കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ ദേശീയ തപാല്‍ ദിനം ആചാരിച്ചു.
Inland വാങ്ങി വിദ്യാര്‍ത്ഥികള്‍ അവരുടെ അധ്യാപകര്‍ക്കും, കൂട്ടുകാര്‍ക്കും കത്തുകള്‍ എഴുതി. പോസ്റ്റ് ചെയ്തു. പോസ്‌റ്മാഷ് കത്തുകള്‍ കൊടുത്തപ്പോള്‍ മുതിര്‍ന്നവര്‍ക്ക് പോയ കാലത്തിന്റെ ഓര്‍മ്മകള്‍ തിരിച്ചു പിടിക്കാനായി എന്ന് അധ്യാപകര്‍ പറഞ്ഞു. പുതു തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകവും ആയി.

പ്രിയപ്പെട്ട…’ എന്ന വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുണ്ടാകുക കത്തുകളിലൂടെയായിരിക്കും. ആശയ വിനിമയത്തിന്റെ പ്രധാന മാധ്യമമായിരുന്നു ഒരുകാലത്ത് കത്തുകള്‍. കത്തുകള്‍ കൈമാറുന്നതോ തപാലുകള്‍ വഴിയും. എല്ലാ വര്‍ഷവും ഒക്ടോബര്‍ ഒമ്പതിന് ലോക തപാല്‍ ദിനം ആചരിക്കുന്നു. ഒക്ടോബര്‍ 10 ആണ് ദേശീയ തപാല്‍ ദിനം.

1874ല്‍ യൂനിവേഴ്സല്‍ പോസ്റ്റല്‍ യൂനിയന്‍ സ്ഥാപിതമായതിന്റെ ഓര്‍മക്കാണ് ലോക തപാല്‍ ദിനം ആചരിക്കുന്നത്. 1969ല്‍ ജപ്പാനിലെ ടോക്യോയില്‍ ചേര്‍ന്ന അന്താരാഷ്ട്ര തപാല്‍ യൂനിയന്റെ ആഹ്വാനപ്രകാരമാണ് തപാല്‍ ദിനം ആചരിക്കുന്നത്. ലോകത്തിലെ പല രാജ്യങ്ങളും തപാല്‍ വകുപ്പിന്റെ സേവനത്തെ സ്മരിക്കാനായി ഈ ദിനം ആഘോഷിക്കുന്നു. ‘പോസ്റ്റ് ഫോര്‍ പ്ലാനറ്റ്’ ആണ് ലോക തപാല്‍ദിനം ഈവര്‍ഷം ഉയര്‍ത്തിപ്പിടിക്കുന്ന ആശയം.

ബി.സി ഇരുപത്തിയേഴാം നൂറ്റാണ്ടിലാണ് ആദ്യമായി ഒരു പൊതു പോസ്റ്റല്‍ സേവന മാര്‍ഗം യാഥാര്‍ഥ്യമായത്. റോമന്‍ ചക്രവര്‍ത്തി അഗസ്റ്റസ് സീസറാണ് ആദ്യമായി ഇങ്ങനെ ഒരു സംവിധാനത്തിന് തുടക്കമിട്ടത്. അന്ന് തുടങ്ങിയ തപാല്‍ വിപ്ലവം അല്‍പം മാറ്റുകുറഞ്ഞാലും ഈ ഡിജിറ്റലൈസേഷന്‍ ഘട്ടത്തിലും തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *