തുടര്‍ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു,പകരം ആർക്കും ചുമതലയില്ല,മന്ത്രിസഭായോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കും

തുടര്‍ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു,പകരം ആർക്കും ചുമതലയില്ല,മന്ത്രിസഭായോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കും

തുടർ ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക് പുറപ്പെട്ടു.ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി പോയത്..ഭാര്യ കമലയും പേഴ്സണൽ അസിസ്റ്റന്റ് വി.എം സുനീഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കണ് ആദ്യം പോവുക. അവിടെ നിന്ന് അമേരിക്കയിലേക്ക് തിരിക്കും.മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലെത്തുന്നത്. 18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തിന് മടങ്ങിയെത്തും. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. അടുത്ത മന്ത്രിസഭാ യോഗം 27 […]

Read More
 വർ​ഗീയ ശക്തികൾക്ക് വാളുകൊടുത്തിട്ട് മുഖ്യമന്ത്രി ചാമ്പിക്കോ എന്നുപറയുന്നു;ചെന്നിത്തല

വർ​ഗീയ ശക്തികൾക്ക് വാളുകൊടുത്തിട്ട് മുഖ്യമന്ത്രി ചാമ്പിക്കോ എന്നുപറയുന്നു;ചെന്നിത്തല

പാലക്കാട് ഇരട്ട കൊലപാതകത്തിൽ മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.രണ്ട് വർ​ഗീയ ശക്തികൾക്ക് വാളുകൊടുത്തിട്ട് ചാമ്പിക്കോ എന്ന് പറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർദ്ധിക്കുന്നതും അതുകൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ 50 ലേറെ രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നത്. ആലപ്പുഴയില്‍ നടന്ന കൊലപാതക പരമ്പരകളുടെ അതേരീതിയിലാണ് പാലക്കാടും ഉണ്ടായത്. ഇതില്‍ നിന്നൊന്നും പാഠം പഠിക്കാന്‍ കേരള പോലീസ് തയ്യാറാവുന്നില്ല. കേരളം ചോരക്കളിയുടെ നാടായി മാറിക്കഴിഞ്ഞു. വര്‍ഗീയത പ്രോത്സാഹിപ്പിച്ച […]

Read More
 മുഖ്യമന്ത്രി പിണറായി വിജയന്‍ചികിത്സക്കായി വീണ്ടും അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ചികിത്സക്കായി വീണ്ടും അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. തുടര്‍ ചികിത്സയ്ക്കായി മയോ ക്ലിനിക്കിലെ ചികിത്സയ്ക്കായി ഈ മാസം 23ന് അമേരിക്കയിലേക്ക് പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് അപേക്ഷ നല്‍കി.ഈ മാസം 23നാണ് അമേരിക്കയിലേക്ക് പോകുന്നത്. മെയ് പകുതി വരെ മുഖ്യമന്ത്രി അമേരിക്കയില്‍ തുടരും.ഇത് മൂന്നാം തവണയാണ് ചികിത്സാ ആവശ്യത്തിനായുള്ള മുഖ്യമന്ത്രിയുടെ യാത്ര.

Read More
 എം സി ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നത്; പിണറായി വിജയൻ

എം സി ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നത്; പിണറായി വിജയൻ

സിപിഐ എമ്മിന്റെ സമുന്നത നേതാവ് എം സി ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർട്ടിയുടെ ഇരുപത്തിമൂന്നാം കോൺഗ്രസ്സിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ് സഖാവിന് ഹൃദയാഘാതമുണ്ടായത്.തൊഴിലാളികൾക്കും സ്ത്രീകൾക്കും ജനങ്ങൾക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച നേതാവാണ് ജോസഫൈൻ.വിദ്യാർഥി – യുവജന – മഹിളാ പ്രസ്ഥാനങ്ങളിൽ അരനൂറ്റാണ്ടിലേറെയായി ജോസഫൈന്റെ സാന്നിധ്യം ഉണ്ട്. ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവർ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെടുത്തത്. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവ്, വനിതാ […]

Read More
 പാർട്ടി കോൺഗ്രസ് വേദിയിലെത്തി കെ വി തോമസ് ,സ്റ്റാലിന് കൈയ്യടികളോടെ ആവേശ സ്വീകരണം സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിന് തുടക്കമായി

പാർട്ടി കോൺഗ്രസ് വേദിയിലെത്തി കെ വി തോമസ് ,സ്റ്റാലിന് കൈയ്യടികളോടെ ആവേശ സ്വീകരണം സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിന് തുടക്കമായി

സി പി ഐ എം പാർട്ടി കോൺഗ്രസ് സെമിനാറിന് തുടക്കമായി.മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.വി തോമസ് സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ് സെമിനാർ വേദിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എന്നിവർ വേദിയിലുണ്ട്. ഹൈക്കമാൻഡ് രണ്ട് തവണ സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും കെ.വി. തോമസ് അത് നിരസിക്കുകയായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്നിവര്‍ക്ക് ഒപ്പമാണ് കെ വി തോമസ് വേദി പങ്കിടുന്നത്. […]

Read More
 സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ‘ഭീഷ്മ’ സ്‌റ്റൈലില്‍ പിണറായി വിജയൻ

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ‘ഭീഷ്മ’ സ്‌റ്റൈലില്‍ പിണറായി വിജയൻ

സോഷ്യൽ മീഡിയയിൽ ട്രൻഡായി സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഫോട്ടോ എടുക്കുന്നതിനിടെയുള്ള വീഡിയോ. മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെടുത്ത വിഡിയോ ആണ് ട്രെന്ഡായികൊണ്ടിരിക്കുന്നത്.പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം ഇരുന്നതിന് ശേഷം പിണറായി വിജയന്‍ ഏറ്റവുമൊടുവില്‍ നടന്നുവരുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്.മന്ത്രി സജി ചെറിയാനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കം ഫോട്ടോ പങ്കുവച്ചിട്ടുണ്ട്.അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടി പറയുന്ന ചാമ്പിക്കോ ഡയലോഗാണ് വീഡിയോയെ കളറാക്കുന്നത്. https://fb.watch/cfDsuY_17M/

Read More
 പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സില്‍വര്‍ ലൈന്‍;പദ്ധതി എത്രയുംവേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സില്‍വര്‍ ലൈന്‍;പദ്ധതി എത്രയുംവേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പരാമര്‍ശിച്ച് പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍.രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. പദ്ധതി നടപ്പാകുന്നതോടെ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന്റെ സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ നാല് മണിക്കൂറില്‍ എത്താന്‍ കഴിയുകയെന്നതാണ് സെമി ഹൈസ്പീഡ് ട്രെയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കും. ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയാണ്. […]

Read More
 ‘നിഷ്കളങ്ക ഭക്തിയുടെ നിറകുടം’മുഖ്യമന്ത്രിയെ വാഴ്ത്തി വ്യവസായ വകുപ്പിന്റെ പരിപാടിയിലെ അനൗൺസ്മെന്റ്

‘നിഷ്കളങ്ക ഭക്തിയുടെ നിറകുടം’മുഖ്യമന്ത്രിയെ വാഴ്ത്തി വ്യവസായ വകുപ്പിന്റെ പരിപാടിയിലെ അനൗൺസ്മെന്റ്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടകനായ കെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡിന്റെ ഉദ്ഘാടന ചടങ്ങിലെ പിണറായിവിജയനെ വിശേഷിപ്പിച്ചുകൊണ്ടുള്ള അനൗൺസ്‌മെന്റ് വയറൽ. കാസർകോഡ് വെച്ച് നടന്ന വ്യവസായ വകുപ്പിന്റെ പരിപാടിയിലായിരുന്നു വാഴ്ത്തിക്കൊണ്ടുള്ള അനൗൺസ്മെന്റ് ഉണ്ടായത്. വ്യവസായ മന്ത്രി പി രാജിവ് അടക്കം വേദിയിൽ ഉണ്ടായിരുന്നു. ‘നിഷ്കളങ്ക ഭക്തിയുടെ നിറകുടത്തിന് മാത്രമേ അന്തരംഗ ശ്രീകോവിലിലേക്ക് പരമപ്രകാശത്തെ ആനയിക്കാൻ കഴിയുമെന്ന സന്ദേശം ഉണർത്തിക്കൊണ്ട് മുഖ്യമന്ത്രി ദീപം തെളിയിക്കുന്നു’ എന്നായിരുന്നു അനൗൺസ്മെന്റ്. ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അടക്കം ഉയരുന്നത്. കേരള […]

Read More
 രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോഴും കേന്ദ്രം നികുതി വര്‍ധിപ്പിക്കുന്നു; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോഴും കേന്ദ്രം നികുതി വര്‍ധിപ്പിക്കുന്നു; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

ഇന്ധന വില വർധനക്ക് പിന്നിൽ കേന്ദ്ര സർക്കാരിന്റെ ലാഭ കൊതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോഴും കേന്ദ്രം നികുതി വര്‍ധിപ്പിക്കുന്നു. കോര്‍പ്പറേറ്റ് നികുതി എഴുതിത്തള്ളുന്ന കേന്ദ്രം സാധാരണക്കാര്‍ക്ക് സബ്‌സിഡി നല്‍കുന്നില്ലെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ഇന്ധനവില അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. ഇന്നും പെട്രോളിനും ഡീസലിനും 80 പൈസ വീതം വർദ്ധിപ്പിച്ചിരിക്കുകയാണ്. കേരളം പോലുള്ള ഉപഭോക്ത സംസ്ഥാനങ്ങളില്‍ വമ്പിച്ച വിലക്കയറ്റത്തിന് ഇത് […]

Read More
 ഭൂമി തരം മാറ്റൽ; പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

ഭൂമി തരം മാറ്റൽ; പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

ഭൂമി തരം മാറ്റാൻ അപേക്ഷകൾ കെട്ടി കിടക്കുന്ന സാഹചര്യത്തിൽ പ്രശ്നനങ്ങൾ ചർച്ച ചെയ്യാൻ മുഖ്യ മന്ത്രി യോഗം വിളിച്ചു. റവന്യൂ , കൃഷി മന്ത്രിമാരേയും ഉന്നത ഉദ്യോഗസ്ഥരേയും നേരിട്ട് വിളിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. 1.27 ലക്ഷം അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. തരം മാറ്റുന്ന ഭൂമിയുടെ ന്യായവില ഉയര്‍ത്തുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. കൃത്യമായ കാരണം വ്യക്തമാക്കാതെ ആര്‍ഡിഒമാര്‍ ഭൂമി തരംമാറ്റാനുള്ള അപേക്ഷകള്‍ തള്ളുന്നതെന്ന പരാതി വ്യാപകമാകുന്ന സാഹചര്യത്തിലാണ് പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടുന്നത്. ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ വേഗതയില്ലെന്നും […]

Read More