തൃക്കാക്കര ഫലം; ക്യാപ്റ്റന്‍ നിലംപരിശായി, അന്തസുണ്ടെങ്കില്‍ പിണറായി രാജിവയ്ക്കണമെന്ന് സുധാകരന്‍

തൃക്കാക്കര ഫലം; ക്യാപ്റ്റന്‍ നിലംപരിശായി, അന്തസുണ്ടെങ്കില്‍ പിണറായി രാജിവയ്ക്കണമെന്ന് സുധാകരന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ ഉമ തോമസ് വിജയിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനെയും കെ വി തോമസിനെയും പരിഹസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ക്യാപ്റ്റന്‍ നിലംപരിശായെന്ന് കെ.സുധാകരന്‍ പറഞ്ഞു. സ്വന്തം പഞ്ചായത്തില്‍ പത്ത് വോട്ട് പിടിക്കാന്‍ പോലും കെ വി തോമസിനായിട്ടില്ലെന്ന് പരിഹസിക്കുകയും ചെയ്തു. കേരളത്തിന്റെ ജനവികാരമാണ് തൃക്കാക്കരയില്‍ ഉണ്ടായത്. ഈ നാട്ടില്‍ സില്‍വര്‍ ലൈന്‍ എന്നതിന്റെ പ്രഖ്യാപനമാണ് എറണാകുളത്ത് പ്രതിഫലിച്ചതെന്നും കെ.സുധാകരന്‍ പറഞ്ഞു. സില്‍വര്‍ ലൈനിന്റെ പേരില്‍ അമ്മമാരെ നോവിച്ചു, കൊച്ചുകുട്ടികളെ വലിച്ചിഴച്ചു, […]

Read More
 അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ച് നാല് ലക്ഷം കുരുന്നുകള്‍; എല്ലാ സ്‌കൂളുകളെയും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി

അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ച് നാല് ലക്ഷം കുരുന്നുകള്‍; എല്ലാ സ്‌കൂളുകളെയും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം. രണ്ട് വര്‍ഷത്തിന് ശേഷമാണ് അദ്ധ്യയനം സാധാരണ നിലയിലാകുന്നത്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകളിലേക്ക് 43 ലക്ഷം കുട്ടികളാണെത്തിയത്. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നിരിക്കുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. എച്ച്.എസ്.എസില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കൊവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്നും കഴിയാവുന്നത്ര പൊതുവിടങ്ങളില്‍ കളിയിടങ്ങള്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകം ശ്രദ്ധിക്കുന്ന […]

Read More
 അതിജീവിത മുഖ്യമന്ത്രിയെ കാണും, കൂടിക്കാഴ്ച്ച നാളെയോ മറ്റന്നാളോ,കേസിലെ ആശങ്കകൾ അറിയിക്കും

അതിജീവിത മുഖ്യമന്ത്രിയെ കാണും, കൂടിക്കാഴ്ച്ച നാളെയോ മറ്റന്നാളോ,കേസിലെ ആശങ്കകൾ അറിയിക്കും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങി അതിജീവിത. അന്വേഷണത്തിൽ സർക്കാരിനെതിരായ നടിയുടെ പരാതി വിവാദം ആയിരിക്കെ ആണ് കൂടിക്കാഴ്ച്ച. അതേസമയം, നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം നൽകാൻ സമയം നീട്ടിനൽകാനാകില്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കി.

Read More
 വര്‍ഗീയ ശക്തികള്‍ക്ക് മുന്നില്‍ മുട്ടുവിറയ്ക്കുന്ന ക്യാപ്റ്റനെ കണ്ടാണോ സിപിഐഎമ്മുകാര്‍ യുദ്ധം ജയിക്കാന്‍ പോകുന്നതെന്ന് വി.ഡി സതീശന്‍

വര്‍ഗീയ ശക്തികള്‍ക്ക് മുന്നില്‍ മുട്ടുവിറയ്ക്കുന്ന ക്യാപ്റ്റനെ കണ്ടാണോ സിപിഐഎമ്മുകാര്‍ യുദ്ധം ജയിക്കാന്‍ പോകുന്നതെന്ന് വി.ഡി സതീശന്‍

ആലപ്പുഴയില്‍ കുട്ടിയെകൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആലപ്പുഴയില്‍ കുട്ടി വിളിച്ച മുദ്രാവാക്യം കേരളത്തിന്റെ മതേര മനസ്സിലേക്ക് കുന്തമുന പോലെ വന്നു. വര്‍ഗീയതയോട് യുഡിഎഫ് സന്ധി ചെയ്യില്ല. സര്‍ക്കാര്‍ ശക്തമായ നിലപാട് എടുക്കണം. വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കാത്തത് മൂലമാണ് വീണ്ടും ഇത് ആവര്‍ത്തിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. കൂടാതെ, വര്‍ഗീയ ശക്തികളുടെ മുന്നില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി ദുര്‍ബലനാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. […]

Read More
 പ്രിയ സഖാവിന് പിറന്നാൾ ആശംസകൾ;പിണറായി വിജയന് ആശംസകളുമായി സ്റ്റാലിന്‍;

പ്രിയ സഖാവിന് പിറന്നാൾ ആശംസകൾ;പിണറായി വിജയന് ആശംസകളുമായി സ്റ്റാലിന്‍;

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ 77-ാം ജന്മദിനത്തില്‍ ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചത്. പ്രിയ സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായി പിണറായി വിജയന് ജന്മദിനാശംസകള്‍ നേരുന്നുവെന്ന് സ്റ്റാലിന്‍ കുറിച്ചു. ഛിദ്രശക്തികൾക്കെതിരെ കേരളത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും, സംസ്ഥാനങ്ങളുടെ ഐക്യത്തിന് കരുത്താവാന്‍ കഴിയട്ടെ എന്നും സ്റ്റാലിന്‍ ആശംസാ കുറിപ്പില്‍ പറയുന്നു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് മുഖ്യമന്ത്രി. സാധാരണ പിണറായി വിജയന്‍ തന്‍റെ ജന്മദിനം ആഘോഷിക്കാറില്ല. ഇത്തവണയും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് […]

Read More
 മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍,ഇത്തവണയും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഇല്ല

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍,ഇത്തവണയും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഇല്ല

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77–ാം പിറന്നാൾ. സാധാരണ ജന്മദിനത്തിൽ ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാകാറില്ല. അങ്ങനെ തന്നെയാകും ഇക്കുറിയുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വൃത്തങ്ങൾ അറിയിച്ചു.തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലാണ് മുഖ്യമന്ത്രി ഇന്ന്.ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണ് പിണറായി വിജയന്റെ ജന്മദിനം. അഞ്ച് വർഷം മുൻപ് 2016 മേയ് 25ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നതിന് തലേന്നാളാണ് തന്റെ യഥാർഥ ജനനത്തീയതി ആദ്യമായി അദ്ദേഹം തുറന്നു പറഞ്ഞത്.1945 മേയ് 24ന് കണ്ണൂരിലെ തലശ്ശേരിയിലെ പിണറായി പഞ്ചായത്തിലാണ് അദ്ദേഹം ജനിച്ചത്. […]

Read More
 ക്യാമ്പ് ചെയ്ത് പ്രചരണത്തിന് മുഖ്യമന്ത്രി,പോരാട്ടം മുറുകി തൃക്കാക്കര; പരസ്യപ്രചാരണത്തിന് ഒരാഴ്ച മാത്രം

ക്യാമ്പ് ചെയ്ത് പ്രചരണത്തിന് മുഖ്യമന്ത്രി,പോരാട്ടം മുറുകി തൃക്കാക്കര; പരസ്യപ്രചാരണത്തിന് ഒരാഴ്ച മാത്രം

തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി മുഖ്യമന്ത്രി പിണറായി വിജയൻ . ഇനിയുള്ള ആറ് ദിവസം മണ്ഡലത്തിലെ റാലികളിലും പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. നാലാം മുന്നണി ആർക്കും പിന്തുണ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ LDF, UDF, NDA സ്ഥാനാർത്ഥികൾക്കെല്ലാം ജനക്ഷേമ സഖ്യത്തിന്‍റെ വോട്ടിൽ പ്രതീക്ഷ ഉണ്ട്. ഇതിനിടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ UDF സ്ഥാനാർഥി ഉമാ തോമസിന്‍റെ നാമനിർദേശ പത്രിക തളളണം എന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർഥിയായ സി.പി. ദിലീപ് നായർ സമർപ്പിച്ച […]

Read More
 തൃക്കാക്കരയില്‍ യു.ഡി.എഫ് ജയിക്കുമെന്ന് മുഖ്യമന്ത്രിക്കും ഉറപ്പ്, പി സി ജോര്‍ജിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് നാടകമാണെന്നും വിഡി സതീശന്‍

തൃക്കാക്കരയില്‍ യു.ഡി.എഫ് ജയിക്കുമെന്ന് മുഖ്യമന്ത്രിക്കും ഉറപ്പ്, പി സി ജോര്‍ജിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് നാടകമാണെന്നും വിഡി സതീശന്‍

പി സി ജോര്‍ജിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി.സി ജോര്‍ജിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത എഫ്.ഐ.ആറില്‍ അദ്ദേഹത്തിനെതിരെ ഉന്നയിച്ച കുറ്റകൃത്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മജിസ്ട്രേറ്റ് തന്നെ വ്യക്തമാക്കിയിരുന്നു. അറസ്റ്റ് നാടകമാണ് സര്‍ക്കാര്‍ നടത്തിയത് എന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘തെരഞ്ഞെടുപ്പിന് മുന്‍പ് വീണ്ടും അറസ്റ്റ് നാടകം നടത്തുന്നതിനുള്ള തിരക്കഥയാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാത്തതും പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകത്തതും എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പ്രതിയെ സ്വന്തം വാഹനത്തില്‍ […]

Read More
 സിസ്റ്റര്‍ ലിനി , നൊമ്പരപ്പെടുത്തുന്ന ത്യാഗത്തിന് ഇന്നേക്ക് നാലാണ്ട്

സിസ്റ്റര്‍ ലിനി , നൊമ്പരപ്പെടുത്തുന്ന ത്യാഗത്തിന് ഇന്നേക്ക് നാലാണ്ട്

സിസ്റ്റര്‍ ലിനി, മലയാളികളുടെ മനസ്സിലെ ദീപ്ത സ്മരണയായി മാറിയിട്ട് ഇന്നേക്ക് നാലാണ്ട്. നിപാ വൈറസിനെതിരെ ധീരതയൊടെ പൊരുതി ജീവന്‍ വെടിഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നമുക്ക് പ്രണാമമര്‍പ്പിക്കാം. സ്വജീവന്‍ ത്വജിച്ച് രോഗികളെ പരിചരിച്ച് മാലാഖയെന്ന പേര് അന്വര്‍ത്ഥമാക്കിയ ലിനിയുടെ ഓര്‍മ്മകള്‍ കെടാതെ ഹൃദയത്തിലേറ്റു വാങ്ങിക്കഴിഞ്ഞു ഓരോ മലയാളികളും. കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപ്പ വൈറസ് ബാധിതരെ പരിചരിച്ച് മരണപ്പെട്ട ലിനി ആത്മാര്‍ത്ഥത ആതുര സേവനത്തിന്റെ മാതൃകയാണ്. ആത്മാര്‍ത്ഥതയുടേയും സേവനസന്നദ്ധതയുടേയും ത്യാഗത്തിന്റേയും പ്രതീകമാണ് ഭൂമിയിലെ ഈ മാലാഖ. […]

Read More
 രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം വട്ടപ്പൂജ്യം; പരിഹാസവുമായി കെ മുരളീധരൻ

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം വട്ടപ്പൂജ്യം; പരിഹാസവുമായി കെ മുരളീധരൻ

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം വട്ട പൂജ്യമാണെന്ന് കെ മുരളീധരൻ. ഒരിക്കലും നടക്കാത്ത കെ റെയിലാണോ പിണറായി സർക്കാരിന്റെ നേട്ടമെന്നും മുരളീധരന്റെ പരിഹാസം. നിർമാണത്തിനിടെ കഴിഞ്ഞ ദിവസം തകർന്ന കൂളിമാട് പാലാമാണ്‌ യഥാർത്ഥത്തിൽ പഞ്ചവടി പാലമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും മുരളീധരൻ പറഞ്ഞു. ജാക്കിയുടെ പ്രശ്നമായാലും ബീമുകള്‍ തകര്‍ന്നത് ഗൗരവകരമാണ്. പാലാരിവട്ടത്തേക്കാള്‍ ഭീകരമാണിത്. കൂളിമാട് പാലത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തിരിക്കുന്നതെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു. കോൺഗ്രസിൽ കുറച്ച് മാലിന്യങ്ങളുണ്ട് […]

Read More