‘അതുക്കും മേലെ’ മേലെ നഷ്ടപരിഹാരം,സില്‍വര്‍ ലൈന്‍ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി,മാധ്യമങ്ങൾക്കെതിരെയും വിമർശനം

‘അതുക്കും മേലെ’ മേലെ നഷ്ടപരിഹാരം,സില്‍വര്‍ ലൈന്‍ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി,മാധ്യമങ്ങൾക്കെതിരെയും വിമർശനം

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കാലിക്കറ്റ് പ്രസ് ക്ലബിന്റെ സുവര്‍ണജൂബിലി ആഘോഷചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കമ്പോള വിലയുടെ ഇരട്ടിയിലധികമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ആവശ്യമെങ്കില്‍ ‘അതുക്കും മേലെ’ നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കുമുണ്ടാവും. എന്നാല്‍ ബുദ്ധിമുട്ടിനെ ബുദ്ധിമുട്ടായി കാണാതെ കൃത്യമായ പു:നരധിവാസമാണ് നല്‍കി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത് അധികാരികളുടെ വാഴ്ത്തുപാട്ടുകാരായി മാധ്യമങ്ങള്‍ അധഃപതിച്ചെന്ന് മുഖ്യമന്ത്രി […]

Read More
 മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഭൂതകാലം മറന്നു; കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്മാറുന്നത് വരെ സമരം

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഭൂതകാലം മറന്നു; കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്മാറുന്നത് വരെ സമരം

കെ റെയിൽ പദ്ധതിക്കെതിരെ സമരം ചെയ്ത എംപിമാരെ ഡൽഹി പൊലീസ് ആക്രമിച്ചപ്പോൾ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടിറിയും ആഹ്ലാദിക്കുകയാണ് ചെയ്തതെന്ന് വിഡി സതീശൻ. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ഭൂതകാലം മറന്നുപോയെന്നും അവർ ജന്മികളെ പോലേയും കോർപറേറ്റുകളെ പോലെയും പെരുമാറുകയാണെന്നും വിഡി സതീശൻ വിമർശിച്ചു. കെ റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ടു പോവുന്നത് വരെ സമരവുമായി രം​ഗത്തുണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു. ‘എംപിമാരെ ഒരു പ്രകോപനവും കൂടാതെ ഡല്‍ഹി പൊലീസ് ആക്രമിച്ചപ്പോള്‍ അതില്‍ ആഹ്ലാദിക്കുന്ന മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയേയുമാണ് […]

Read More
 കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവും അനുശോചിച്ചു

കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവും അനുശോചിച്ചു

കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും സങ്കുചിത താല്പര്യങ്ങൾക്കുപരിയായി പൊതുതാൽപര്യം ഉയർത്തിപ്പിടിക്കാനും തലേക്കുന്നിൽ ബഷീർ ശ്രമിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. തലേക്കുന്നില്‍ ബഷീറിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സ്വന്തം ജീവിതത്തില്‍ അത് പ്രവര്‍ത്തികമാക്കാനും തലേക്കുന്നില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി സാമൂഹിക സാംസ്‌കാരിക സാഹിത്യ സഹകരണരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി. ‘രാജീവ് […]

Read More
 കെ റെയിൽ; പ്രധാന്മന്ത്രിക്കൊപ്പം നടന്നത് പ്രതീക്ഷ നൽകിയ കൂടിക്കാഴ്ച; പദ്ധതിയോട് കേന്ദ്ര സർക്കാറിന് അനുഭാവപൂർണമായ നിലപാട്

കെ റെയിൽ; പ്രധാന്മന്ത്രിക്കൊപ്പം നടന്നത് പ്രതീക്ഷ നൽകിയ കൂടിക്കാഴ്ച; പദ്ധതിയോട് കേന്ദ്ര സർക്കാറിന് അനുഭാവപൂർണമായ നിലപാട്

സില്‍വര്‍ലൈനെതിരായ സമരം ശക്തമാകുമ്പോള്‍ കേന്ദ്രാനുമതി വേഗത്തിലാക്കാൻ മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം വൈകുന്നേരം നാല് മണിക്ക് നടന്ന വാർത്താസമ്മേളനത്തിൽ കൂടിക്കാഴ്ചയുടെ വിശദ വിവരങ്ങൾ മുഖ്യമന്ത്രി നൽകി. കെറെയില്‍ പദ്ധതിയോട് കേന്ദ്രസര്‍ക്കാരിന് അനുഭാവപൂര്‍വമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതീക്ഷ നല്‍കിയ കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഇന്ന് നടന്നതെന്നും പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ അദ്ദേഹം താല്‍പര്യത്തോടെ കേട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെറെയില്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി വേഗത്തില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയം […]

Read More
 സിൽവർ ലൈൻ; മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സിൽവർ ലൈൻ; മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സംസ്ഥാനത്തും രാജ്യതലസ്ഥാനത്തും സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ കേന്ദ്രാനുമതി വേഗത്തിലാക്കാൻ പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും 20 മിനിറ്റോളം ചര്‍ച്ച നടത്തി. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസുമുണ്ടായിരുന്നു. നാല് മണിക്ക് മാധ്യമങ്ങളെ കാണുമ്പോള്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അറിയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. കേരളത്തില്‍ വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ സമരം ഡല്‍ഹിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് യുഡിഎഫ്. പ്രധാനമന്ത്രിയുമായി […]

Read More
 1000 ലാപ്‌ടോപ്പ് വിതരണ പദ്ധതി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

1000 ലാപ്‌ടോപ്പ് വിതരണ പദ്ധതി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഓൺലൈൻ പഠനോപകരണങ്ങളുടെ ലഭ്യതയില്ലായ്മമൂലം ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾ നേരിടുന്ന ഡിജിറ്റൽ അന്തരം മറികടക്കാനായി എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നടപ്പിലാക്കുന്ന ‘സമത്വ’ ലാപ്‌ടോപ് വിതരണ പദ്ധതി അനുകരണീയവും അഭിനന്ദനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ അഞ്ച് കുട്ടികൾക്ക് ലാപ്‌ടോപ്പുകൾ അദ്ദേഹം കൈമാറി.കേരളത്തിൽ ഇതാദ്യമായാണ് ഒരു സർവകലാശാല സ്വന്തം ഫണ്ടിൽ നിന്ന് നാലര കോടി രൂപ മുടക്കി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആയിരം […]

Read More
 കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക് ഭൂമി ഏറ്റെടുക്കുന്നു; ഏറ്റെടുക്കുന്നത് 2242 ഏക്കർ ഭൂമി

കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക് ഭൂമി ഏറ്റെടുക്കുന്നു; ഏറ്റെടുക്കുന്നത് 2242 ഏക്കർ ഭൂമി

കേരളത്തിൻ്റെ വ്യവസായ മേഖലയിൽ കുതിച്ചു ചാട്ടം സൃഷ്ടിക്കുന്ന കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി പിണറായി വിജയൻ. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര വില്ലേജിൽ 298 ഏക്കറും പുതുശ്ശേരി സെൻട്രൽ – I വില്ലേജിൽ 653 ഏക്കറും പുതുശ്ശേരി സെൻട്രൽ – II വില്ലേജിൽ 558 ഏക്കറും പുതുശ്ശേരി സെൻട്രൽ – III വില്ലേജിൽ 375 ഏക്കറും അയ്യമ്പുഴയിൽ GIFT CITY സ്ഥാപിക്കുന്നതിനായി 358 ഏക്കറും ഉൾപ്പെടെ മൊത്തം 2242 ഏക്കർ […]

Read More
 സിൽവർ ലൈൻ; ജനരോഷത്തിന് മുന്നിൽ മുഖ്യമന്ത്രി അടിയറവ് പറയും; പ്രതിപക്ഷ നേതാവ്

സിൽവർ ലൈൻ; ജനരോഷത്തിന് മുന്നിൽ മുഖ്യമന്ത്രി അടിയറവ് പറയും; പ്രതിപക്ഷ നേതാവ്

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനരോഷത്തിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയറവ് പറയേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനകീയ പ്രതിഷേധങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിടുന്ന ശൈലിയില്‍ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും നേരിടുന്നതെന്നുംകര്‍ഷക സമരത്തിന് മുന്നില്‍ നരേന്ദ്ര മോദി കീഴടങ്ങിയ അതേ അനുഭവം പിണറായിക്കുമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സജി ചെറിയാനും കൂട്ടരും മുഖ്യമന്ത്രിയുടെ രാജസദസിലെ വിദൂഷകരാണന്നും വി ഡി സതീശൻ പരിഹസിച്ചു. ‘സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്. സമരം ചെയ്താല്‍ […]

Read More
 പിന്നോട്ടില്ല; കെ റെയിൽ നടപ്പിലാക്കും; മുഖ്യമന്ത്രി

പിന്നോട്ടില്ല; കെ റെയിൽ നടപ്പിലാക്കും; മുഖ്യമന്ത്രി

സിൽവർ ലൈൻ പദ്ധതി ഭൂമിയേറ്റെടുക്കലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പിന്നോട്ടില്ലെന്നാവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും കടലാസിൽ ഒതുങ്ങില്ലെന്നും പിണറായി ആവർത്തിച്ചു. കെ റെയിൽ പദ്ധതിക്കുള്ള ഭൂമിയേറ്റെടുക്കലിനെതിരെ കോട്ടയത്ത് അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ തള്ളിയ മുഖ്യമന്ത്രി, പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണെന്നും കുറ്റപ്പെടുത്തി. നാടിന്റെ പുരോഗതിക്ക് തടസം നിൽക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും ബിജെപിയും സമാനനിലപാടാണ് സ്വീകരിക്കുന്നതെന്നും പ്രതിപക്ഷത്തെ രൂക്ഷ ഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചു. കെഎസ് ടിഎ […]

Read More
 ഇ.എം.എസിന്റെ സ്മരണകള്‍ എന്നത്തേക്കാളും പ്രസക്തമായ കാലഘട്ടം; പിണറായി വിജയൻ

ഇ.എം.എസിന്റെ സ്മരണകള്‍ എന്നത്തേക്കാളും പ്രസക്തമായ കാലഘട്ടം; പിണറായി വിജയൻ

ഇ.എം.എസിന്റെ സ്മരണകള്‍ എന്നത്തേക്കാളും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഭൂവുടമ വ്യവസ്ഥയുടെ അടിത്തറ തകർത്തും അസമത്വത്തിൽ അധിഷ്ഠിതമായ സാമൂഹ്യബന്ധങ്ങളുടെ വേരുകളറുത്തും നീതിയുടേയും സമത്വത്തിൻ്റേയും വെളിച്ചം ഈ നാടിന് പകരുന്നതിൽ അദ്ദേഹം വഹിച്ച പങ്കു നിർണ്ണായകമാണെന്ന് ഇ.എം.എസ് ദിനത്തില്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇന്ന് സഖാവ് ഇ.എം.എസ് ദിനം. ഇ.എം.സിൻ്റെ സ്‌മരണകൾ എന്നത്തേക്കാളും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സഖാവിൻ്റെ ധൈഷണിക സംഭാവനകളും രാഷ്ട്രീയ ജീവിതവും […]

Read More