ ക്രൂസ് വിജയിച്ചപ്പോൾ ദിമാപൂർ-III മണ്ഡലങ്ങളിൽ ഹെകാനി ജഖാലു വിജയിച്ചു.

Read More
 വിവാദ നിയമമായ ‘അഫ്സ്പ’ ആറുമാസത്തേക്ക് കൂടി നീട്ടി നാഗാലാ‌ൻഡ്

വിവാദ നിയമമായ ‘അഫ്സ്പ’ ആറുമാസത്തേക്ക് കൂടി നീട്ടി നാഗാലാ‌ൻഡ്

നാഗാലാൻഡിൽ വിവാദ നിയമം അഫ്സ്പ ആറ് മാസത്തേക്ക് വീണ്ടും നീട്ടി. ഈ മാസം ആദ്യം സൈന്യത്തിന്റെ വെടിവെപ്പിലും തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലും 14 സാധാരണക്കാര്‍ നാഗാലാൻഡിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പട്ടാളത്തിന്‌ പ്രത്യേക അവകാശം നൽകുന്ന വിവാദ നിയമം അഫ്സ്പ പിന്‍വലിക്കണമെന്ന് വ്യാപകമായിആവശ്യം ഉയര്‍ന്നിരുന്നു എന്നാലിപ്പോൾ ആ ആവശ്യം നിരാകരിച്ച് കൊണ്ടാണ് നിയമം ആറ് മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. അഫ്സ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരിശോധന നടത്താൻ സമിതി രൂപവത്കരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച […]

Read More
 പൗരന്മാരും , ജവാന്മാരും സുരക്ഷിതരല്ലാത്ത നാട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്; നാഗാലാൻഡ് വെടിവെപ്പിൽ രാഹുൽ ഗാന്ധി

പൗരന്മാരും , ജവാന്മാരും സുരക്ഷിതരല്ലാത്ത നാട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്; നാഗാലാൻഡ് വെടിവെപ്പിൽ രാഹുൽ ഗാന്ധി

നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 പേർ കൊല്ലപ്പട്ട സംഭവത്തെ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി അപലപിച്ചു . നാഗാലാൻഡിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും പൗരന്മാരും ജവാന്മാരും സുരക്ഷിതരല്ലാത്ത നാട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നന്ന് വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 ഗ്രാമീണരാരും ഒരു സൈനികനും കൊല്ലപ്പെട്ടത്. സംഭവത്തിൽ നാഗാലാൻഡ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ […]

Read More
 നാഗാലാൻഡിൽ അസം റൈഫിൾസും നാട്ടുകാരും തമ്മിൽ സംഘർഷം; പതിനൊന്ന് പ്രദേശവാസികൾ കൊല്ലപ്പെട്ടു

നാഗാലാൻഡിൽ അസം റൈഫിൾസും നാട്ടുകാരും തമ്മിൽ സംഘർഷം; പതിനൊന്ന് പ്രദേശവാസികൾ കൊല്ലപ്പെട്ടു

നാഗാലാൻഡിൽ അസം റൈഫിൾസും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ പതിനൊന്ന് പ്രദേശവാസികൾ കൊല്ലപ്പെട്ടു.കൊലപാതകത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ നിരവധി വാഹനങ്ങൾ തീവച്ചതായി റിപ്പോർട്ട്. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് നാഗാലാ‌ൻഡ് മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി നീതി ഉറപ്പാക്കണന്ന് മുഖ്യമന്ത്രി നിർദേശം നൽകി. എന്നാൽ സംഭവത്തെ കുറിച്ച് ജില്ലാ കളക്ടറോ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോ ഇത് വരെ പ്രതികരിച്ചിട്ടില്ല. കല്‍ക്കരി ഖനിയിലെ പതിനൊന്ന് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കൽക്കരി ഖനിയിൽ നിന്ന് പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് […]

Read More