മുഖ്യമന്ത്രിയ്ക്ക് കനത്ത സുരക്ഷ, മലപ്പുറത്തും കോഴിക്കോടും പോലീസ് സുരക്ഷ വലയം, ഇന്നും കറുപ്പ് മാസ്‌കിന് വിലക്ക്, പകരം മഞ്ഞ മാസ്‌ക്

മുഖ്യമന്ത്രിയ്ക്ക് കനത്ത സുരക്ഷ, മലപ്പുറത്തും കോഴിക്കോടും പോലീസ് സുരക്ഷ വലയം, ഇന്നും കറുപ്പ് മാസ്‌കിന് വിലക്ക്, പകരം മഞ്ഞ മാസ്‌ക്

സംസ്ഥാനത്ത് ഉടനീളം വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനൊരുക്കുന്നത് അസാധാരണമായ സുരക്ഷാ ക്രമീകരണങ്ങള്‍. പൊലീസ് സുരക്ഷയില്‍ മുഖ്യമന്ത്രിക്ക് ഇന്ന് മൂന്ന് പരിപാടികളാണ് ഉള്ളത്. തവനൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഉദ്ഘാടനമാണ് ആദ്യത്തെ പരിപാടി. തവനൂരിലെ പരിപാടിക്ക് ശേഷം പുത്തനത്താണിയില്‍ 11 മണിക്ക് ഇഎംഎസ് ദേശീയ സെമിനാര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതിന് ശേഷം മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് പോകും. മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എസ് പി നേരിട്ട് സുരക്ഷക്ക് മേല്‍നോട്ടം […]

Read More
 കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; നഗരം അതീവ സുരക്ഷാവലയത്തില്‍,കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്‍ജെൻഡറുകൾ കസ്റ്റഡിയിൽ,മാധ്യമപ്രവര്‍ത്തകയുടെ മാസ്‌ക് മാറ്റിച്ചു

കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; നഗരം അതീവ സുരക്ഷാവലയത്തില്‍,കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്‍ജെൻഡറുകൾ കസ്റ്റഡിയിൽ,മാധ്യമപ്രവര്‍ത്തകയുടെ മാസ്‌ക് മാറ്റിച്ചു

പ്രതിപക്ഷ പ്രതിഷേധ സാധ്യതയെ തുടർന്ന് മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷാ വിന്യാസമൊരുക്കി പൊലീസ്. കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലും പുറത്തുമായി 50 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്‍ജെൻഡർ വ്യക്തികളെ പൊലീസ് മർദിച്ചു വാഹനത്തിൽ കയറ്റി കൊണ്ടുപോയി. കറുത്ത വസ്ത്രം ധരിച്ചെത്തിയ മാധ്യമ പ്രവർത്തകരെയും പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടികളി‌ൽ‌ കറുത്ത മാസ്കിനും വിലക്കുണ്ട്.കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകയുടെ മാസ്‌ക് […]

Read More
 ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന ആളല്ലേ? അങ്ങനെയുള്ള ആള്‍ ആരെയാണ് ഭയപ്പെടുന്നത്? മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശന്‍

ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന ആളല്ലേ? അങ്ങനെയുള്ള ആള്‍ ആരെയാണ് ഭയപ്പെടുന്നത്? മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശന്‍

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആരെയാണ് ഭയപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി എന്തിനാണ് കേരളത്തില്‍ ഇത്രയും വലിയ സുരക്ഷയില്‍ പോകുന്നത്. ഉമ്മന്‍ ചാണ്ടിയെ സിപിഎമ്മുകാര്‍ കല്ലെറിഞ്ഞതുപോലെ കേരളത്തിലെ മുഖ്യമന്ത്രിയെ ഒരു യുഡിഎഫുകാരനും […]

Read More
 വിരട്ടാനൊന്നും നോക്കണ്ട, എന്തും പറയുന്നവരുടെ പിന്നില്‍ ആരായാലും കണ്ടുപിടിക്കും, ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി

വിരട്ടാനൊന്നും നോക്കണ്ട, എന്തും പറയുന്നവരുടെ പിന്നില്‍ ആരായാലും കണ്ടുപിടിക്കും, ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പരോക്ഷമായി മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം പിപ്പിടി കാണിച്ചാലൊന്നും ഇങ്ങോട്ട് ഏശില്ലെന്ന് അദ്ദേഹം പറഞ്ഞു. നുണയുടെ മലവെള്ളപ്പാച്ചിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ്ടായതെന്നും അതെല്ലാം തള്ളി കളഞ്ഞുകൊണ്ടാണ് ജനങ്ങള്‍ തങ്ങളെ അധികാരത്തിലേറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് നടന്ന കെജിഒഎ സംസ്ഥാന സമ്മേളത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ‘എന്തും പറയുന്നവരുടെ പിന്നില്‍ ആരായാലും കണ്ടുപിടിക്കും. ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കും. വിരട്ടാനൊന്നും നോക്കണ്ട’- മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ പരാമര്‍ശങ്ങളില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെതിരെ […]

Read More
 മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി; നാല്‍പതംഗ സംഘം അനുഗമിക്കും, പൊതുപരിപാടിയില്‍ മാധ്യമങ്ങള്‍ക്കും അസാധാരണ നിര്‍ദേശം

മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി; നാല്‍പതംഗ സംഘം അനുഗമിക്കും, പൊതുപരിപാടിയില്‍ മാധ്യമങ്ങള്‍ക്കും അസാധാരണ നിര്‍ദേശം

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് നാല്‍പതംഗ സംഘം അനുഗമിക്കും. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തി. കോട്ടയം നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്നറിയിപ്പില്ലാതെ പ്രധാന റോഡുകള്‍ അടച്ചു. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പാസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കറുത്ത മാസ്‌ക് ധരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പൊലീസ് പറയുന്നത്. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സമ്മേളന ഉദ്ഘാടനത്തിനാണ് […]

Read More
 ലാത്തിചാര്‍ജ്, ജലപീരങ്കി; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ലാത്തിചാര്‍ജ്, ജലപീരങ്കി; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റ് ജില്ലകളില്‍ കളക്ടറേറ്റുകളിലേക്കുമാണ് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. തലസ്ഥാനത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതളളുമുണ്ടായി. കൊല്ലം,കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം പൊലീസുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കോഴിക്കോടും കണ്ണൂരും കൊച്ചിയിലും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോട്ടയത്ത് പൊലീസിന് നേരെ കുപ്പിയേറും കല്ലേറുമുണ്ടായി. കാസര്‍കോട് പ്രതിഷേധക്കാര്‍ ബിരിയാണിചെമ്പ് കളക്ടറേറ്റിലേക്ക് വലിച്ചെറിഞ്ഞു. അതേസമയം മലപ്പുറത്തും കൊല്ലത്തും യുവമോര്‍ച്ചയുടെ […]

Read More
 ‘കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല’ഇനിയെങ്കിലും പിണറായിക്ക് രാജിവയ്ക്കാനുള്ള ബുദ്ധി തെളിയുമെന്നാണ് കരുതുന്നത്.

‘കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല’ഇനിയെങ്കിലും പിണറായിക്ക് രാജിവയ്ക്കാനുള്ള ബുദ്ധി തെളിയുമെന്നാണ് കരുതുന്നത്.

സ്വര്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയ്‌ക്കെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ലെന്ന് പറഞ്ഞ സതീശന്‍ ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി, പിണറായി വിജയന് മറ്റൊരു നീതി എന്നത് ഇവിടെ നടക്കില്ലെന്നും പറഞ്ഞു.പിണറായി ഇനിയെങ്കിലും രാജി വെക്കുമെന്ന് കരുതുന്നതായി പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷനേതാവ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് പിണറായി വിജയന്‍ ശുപാര്‍ശ ചെയ്തതിനെക്കുറിച്ചും വി […]

Read More
 ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി. പിണറായിക്ക് മറ്റൊരു നീതി. അത് ഈ നാട്ടില്‍ നടക്കില്ല; ആരോപണം അന്വേഷിക്കണമെന്ന് വിഡി സതീശന്‍

ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി. പിണറായിക്ക് മറ്റൊരു നീതി. അത് ഈ നാട്ടില്‍ നടക്കില്ല; ആരോപണം അന്വേഷിക്കണമെന്ന് വിഡി സതീശന്‍

സ്വപ്ന സുരേഷിന്റെ ആരോപണം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്ര ഏജന്‍സികള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ മറ്റൊരാള്‍ നേരത്തെ ഇതേ കാര്യം കുറ്റസമ്മതമൊഴിയായി നല്‍കിയിരുന്നു. എന്നാല്‍ അന്ന് അത് അന്വേഷിക്കപ്പെട്ടില്ല. സംഘപരിവാര്‍ ശക്തികളും സിപിഎം നേതൃത്വവും തമ്മില്‍ ഇടനിലക്കാരുടെ സഹായത്തോടെ അന്ന് ഒത്തുതീര്‍പ്പിലെത്തിയതാണ്. അതുകൊണ്ടാണ് അന്ന് കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യം (മുഖ്യമന്ത്രിക്കെതിരായ കറന്‍സി കടത്ത് ആരോപണം) അന്വേഷിക്കാതെ പോയതെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി, […]

Read More
 തനിക്ക് രാഷ്ട്രീയ അജണ്ടയില്ല, പറഞ്ഞു തീര്‍ന്നിട്ടില്ല. ഇനിയും പറയാനുണ്ട്’- സ്വപ്ന സുരേഷ്

തനിക്ക് രാഷ്ട്രീയ അജണ്ടയില്ല, പറഞ്ഞു തീര്‍ന്നിട്ടില്ല. ഇനിയും പറയാനുണ്ട്’- സ്വപ്ന സുരേഷ്

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രഹസ്യമൊഴി നല്‍കിയതില്‍ രാഷ്ട്രീയ അജന്‍ഡയില്ലെന്ന് സ്വപ്ന സുരേഷ്. എന്താണോ നേരത്തെ പറഞ്ഞത് അത് തന്നെയാണ് ഇപ്പോഴും പറയുന്നത്. 164 പ്രകാരം മൊഴികൊടുത്ത സംഭവങ്ങളെ കുറിച്ചാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇത് ആരും അവസരമായി ഉപയോഗിക്കുരുതെന്ന് സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ഒന്നും പറഞ്ഞു കഴിഞ്ഞിട്ടില്ലെന്നും ഇനിയും ഒരുപാട് വെളിപ്പെടുത്താനുണ്ടെന്നും സ്വപ്ന സുരേഷ് ചൂണ്ടിക്കാട്ടി. രഹസ്യമൊഴിയായതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ല. ഇപ്പോള്‍ പറഞ്ഞുകഴിഞ്ഞിരിക്കുന്നത് ചെറിയൊരു ഭാഗം മാത്രമാണ്. കേസില്‍ ശരിയായ അന്വേഷണം നടക്കണമെന്നും […]

Read More
 സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍; മുഖ്യമന്ത്രി രാജിവെക്കണം, പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം, ഇന്ന് കരിദിനം

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍; മുഖ്യമന്ത്രി രാജിവെക്കണം, പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം, ഇന്ന് കരിദിനം

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. പിണറായി വിജയന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ഇതേ ആവശ്യം ഉന്നയിച്ച് ജൂണ്‍ 10 വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ടേറ്റ് മാര്‍ച്ച് നടത്തും. വൈകിട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ […]

Read More