ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി

ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി

ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മികച്ച ക്രമസമാധാന പാലനശേഷി, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വ്യാപനം തടയുന്നതിലുള്ള ആര്‍ജ്ജവം എന്നിവയെല്ലാം ഇന്നത്തെ കേരള പൊലീസിന്റെ പ്രത്യേകതകളാണ്. ഈ നിലയില്‍ പ്രകടമായ മാറ്റം ഇന്ന് കേരള പൊലീസില്‍ ദൃശ്യമാണ്. ജനസൗഹൃദ സേവനം ഉറപ്പാക്കി കേരള പൊലീസ് മുന്നേറുമ്പോഴും ഏതാനും ചില ഉദ്യോഗസ്ഥര്‍ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. […]

Read More
 മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും ഹൈക്കോടതി നോട്ടീസ്. അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടല്‍ എംഎല്‍എയുടെ ഹര്‍ജിയിലാണ് നടപടി. സിഎംആര്‍എല്‍ ഉള്‍പ്പെടെ എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ മാത്യു കുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തള്ളി. ഇതിനെതിരെയാണ് റിവിഷന്‍ ഹര്‍ജിയുമായി മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Read More
 ‘ജനവിധി അംഗീകരിക്കുന്നു, പോരായ്മകള്‍ പരിഹരിക്കും’;തൃശൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി നേടിയ വിജയം ഗൗരവത്തോടെ കാണുന്നു; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രി

‘ജനവിധി അംഗീകരിക്കുന്നു, പോരായ്മകള്‍ പരിഹരിക്കും’;തൃശൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി നേടിയ വിജയം ഗൗരവത്തോടെ കാണുന്നു; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: ജനവിധി ആഴത്തില്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്സഭ തെരഞ്ഞടുപ്പ് ഫലം. മാധ്യമങ്ങളില്‍ വലിയൊരു വിഭാഗത്തിന്റെയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജന്‍സികളുടെയും പണക്കൊഴുപ്പിന്റെയും പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങള്‍ തള്ളി എന്നാണ് ബി.ജെ.പിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. വര്‍ഗീയതയും വിഭാഗീയതയും ഉയര്‍ത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന വ്യാമോഹമാണ് ഇന്ത്യന്‍ ജനത തകര്‍ത്തത്. കേരളത്തില്‍ എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയം […]

Read More
 മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79ാം പിറന്നാള്‍

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79ാം പിറന്നാള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79ാം പിറന്നാള്‍. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളൊന്നുമുണ്ടാകില്ല. മന്ത്രിസഭാ യോഗമാണ് മുഖ്യമന്ത്രിയുടെ പ്രധാന അജണ്ട. പിറന്നാള്‍ ദിനം ഔദ്യോഗിക വസതിയില്‍ ബന്ധുക്കള്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും വീട്ടുകാര്‍ പായസം നല്‍കുന്ന പതിവുണ്ട്. വീട്ടില്‍ മധുരവിതരണം മാത്രമാണുണ്ടാവുക. ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച് 21നാണ് പിണറായി വിജയന്റെ പിറന്നാള്‍. എന്നാല്‍ യഥാര്‍ത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയന്‍ തന്നെയാണ് അറിയിച്ചത്.

Read More
 കേരളത്തിനെതിരെ മോദിക്കും രാഹുലിനും ഒരേ സ്വരം; സംസ്ഥാനത്തിന്റെ നേട്ടങ്ങളെ പ്രധാനമന്ത്രി നുണ കൊണ്ട് മൂടുന്നു: മുഖ്യമന്ത്രി

കേരളത്തിനെതിരെ മോദിക്കും രാഹുലിനും ഒരേ സ്വരം; സംസ്ഥാനത്തിന്റെ നേട്ടങ്ങളെ പ്രധാനമന്ത്രി നുണ കൊണ്ട് മൂടുന്നു: മുഖ്യമന്ത്രി

കേരളത്തിന്റെ നേട്ടങ്ങള്‍ നുണകള്‍ കൊണ്ട് മൂടാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ മോദിക്കും രാഹുലിനും ഒരേ സ്വരമാണ്. കാസര്‍കോഡ് കാഞ്ഞങ്ങാട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം 2019ല്‍ നിന്ന് വ്യത്യസ്തമായിരിക്കും. എല്‍ഡിഎഫ് ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന് ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമാണ് ലഭിക്കുന്നത്. അതാണ് കോണ്‍ഗ്രസും ബിജെപിയും ഒരേ രീതിയില്‍ പരിഭ്രമമുയര്‍ത്തുന്നതിന് കാരണം. കേരളത്തിന്റെ നേട്ടങ്ങള്‍ നുണകള്‍ കൊണ്ട് മൂടാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തെക്കുറിച്ച് നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണ്. സാമൂഹ്യ […]

Read More
 നുണക്ക് സമ്മാനം കൊടുക്കുകയാണെങ്കില്‍ ഒന്നാം സ്ഥാനം പ്രതിപക്ഷ നേതാവിന്; പരിഹസിച്ച് മുഖ്യമന്ത്രി

നുണക്ക് സമ്മാനം കൊടുക്കുകയാണെങ്കില്‍ ഒന്നാം സ്ഥാനം പ്രതിപക്ഷ നേതാവിന്; പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നുണക്ക് സമ്മാനം കൊടുക്കുകയാണെങ്കില്‍ ഒന്നാം സ്ഥാനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കിട്ടുമെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് കാര്യങ്ങളെല്ലാം നല്ല രീതിയില്‍ മനസ്സിലാക്കി പറയുന്നയാളാണ് എന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ പലരും ധരിച്ചിട്ടുള്ളത്. പക്ഷേ അടുത്തകാലത്തായി അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വളരെ തരംതാഴ്ന്ന നിലയിലാണെന്നും വസ്തുതാ വിരുദ്ധമായതാണെന്നും കേരളത്തിന് ബോധ്യമായി വരികയാണ് -മുഖ്യമന്ത്രി പറഞ്ഞു. സതീശനെ പോലൊരാള്‍ പച്ചക്കള്ളം പറയുമെന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ. കാരണം പ്രതിപക്ഷ നേതാവല്ലേ, കള്ളം നാടിന് മുമ്പാകെ പറയുമോ? […]

Read More
 ‘കേരള സ്റ്റോറി’, പച്ച നുണ; ആര്‍.എസ്.എസ് അജണ്ട; സിനിമ പ്രദര്‍ശിപ്പിച്ചതില്‍ പ്രത്യേക ഉദ്ദേശ്യമുണ്ടെന്നും മുഖ്യമന്ത്രി

‘കേരള സ്റ്റോറി’, പച്ച നുണ; ആര്‍.എസ്.എസ് അജണ്ട; സിനിമ പ്രദര്‍ശിപ്പിച്ചതില്‍ പ്രത്യേക ഉദ്ദേശ്യമുണ്ടെന്നും മുഖ്യമന്ത്രി

കൊല്ലം: ‘കേരള സ്റ്റോറി’ ആര്‍.എസ്.എസ് അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കേരളത്തില്‍ എവിടെയാണ് ‘കേരള സ്റ്റോറി’യില്‍ പറയുന്ന കാര്യങ്ങള്‍ സംഭവിച്ചിട്ടുള്ളത്. ഒരു നാടിനെ അപകീര്‍ത്തിപ്പെടുത്താന്‍ പച്ച നുണ പ്രചരിപ്പിക്കുന്നു. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ കൊണ്ടുവന്നതാണ് ‘കേരള സ്റ്റോറി’. സിനിമ പ്രദര്‍ശിപ്പിച്ചതില്‍ പ്രത്യേക ഉദ്ദേശ്യമുണ്ടെന്നും മുഖ്യമന്ത്രി കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷത്തില്‍ പ്രബലരെ ഇല്ലാതാക്കുകയാണ് അവരുടെ ശ്രമം. മുസ്‌ലിം, ക്രിസ്ത്യന്‍, കമ്മ്യൂണിസ്റ്റ് എന്നിവരെയാണ് ശത്രുക്കളായി കാണുന്നത്. ഹിറ്റ്ലര്‍ ജര്‍മനിയില്‍ നടപ്പാക്കിയത് ആര്‍.എസ്.എസ് അതുപോലെ രാജ്യത്ത് നടപ്പാക്കുന്നു. ഓരോ ഘട്ടത്തില്‍ […]

Read More
 ഫോട്ടോ മോര്‍ഫ് ചെയ്ത വൃത്തികെട്ട രീതിയില്‍ പ്രചാരണം നടത്തി;ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ പരാതി നല്‍കുമെന്ന് കെകെ ശൈലജ

ഫോട്ടോ മോര്‍ഫ് ചെയ്ത വൃത്തികെട്ട രീതിയില്‍ പ്രചാരണം നടത്തി;ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ പരാതി നല്‍കുമെന്ന് കെകെ ശൈലജ

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. തന്റേത് ഉള്‍പെടെ പല എല്‍ഡിഎഫ് നേതാക്കളുടെയും ഫോട്ടോ മോര്‍ഫ് ചെയ്ത വളരെ വൃത്തികെട്ട രീതിയില്‍ ആണ് യുഡിഎഫ് പ്രചാരണം. അത് അനുവദിക്കാനാകില്ലെന്നും ശൈലജ വടകരയില്‍ പറഞ്ഞു.വടകരയില്‍ പ്രചാരണം തുടങ്ങിയത് മുതല്‍ കെകെ ശൈലജക്കെതിരെ കൊവിഡ് കാല പാര്‍ച്ചേസ് സംബന്ധിച്ച ആരോപണങ്ങള്‍ യുഡിഎഫ് ഉന്നയിക്കുന്നുണ്ട്. കൊവിഡ് കള്ളിയെ കെട്ടുകെട്ടിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റോഡ് ഷോകളിലും മറ്റും ഉന്നയിക്കുന്ന യുഡിഎഫ് […]

Read More
 സൈബര്‍ ഡിവിഷന്‍ കുറ്റാന്വേഷണ രംഗത്തെ സംസ്ഥാനത്തിന്റെ പുതിയ കാല്‍വെപ്പ്;മുഖ്യമന്ത്രി

സൈബര്‍ ഡിവിഷന്‍ കുറ്റാന്വേഷണ രംഗത്തെ സംസ്ഥാനത്തിന്റെ പുതിയ കാല്‍വെപ്പ്;മുഖ്യമന്ത്രി

കേരള പൊലീസിലെ സൈബര്‍ ഡിവിഷന്റെ രൂപീകരണത്തൊടെ സൈബര്‍ കുറ്റാന്വേഷണ രംഗത്ത് സംസ്ഥാനം പുതിയൊരു കാല്‍വെപ്പാണ് നടത്തുന്നതെന്നും ഇത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പൊലീസിലെ സൈബര്‍ ഡിവിഷന്റെയും ഇടുക്കി കനൈന്‍ സ്‌ക്വാഡ് ആസ്ഥാന മന്ദിരം അടക്കമുള്ള അനുബന്ധ സംവിധാനങ്ങളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആധുനിക സാങ്കേതികവിദ്യയുടെ കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലുള്ള വളര്‍ച്ചക്കൊപ്പം ഈ മേഖലയിലെ കുറ്റകൃത്യങ്ങളും വര്‍ധിക്കുകയാണ്. സാങ്കേതിക വിദ്യയിലെ പഴുത് ഉപയോഗിചച്ചാണ് തട്ടിപ്പുകള്‍ പലതും നടക്കുന്നത്. ഒരു ഭാഗത്ത് തട്ടിപ്പും മറുഭാഗത്ത് […]

Read More
 പോലീസുകാർ വ്യക്തിപരമായ ഈഗോയും കൊണ്ട് നടക്കരുത്; പിണറായി വിജയൻ

പോലീസുകാർ വ്യക്തിപരമായ ഈഗോയും കൊണ്ട് നടക്കരുത്; പിണറായി വിജയൻ

പോലീസുകാർ വ്യക്തിപരമായ ഈഗോയും കൊണ്ട് നടക്കരുതെന്ന് പിണറായി വിജയൻ.പോലീസ് എന്ന ഈഗോയാണ് പ്രധാനമായി ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി രൂപീകരിച്ച സൈബർ ഡിവിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.കഴിഞ്ഞ വർഷം മാത്രം 201 കോടി രൂപയാണ് സൈബർ തട്ടിലൂടെ കേരളത്തിൽ നിന്നും കടത്തിയത്. അമിത ലാഭം പ്രതീക്ഷിച്ചിറങ്ങിയവരാണ് തട്ടിപ്പിന് ഇരയായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ കീഴിൽ രണ്ട് എസ്പിമാർ ഉള്‍പ്പെടുന്നതാണ് സൈബർ ‍ഡിവിഷൻ. സൈബർ കുറ്റാന്വേഷണം, ഗവേഷണം എന്നിവയ്ക്കാണ് പ്രത്യേക സൈബർ ഡിവിഷൻ […]

Read More