എൻഎസ്എസ് വാർഷിക പ്രതിനിധി സഭ ഇന്ന്; നിലപാട് മാറ്റത്തിൽ വിശദീകരണം നൽകിയേക്കും

എൻഎസ്എസ് വാർഷിക പ്രതിനിധി സഭ ഇന്ന്; നിലപാട് മാറ്റത്തിൽ വിശദീകരണം നൽകിയേക്കും

വിവാദങ്ങൾക്കിടയിൽ എൻഎസ്എസിന്റെ വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ നടക്കും. 2024 -25 വർഷത്തെ വരവ് ചിലവ് കണക്കുകളെ കുറിച്ച് ചർച്ച ചെയ്യാനുള്ള യോഗമാണ് ചേരുന്നത്. എന്നാൽ രാഷ്ട്രീയ നിലപാടിൽ ഉണ്ടായ മാറ്റം യോഗത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശദീകരിച്ചേക്കും. നിലപാട് മാറ്റത്തിൽ എതിർപ്പ് ഉയരാനുള്ള സാഹചര്യവും ഉണ്ട്. എന്നാൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ഇടതു ചായ്‍വിനെതിരെ കൂടുതൽ കരയോഗങ്ങള്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയാണ്. ഇന്നലെ തിരുവനന്തപുരത്തും സുകുമാരൻ നായർക്കെതിരെ ഫ്ലക്സുകൾ […]

Read More
 മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഓണക്കിറ്റ് നൽകി

മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഓണക്കിറ്റ് നൽകി

കുന്ദമംഗലം: മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി. പ്രിൻസിപ്പാൾ ഫിറോസ് ബാബു ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ഷംസുദ്ദീൻ, ഹെഡ്മാസ്റ്റർ നിയാസ് ചോല, പിടിഎ വൈസ് പ്രസിഡണ്ട് ഷാജി കാരന്തൂർ എന്നിവർ സംസാരിച്ചു. എൻ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ റഷീജ പി പി വിദ്യാർത്ഥി പ്രതിനിധികളായ ഷിയ ഫാത്തിമ, മെഹന, നജ ഫാത്തിമ, ഫിദ ആയിഷ, കിറ്റുകൾ ഏറ്റുവാങ്ങി. അധ്യാപകരായ സമിർ, ഹൈറുന്നിസ, […]

Read More
 ഉല്ലാസ് പദ്ധതി: എന്‍എസ്എസ് യൂണിറ്റുകള്‍ക്കുള്ള പരിശീലനത്തിന് തുടക്കം

ഉല്ലാസ് പദ്ധതി: എന്‍എസ്എസ് യൂണിറ്റുകള്‍ക്കുള്ള പരിശീലനത്തിന് തുടക്കം

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ‘ഉല്ലാസ്’ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസും ജില്ലാ സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന സര്‍വേ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍എസ്എസ് യൂണിറ്റുകള്‍ക്ക് ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. തിരുവമ്പാടി അല്‍ഫോന്‍സാ കോളേജില്‍ നടന്ന പരിശീലനം ലിന്റോ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് മെമ്പറും കോളേജ് മാനേജറുമായ ഫാ. സജി മംഗരയില്‍ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സന്‍, എന്‍എസ്എസ് […]

Read More
 ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ടാനങ്ങള്‍ക്ക് അനുസരിച്ചാണ് പോകേണ്ടത്; മുഖ്യമന്ത്രിക്കെതിരെ സുകുമാരന്‍നായര്‍

ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ടാനങ്ങള്‍ക്ക് അനുസരിച്ചാണ് പോകേണ്ടത്; മുഖ്യമന്ത്രിക്കെതിരെ സുകുമാരന്‍നായര്‍

കോട്ടയം: ക്ഷേത്രത്തിലെ വസ്ത്രധാരണ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ശിവഗിരി മഠത്തെയും വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അത് മാറ്റാന്‍ ശ്രമിക്കുന്നത് ശരിയല്ല, ഇത്തരത്തിലുള്ള കാര്യങ്ങളെ മുഖ്യമന്ത്രി പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനത്തിനിടെയാണ് സ്വാമി സച്ചിദാനന്ദ ക്ഷേത്രങ്ങളില്‍ ഷര്‍ട്ടൂരി കയറുന്ന ആചാരം ഒഴിവാക്കണമെന്ന് ആവശ്യം മുന്നോട്ടുവച്ചത്. പിന്നാലെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇതിനെയാണ് കടുത്ത ഭാഷയില്‍ എന്‍എസ്എസിന്റെ […]

Read More
 പിണക്കം മാറി; നീണ്ട ഇടവേളയ്ക്ക് ശേഷം രമേശ് ചെന്നിത്തല എന്‍എസ്എസ് ആസ്ഥാനത്ത്

പിണക്കം മാറി; നീണ്ട ഇടവേളയ്ക്ക് ശേഷം രമേശ് ചെന്നിത്തല എന്‍എസ്എസ് ആസ്ഥാനത്ത്

പെരുന്ന: നീണ്ട ഇടവേളയ്ക്ക് ശേഷം ചങ്ങനാശേരി പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നിത്തല പെരുന്നയിലെത്തിയത്. പിണക്കം മറന്ന് എന്‍എസ്എസ് രമേശ് ചെന്നിത്തലയെ വീണ്ടും വേദിയിലേക്ക് ക്ഷണിച്ചത് ചര്‍ച്ചയായിരുന്നു.സുകുമാരന്‍ നായരുടെ താക്കോല്‍സ്ഥാന പ്രസ്താവന ചെന്നിത്തല തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇരുവരും തമ്മില്‍ അകന്നത്. ചെന്നിത്തല പെരുന്നയില്‍ എത്തുന്ന ചടങ്ങില്‍ കോണ്‍ഗ്രസിലെയും ബിജെപിയിലെയും നേതാക്കന്‍മാര്‍ക്ക് ക്ഷണമില്ലെന്നതും ശ്രദ്ധേയമാണ്. നേരത്തെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന അറ്റോണി […]

Read More
 കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ ദേശീയ തപാല്‍ ദിനം ആചാരിച്ചു

കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ ദേശീയ തപാല്‍ ദിനം ആചാരിച്ചു

കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ ദേശീയ തപാല്‍ ദിനം ആചാരിച്ചു.Inland വാങ്ങി വിദ്യാര്‍ത്ഥികള്‍ അവരുടെ അധ്യാപകര്‍ക്കും, കൂട്ടുകാര്‍ക്കും കത്തുകള്‍ എഴുതി. പോസ്റ്റ് ചെയ്തു. പോസ്‌റ്മാഷ് കത്തുകള്‍ കൊടുത്തപ്പോള്‍ മുതിര്‍ന്നവര്‍ക്ക് പോയ കാലത്തിന്റെ ഓര്‍മ്മകള്‍ തിരിച്ചു പിടിക്കാനായി എന്ന് അധ്യാപകര്‍ പറഞ്ഞു. പുതു തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകവും ആയി. പ്രിയപ്പെട്ട…’ എന്ന വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുണ്ടാകുക കത്തുകളിലൂടെയായിരിക്കും. ആശയ വിനിമയത്തിന്റെ പ്രധാന മാധ്യമമായിരുന്നു ഒരുകാലത്ത് കത്തുകള്‍. കത്തുകള്‍ കൈമാറുന്നതോ തപാലുകള്‍ വഴിയും. എല്ലാ വര്‍ഷവും […]

Read More
 കേരള എന്‍.ജി.ഒ യൂണിയന്‍ കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു

കേരള എന്‍.ജി.ഒ യൂണിയന്‍ കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു

മാലിന്യ മുക്ത നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കേരള എന്‍.ജി.ഒ യൂണിയന്‍ താമരശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു . കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം എന്‍ ലിനീഷ്, ഏരിയ സെക്രട്ടറി ടി.സിഷീന , പ്രസിഡണ്ട് ജോസ് കുര്യാക്കാസ്, ജോയിന്റ് സെക്രട്ടറി ഷിബി ടി.കെ എന്നിവര്‍ സംസാരിച്ചു.

Read More
 പുതുപ്പള്ളിയില്‍ ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന വാര്‍ത്ത തെറ്റ്;സമദൂര നിലപട് തന്നെയെന്ന് സുകുമാരൻ നായർ

പുതുപ്പള്ളിയില്‍ ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന വാര്‍ത്ത തെറ്റ്;സമദൂര നിലപട് തന്നെയെന്ന് സുകുമാരൻ നായർ

പുതുപ്പള്ളി തിരഞ്ഞടുപ്പിൽ എന്‍.എസ്.എസ്. ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.എന്‍.എസ്.എസ്. പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.‘എന്‍.എസ്.എസ്. ചരിത്രത്തിലാദ്യമായി സമദൂരസിദ്ധാന്തം ഉപേക്ഷിച്ചെന്നും പുതുപ്പള്ളിയില്‍ ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചെന്നും ഒരു ഓണ്‍ലൈന്‍ ചാനലില്‍വന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂര നിലപാടുതന്നെയാണ് എന്‍.എസ്.എസ്സിനുള്ളത്. എന്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് അവരുടേതായ രാഷ്ട്രീയത്തില്‍ വിശ്വസിക്കാനും വോട്ടുചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എന്‍.എസ്.എസ്. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്ക് പിന്തുണ നല്‍കി എന്നര്‍ഥമില്ല’, പ്രസ്താവനയില്‍ പറയുന്നു.

Read More
 എൻഎസ്എസിന്റെ നാമജപയാത്രക്കെതിരായ കേസ് പിന്‍വലിക്കാന്‍ നീക്കം;അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍,നിയമ സാധുത പരിശോധിക്കുന്നു

എൻഎസ്എസിന്റെ നാമജപയാത്രക്കെതിരായ കേസ് പിന്‍വലിക്കാന്‍ നീക്കം;അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍,നിയമ സാധുത പരിശോധിക്കുന്നു

മിത്ത് വിവാദത്തിൽ നാമജപ പ്രതിഷേധം നടത്തിയവർക്കെതിരേ എടുത്ത കേസിലെ തുടർനടപടികളിൽ നിന്ന് പോലീസ് പിന്നോട്ട് പോയേക്കുമെന്ന് സൂചന. ഇതിനായി സർക്കർ നിയമസാധ്യതകൾ പരിശോധിക്കുന്നതായാണ് വിവരം.നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് മുമ്പ് എൻ എസ് എസിന്റെ നീരസം മാറ്റാനുള്ള സർക്കാർ നീക്കമാണ് ഈ നടപടിക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടും.സംഘം ചേരൽ, കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് പ്രതിഷേധക്കാർക്കെതിരേ കേസെടുത്തിരിക്കുന്നത്. എൻഎസ്എസിന്റെ വൈസ് […]

Read More
 സിപിഎമ്മിന് എൻഎസ്എസ് വോട്ട് കിട്ടില്ല;അവരെന്നും കോൺഗ്രസിനൊപ്പം

സിപിഎമ്മിന് എൻഎസ്എസ് വോട്ട് കിട്ടില്ല;അവരെന്നും കോൺഗ്രസിനൊപ്പം

സിപിഐഎമ്മിന് എൻഎസ്എസിൻ്റെ വോട്ട് ലഭിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ.എന്‍എസ്എസ് എന്നും കോണ്‍ഗ്രസിനൊപ്പമാണ് ഉറച്ച നിലപാടുള്ള എൻഎസ്എസ് സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തിൽ വീഴില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.വൈകാരികത വിറ്റ് വോട്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. ഉമ്മൻചാണ്ടിയുടെ വിയോഗം കോൺഗ്രസിന് വലിയ വിടവാണ് ഉണ്ടാക്കിയത്. ആ വിടവിനെക്കുറിച്ച് ഇനിയുള്ള കാലങ്ങളിൽ കോൺഗ്രസ് പറഞ്ഞുകൊണ്ടേയിരിക്കും. ഉമ്മൻചാണ്ടിയുടെ കഥ പറഞ്ഞാൽ സിപിഐഎമ്മിന് എന്തിനാണ് വേവലാതിയെന്നും സുധാകരൻ ചോദിച്ചു. മരിച്ചിട്ടും ഉമ്മൻ‌ചാണ്ടിയുടെ പേരിനെയും ഓർമ്മകളെയും ഭയപ്പെടുന്ന ഭീരുക്കളാണ് കേരളത്തിലെ ഇടതുപക്ഷമെന്നും സുധാകരൻ കുറ്റപ്പെടുത്തി.

Read More