ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പകരം വെക്കാനില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്കർ എന്ന് ഇന്ത്യയുടെ വാനമ്പാടിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഉണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാമങ്കേഷ്കർക്കുള്ളത്. ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കാൻ അവർക്കായി. മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പല പതിറ്റാണ്ടുകൾ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തിൽ നിന്ന ഈ ഗായിക ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മലയാളിക്കും അവരുടെ നാവിൻതുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാൻ […]

Read More
 രഹസ്യങ്ങള്‍ പുറത്തുവരുമെന്നുള്ള ഭയം കൊണ്ട് എം ശിവശങ്കറെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു; വി ഡി സതീശൻ

രഹസ്യങ്ങള്‍ പുറത്തുവരുമെന്നുള്ള ഭയം കൊണ്ട് എം ശിവശങ്കറെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു; വി ഡി സതീശൻ

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി നിരപരാധി ആണെന്ന് തെളിയിക്കാനാണ് ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി അറിയാതെയാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് പറയുന്നത് തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയാതെ ഒരു കാര്യവും നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ‘രഹസ്യങ്ങള്‍ പുറത്തുവരുമെന്നുള്ള ഭയം കൊണ്ട് എം ശിവശങ്കറെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന പേരില്‍ വന്ന ശബ്ദസന്ദേശം കെട്ടിച്ചമച്ചതാണ്. സംസ്ഥാനത്തെ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ട് ഒരു വനിതാ […]

Read More
 കേരളത്തിൽ പ്രതിവർഷം 60,000ത്തോളം പുതിയ കാൻസർ രോഗികൾ;ചികിത്സയ്ക്ക് എന്നപോലെ പ്രതിരോധത്തിനും ബോധവത്ക്കരണത്തിനും വലിയ പ്രാധാന്യം നല്‍കി വരുന്നുവെന്ന് മുഖ്യമന്ത്രി

കേരളത്തിൽ പ്രതിവർഷം 60,000ത്തോളം പുതിയ കാൻസർ രോഗികൾ;ചികിത്സയ്ക്ക് എന്നപോലെ പ്രതിരോധത്തിനും ബോധവത്ക്കരണത്തിനും വലിയ പ്രാധാന്യം നല്‍കി വരുന്നുവെന്ന് മുഖ്യമന്ത്രി

ക്യാന്‍സര്‍ ദിനമായ ഇന്ന് ആർ.സി.സിയുടെ പുലയനാർ കോട്ടയിലുള്ള രണ്ടാം ക്യാമ്പസിൽ പ്രിവൻ്റീവ് ഓങ്കോളജി ഒ.പി.യുടേയും പരിശീലന കേന്ദ്രത്തിൻ്റേയും പ്രവർത്തനം ആരംഭിച്ചു ‘ക്യാൻസർ പരിചരണത്തിലേയും ചികിത്സാരംഗത്തേയും അപര്യാപ്തതകൾ നികത്തുക’ എന്ന ക്യാൻസർ ദിനം മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യം നിറവേറ്റുന്നതിനായി കേരളം നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് ഇതു കരുത്തു പകരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രതിവര്‍ഷം അറുപതിനായിരത്തോളം ക്യാന്‍സര്‍ രോഗികളാണ് സംസ്ഥാനത്ത് പുതുതായി രജിസ്റ്റര്‍ ചെയ്യുന്നത്. ക്യാൻസർ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് നിയന്ത്രിക്കുന്നതിനായി ക്യാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് നടപ്പിലാക്കി വരുന്നുണ്ട്.ഇതിൻ്റെ […]

Read More
 അമേരിക്കയിൽ നിന്ന് പിണറായി വിജയൻ ദുബായിയിൽ

അമേരിക്കയിൽ നിന്ന് പിണറായി വിജയൻ ദുബായിയിൽ

അമേരിക്കയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയില്‍ മാറ്റം വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി. ഭാര്യ കമലയും ഒപ്പമുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി ദുബായിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമന്‍ പുരിയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.എട്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. ആദ്യത്തെ മൂന്ന് ദിനം പൂര്‍ണ വിശ്രമമാണ്. പിന്നീട് വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുന്ന പിണറായി വിജയന്‍ ഭരണാധികാരികളും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. നിക്ഷേപകരെ […]

Read More
 മെഗാ തിരുവാതിരപ്പാട്ട് വ്യക്തിപൂജയല്ല;പിണറായി സ്തുതിയും പി. ജയരാജന്റ വ്യക്തിപൂജയും രണ്ട് -കോടിയേരി

മെഗാ തിരുവാതിരപ്പാട്ട് വ്യക്തിപൂജയല്ല;പിണറായി സ്തുതിയും പി. ജയരാജന്റ വ്യക്തിപൂജയും രണ്ട് -കോടിയേരി

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന മെഗാതിരുവാതിരയിലെ പാട്ട് പിണറായി വിജയനെ സ്തുതിച്ചുള്ള വ്യക്തിപൂജയായി കണക്കാക്കാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ.പി.ജയരാജനെക്കുറിച്ചുള്ള പാട്ടും മെഗാതിരുവാതിരയിലെ പാട്ടും തമ്മില്‍ താരതമ്യം ചെയ്യേണ്ടെന്നും രണ്ടും വ്യത്യസ്തമാണെന്നും കോടിയേരി പറഞ്ഞു. പി.ജെ ആര്‍മി എന്ന ഗ്രൂപ്പിനകത്ത് അങ്ങനെയൊരു പാട്ട് വന്നപ്പോള്‍ അത് അദ്ദേഹം തള്ളിപ്പറഞ്ഞില്ല എന്നതാണ് പ്രശ്‌നം.പല വ്യക്തികളും പല ആളുകളെയും പുകഴ്ത്തുന്ന വിധത്തിലുള്ള പാട്ടുകള്‍ അവതരിപ്പിക്കാറുണ്ട്. അതൊന്നും പാര്‍ട്ടി കമ്മിറ്റി അംഗീകരിക്കുകയോ ജില്ലാ കമ്മിറ്റി അംഗീകരിക്കുകയോ ചെയ്തിട്ടല്ലെന്നും കോടിയേരി പറഞ്ഞു.പാർട്ടി സംസ്ഥാനകമ്മിറ്റി അംഗീകരിച്ച […]

Read More
 ജനങ്ങളെ കൊവിഡിന് വിട്ടുകൊടുക്കുന്നു;കൊവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി വിമർശിച്ച് ചെന്നിത്തല

ജനങ്ങളെ കൊവിഡിന് വിട്ടുകൊടുക്കുന്നു;കൊവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി വിമർശിച്ച് ചെന്നിത്തല

സംസ്ഥാനത്ത് നടക്കുന്നത് ഓൺലൈൻ ഭരണമാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. . മന്ത്രിമാർ ഓഫീസിൽ പോലും വരുന്നില്ലസംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. മരണനിരക്ക് കൂടുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കൊവിഡ് കാലത്ത് തീവെട്ടിക്കൊള്ളയാണ് ആരോഗ്യവകുപ്പില്‍ നടക്കുന്നത്. യാതൊരു മുന്നൊരുക്കവും നടത്തിയില്ല. ഐസിഎംആര്‍ നിര്‍ദേശം പാടെ അവഗണിച്ചു. മുഖ്യമന്ത്രി വിദേശത്ത് ചികിത്സക്ക് പോയപ്പോള്‍ സംസ്ഥാനത്ത് ബദല്‍ സംവിധാനം ഉണ്ടാക്കിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ജനങ്ങളെ കൊവിഡിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്.കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ ധനവകുപ്പ് ഒരു രൂപ പോലും കൊടുത്തില്ല. എല്ലാത്തിനും […]

Read More
 വയനാട്ടിലെ മുതിർന്ന സിപിഎം നേതാവ്‌ പി എ മുഹമ്മദ്‌ അന്തരിച്ചു;അനുശോചിച്ച് മുഖ്യമന്ത്രി

വയനാട്ടിലെ മുതിർന്ന സിപിഎം നേതാവ്‌ പി എ മുഹമ്മദ്‌ അന്തരിച്ചു;അനുശോചിച്ച് മുഖ്യമന്ത്രി

വയനാട്ടിലെ മുതിർന്ന സിപിഎം നേതാവ്‌ പി എ മുഹമ്മദ്‌ അന്തരിച്ചു.വൈത്തിരി ചേലോട്‌ ഗുഡ്‌ഷെപ്പേർഡ്‌ ആശുപത്രിയിൽ വെള്ളിയാഴ്‌ച പകൽ 11.30 ഓടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന്‌ ഒരുമാസമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച രാത്രി രോഗം കൂടിയതിനെത്തുടർന്ന് വീട്ടിൽനിന്ന്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോവുകയായിരുന്നു.പി മുഹമ്മദിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. സിപിഐ എം ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മുതൽ ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലയുടെ രൂപീകരണത്തിന്‌ ശേഷം കാൽനൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് പി.എ മുഹമ്മദ്‌ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. സുധീരവും […]

Read More
 രാജ്യ താല്‍പര്യമാണോ ചൈനയുടെ താല്‍പര്യമാണോ വലുത്? ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണോ സി.പി.എമ്മിനെ നിയന്ത്രിക്കുന്നത്;വി ഡി സതീശൻ

രാജ്യ താല്‍പര്യമാണോ ചൈനയുടെ താല്‍പര്യമാണോ വലുത്? ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണോ സി.പി.എമ്മിനെ നിയന്ത്രിക്കുന്നത്;വി ഡി സതീശൻ

ചൈനയില്‍ മഴ പെയ്താല്‍ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എന്നൊരു ആക്ഷേപം പണ്ടേയുണ്ട്. അതിന് അടിവരയിടുന്ന നിലപാടാണ് സി.പി.എം പി.ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നമ്മുടെ അതിര്‍ത്തിയില്‍ നിരന്തരമായ സംഘര്‍ഷമാണ് ചൈന ഉണ്ടാക്കുന്നത്. അരുണാചല്‍ പ്രദേശിന്റെ വലിയൊരു ഭാഗം ചൈന കൈയ്യേറിയിട്ടുണ്ട്. ഇത്തരത്തില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യ താല്‍പര്യത്തേക്കാള്‍ കൂടുതല്‍ ചൈനയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള സി.പി.എമ്മിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് സമാനമായ രീതിയിലാണ് ചൈനയുടെ […]

Read More
 നിലവിലെ സ്കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണം; വി ശിവൻ കുട്ടി

നിലവിലെ സ്കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണം; വി ശിവൻ കുട്ടി

ഒമിക്രോൺ വ്യാപനം കൂടുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ കാര്യത്തിൽ നിയന്ത്രണം വന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഈ കാര്യത്തിൽ തീരുമാനമെടുക്കാൻ മന്ത്രി രാവിലെ 11.30ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിദ്യാർത്ഥികളിൽ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും കലാലയങ്ങളിലെ ക്ലസറ്ററുകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. . സംസ്ഥാനത്തെ സ്‌കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമുണ്ടാകും. പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു നാളെയാണ് […]

Read More
 മത്സ്യത്തൊഴിലാളികളുടെ മോറട്ടോറിയം കാലാവധി നീട്ടി, മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

മത്സ്യത്തൊഴിലാളികളുടെ മോറട്ടോറിയം കാലാവധി നീട്ടി, മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങളുടെ തിരിച്ചു പിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി നീട്ടി. 01.01.2022 മുതല്‍ 30.06.2022 വരെ ആറു മാസത്തേക്കാണ് ദീര്‍ഘിപ്പിച്ചത്. മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങല്‍, ഭവന നിര്‍മ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെണ്‍മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് 31.12.2008 വരെ മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകളിലുള്ള മോറട്ടോറിയമാണ് ദീര്‍ഘിപ്പിച്ചത്. തുടങ്ങിവച്ചതോ തുടര്‍ന്നുവരുന്നതോ ആയ ജപ്തി നടപടികള്‍ ഉള്‍പ്പെടെയുള്ളവയില്‍ ആനുകൂല്യം ലഭിക്കും. നിയമനം വനംവകുപ്പില്‍ ദിവസക്കൂലി വ്യവസ്ഥയില്‍ പാമ്പു പിടുത്തകാരനായി […]

Read More