ഗവര്‍ണര്‍ എന്തെക്കെയോ വിളിച്ചു പറയുന്നു; കേരളത്തിലെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി
പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഗവര്‍ണര്‍ എന്തെക്കെയോ വിളിച്ചു പറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിലാണ് നവകേരള സദസ്സിനിടയില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്. കേരളത്തിലെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുകയാണ്. ഗവര്‍ണര്‍ സ്വീകരിച്ച നടപടി പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നതാണ്. ആര്‍എസ്എസ് എന്ന യോഗ്യത പരിഗണിച്ചാണ് നിയമനം നടത്തിയത്. യോഗ്യതയുള്ളവരെ മാറ്റി യോഗ്യതയില്ലാത്തവരെ നിയമിച്ചു. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് പറയാന്‍ പറ്റുന്ന വാക്കുകള്‍ അല്ല ഗവര്‍ണര്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read More