കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല;ധീരജിന്റെ കൊലപാതകം  ദുഃഖകരവും അപലപനീയവുമെന്ന് മുഖ്യമന്ത്രി

കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല;ധീരജിന്റെ കൊലപാതകം ദുഃഖകരവും അപലപനീയവുമെന്ന് മുഖ്യമന്ത്രി

ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ തിരഞ്ഞെടുപ്പ് സംഘർഷത്തിനിടെ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ധീരജിൻ്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന നിർദ്ദേശം പോലീസിനു നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ധീരജിൻ്റെ കുടുംബാംഗങ്ങളുടേയും സഹപാഠികളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു .

Read More
 നിക്ഷേപം തേടി മുഖ്യമന്ത്രി;തെലങ്കാനയില്‍ നിക്ഷേപസംഗമം വിളിച്ച് പിണറായി വിജയന്‍

നിക്ഷേപം തേടി മുഖ്യമന്ത്രി;തെലങ്കാനയില്‍ നിക്ഷേപസംഗമം വിളിച്ച് പിണറായി വിജയന്‍

തെലങ്കാനയില്‍ നിക്ഷേപസംഗമം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച വൈകിട്ട് അമ്പതോളം കമ്പനി ഉടമകളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. മുഖ്യന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി, ജോണ്‍ ബ്രിട്ടാസ് എം.പി എന്നിവരാണ് നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുക. ചീഫ് സെക്രട്ടറിയും സംസ്ഥാനത്തിന്റെ വ്യവസായ വകുപ്പ് സെക്രട്ടറി ഇളങ്കോവന്‍ അടക്കുമുള്ളവര്‍ തെലുങ്കാനയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. പങ്കെടുക്കുന്നത് ഫർമസ്യുട്ടിക്കൽ,ബിയോടെക്നോളജി, ഇൻഫ്രാ സ്ട്രക്ചർ കമ്പനികളാണ്.തെലുങ്കാനയിൽ നിന്നും ഒരു വ്യവസായിയെ എങ്കിലും കേരളത്തിലേക്കെത്തിക്കാനാണ് സർക്കാറിൻറെ ശ്രമം. സിപിഎം കേന്ദ്ര കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ടാണ് പിണറായി വിജയന്‍ […]

Read More
 മുഖ്യമന്ത്രി വിദഗ്ധ ചികിത്സക്കായി ഈ മാസം 15 ന് അമേരിക്കയിലേക്ക്

മുഖ്യമന്ത്രി വിദഗ്ധ ചികിത്സക്കായി ഈ മാസം 15 ന് അമേരിക്കയിലേക്ക്

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ വിദഗ്ധ ചികിത്സക്കായി ഈ മാസം 15 ന് അമേരിക്കയിലേക്ക്. ചികിത്സക്ക് വേണ്ടി രണ്ടാഴ്ച മുഖ്യമന്ത്രി അമേരിക്കയിൽ തുടരും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. മയോക്ലിനിക്കിലെ തുടർ ചികിത്സ, പരിശോധന എന്നിവയ്ക്കാണ് അമേരിക്കയിലേക്ക് പോകുന്നതെന്നും ഭാര്യ കമലയും ഒരു പിഎയും അദ്ദേഹതോടൊപ്പം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. നേരത്തെ 2018 ലും അദ്ദേഹം ചികിത്സക്ക് വേണ്ടി അമേരിക്കയിൽ പോയിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തുടർ ചികിത്സക്ക് വേണ്ടി അദ്ദേഹം വിദേശത്തേക്ക് […]

Read More
 കുറ്റവിമുക്തനാവും മുന്‍പ് ശിവശങ്കരനെ തിരിച്ചെടുത്തതിലൂടെ പുറത്തു വരുന്നത് മുഖ്യമന്ത്രിയുമായുള്ള കള്ളക്കളി; രമേശ് ചെന്നിത്തല

കുറ്റവിമുക്തനാവും മുന്‍പ് ശിവശങ്കരനെ തിരിച്ചെടുത്തതിലൂടെ പുറത്തു വരുന്നത് മുഖ്യമന്ത്രിയുമായുള്ള കള്ളക്കളി; രമേശ് ചെന്നിത്തല

രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്തു കേസില്‍ കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുന്‍പ് തന്നെ എം.ശിവശങ്കരനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വര്‍ണ്ണക്കടത്തു പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് പുറത്തു കൊണ്ടു വരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇപ്പോഴും പ്രതിയാണ്. ലൈഫ് തട്ടിപ്പ് കേസിലാകട്ടെ അന്വേഷണം പൂര്‍ത്തിയിയിട്ടുമില്ല. അങ്ങനെ പ്രതിയായി നില്‍ക്കുന്ന ഒരാളെയാണ് തിടുക്കത്തില്‍ ചീഫ് സെക്രട്ടറിയുടെ സമിതിയെക്കൊണ്ട് ഒരു റിപ്പോര്‍ട്ട് എഴുതി വാങ്ങിച്ചിട്ട് സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നത്. […]

Read More
 അഭ്യന്തരം ഭരിക്കുന്ന ആശാൻ കളരിക്ക് പുറത്ത് പോയില്ലെങ്കിൽ പോലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കും

അഭ്യന്തരം ഭരിക്കുന്ന ആശാൻ കളരിക്ക് പുറത്ത് പോയില്ലെങ്കിൽ പോലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കും

കണ്ണൂരില്‍ ട്രെയിനില്‍ വെച്ച് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസ് നടപടിയിൽ വിമർശനവുമായി ഷാഫി പറമ്പിൽ. അഭ്യന്തരം ഭരിക്കുന്ന ആശാൻ കളരിക്ക് പുറത്ത് പോയില്ലെങ്കിൽ പോലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കുമെന്ന് ഷാഫി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഷാഫി പറമ്പിലിന്റെ ഫേസ് ബുക്ക് പോസ്റ്റ് അഭ്യന്തരം ഭരിക്കുന്ന ആശാൻ കളരിക്ക് പുറത്ത് പോയില്ലെങ്കിൽ പോലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കും .കൊല്ലുകയും കൊലവിളിക്കുകയും പോലീസ് വാഹനം വരെ കത്തിക്കുകയും ചെയ്യുന്ന ഗുണ്ടകളോട് മൃദു സമീപനവും നാട്ടുകാരോട് പോലീസിന്റെ ഗുണ്ടായിസവും സ്ഥിരം […]

Read More
 മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് അർത്ഥശങ്കയില്ലാതെ പറഞ്ഞ ആളാണ് ശ്രീനാരായണ ഗുരു; പിണറായി വിജയൻ

മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് അർത്ഥശങ്കയില്ലാതെ പറഞ്ഞ ആളാണ് ശ്രീനാരായണ ഗുരു; പിണറായി വിജയൻ

ശ്രീനാരായണ ഗുരുവിന്റെ സന്ദേശം മനസിലാകാത്തവർ ഇന്നുമുണ്ടെന്നും ഗുരുവിനെ ഒരു വിഭാഗത്തിന്റെ മാത്രം പ്രതിനിധിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് അർത്ഥശങ്കയില്ലാതെ പറഞ്ഞ ആളാണ് ഗുരുവെന്ന് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരു പടർത്തിയ വെളിച്ചം മനുഷ്യമനസുകളെ മാറ്റിയെടുത്തെങ്കിലും മനുഷ്യ മനസിനെ വീണ്ടും കലുഷിതമാക്കാനുള്ള പ്രവർത്തനങ്ങൾ ഇന്നത്തെ കാലത്ത് ചില വിഭാഗങ്ങൾ സംഘടിതമായി നടത്തുന്നുണ്ട് ഇവിടെയാണ് ശ്രീനാരാണ ഗുരുവിന്റെ സന്ദേശങ്ങൾ വേണ്ടരീതിയിൽ ഉൾക്കൊള്ളുകയും അത് സ്വന്തം ജീവിതത്തിലും പൊതുജീവിതത്തിലും […]

Read More
 ബുള്ളറ്റ് ട്രെയിനിനെ ഞങ്ങള്‍ എതിര്‍ക്കും, സില്‍വര്‍ ലൈന്‍ ഞങൾ സ്ഥാപിക്കും പറപ്പിക്കും വിജയപ്പിക്കും;പരിഹസിച്ച് വി ഡി സതീശൻ

ബുള്ളറ്റ് ട്രെയിനിനെ ഞങ്ങള്‍ എതിര്‍ക്കും, സില്‍വര്‍ ലൈന്‍ ഞങൾ സ്ഥാപിക്കും പറപ്പിക്കും വിജയപ്പിക്കും;പരിഹസിച്ച് വി ഡി സതീശൻ

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സിപിഎമ്മിനെ , പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.ഞങ്ങള്‍ സില്‍വര്‍ ലൈന്‍ സ്ഥാപിക്കും പറപ്പിക്കും വിജയപ്പിക്കും. ഞങ്ങള്‍ മുതലാളിത്തത്തിന് എതിരാണ്. പക്ഷെ ഞങ്ങള്‍ കുത്തകകളുടെ തോളില്‍ കൈയ്യിടും. ഞങ്ങള്‍ ആഗോളവത്ക്കരണത്തിന് തീര്‍ത്തും എതിരാണ്, പക്ഷെ ആഗോള ഭീമന്‍മാരില്‍ നിന്ന് വായ്പ വാങ്ങും. ഞങ്ങള്‍ ജനങ്ങള്‍ക്ക് ഒപ്പമാണ്, പക്ഷെ പാവങ്ങളെ ഒരു ചാണ്‍ ഭൂമിയില്‍ നിന്ന് ആട്ടി പായിക്കും. ഞങ്ങള്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി നിലകൊള്ളുന്നഎ, ന്നാല്‍ ഇവിടെ ആരെങ്കിലും വ്യത്യസ്ത അഭിപ്രായം പറഞ്ഞാല്‍ തീവ്രവാദിയായി […]

Read More
 ‘മുഖ്യമന്ത്രിയുടെ ജൽപ്പനങ്ങൾക്ക് വില കൊടുക്കുന്നില്ല’മുസ്‌ലിങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നത് മുഖ്യമന്ത്രി വര്‍ഗീയമാക്കാന്‍ ശ്രമിക്കുന്നു

‘മുഖ്യമന്ത്രിയുടെ ജൽപ്പനങ്ങൾക്ക് വില കൊടുക്കുന്നില്ല’മുസ്‌ലിങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നത് മുഖ്യമന്ത്രി വര്‍ഗീയമാക്കാന്‍ ശ്രമിക്കുന്നു

ലീഗ് മുസ്‌ലിം ജനവിഭാഗത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ അത് വര്‍ഗീയമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍.ബഷീര്‍ പറഞ്ഞു. മുസ്‌ലിം ലീഗ് സമൂഹത്തില്‍ വര്‍ഗീയതയുടെ നിറം പടര്‍ത്താന്‍ നോക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായാണ് ഇ ടി മുഹമ്മദ് ബഷീർ രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ ജൽപ്പനങ്ങൾക്ക് വില കൊടുക്കുന്നില്ല. മൗലികമായ കാര്യങ്ങളിൽ പോലും മുസ്ലീം ലീഗ് വിട്ടുവീഴ്ച്ചക്ക് തയ്യാറാകില്ല. കേരളത്തിൽ വർഗീയത കാണിക്കുന്നത് സിപിഎമ്മാണ്. സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്നും […]

Read More
 മുഖ്യമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് കമന്റ്;പ്രചരിപ്പിക്കുന്ന സ്ക്രീൻ ഷോട്ടുമായി യാതൊരു ബന്ധവുമില്ല;വിശദീകരണവുമായി കെ കെ രമ

മുഖ്യമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് കമന്റ്;പ്രചരിപ്പിക്കുന്ന സ്ക്രീൻ ഷോട്ടുമായി യാതൊരു ബന്ധവുമില്ല;വിശദീകരണവുമായി കെ കെ രമ

മുഖ്യമന്ത്രിയ്ക്കെതിരെ നടത്തിയതെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ടിൽ വിശദീകരണവുമായി വടകര എംഎൽഎ കെകെ രമ. സിപിഎം പ്രചരിപ്പിക്കുന്ന സ്ക്രീൻ ഷോട്ടുമായി തനിക്കോ ആര്‍എംപിയ്ക്കോ ബന്ധമില്ലെന്ന് കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു.ഇപ്പോൾ ആരോപിക്കുന്ന പോലെ, പിണറായി വിജയനെതിരെ എൻ്റെ ഫേസ്‌ബുക് പേജ് ഉപയോഗിച്ച് മാന്യമല്ലാത്ത ഭാഷയിൽ ഞാൻ എഴുതുമെന്ന് സാമാന്യബുദ്ധിയുള്ള ആരെങ്കിലും വിശ്വസിക്കുമെന്ന ആശങ്ക കൊണ്ടല്ല ഇത്തരമൊരു വിശദീകരണം. മറിച്ച് ക്രൂരമായ വേട്ടയുടെ നൈരന്തര്യം പൊതുസമൂഹത്തിൻറെ ശ്രദ്ധയിൽ കൊണ്ടുവരാൻ മാത്രമാണ് ഈ കുറിപ്പെന്ന് കെ കെ […]

Read More
 ‘ജീവനാണ് പ്രധാനം,;മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റ് വാങ്ങിയത് ആരോപണങ്ങളിൽ പ്രതികരിച്ച് കെ കെ ശൈലജ

‘ജീവനാണ് പ്രധാനം,;മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റ് വാങ്ങിയത് ആരോപണങ്ങളിൽ പ്രതികരിച്ച് കെ കെ ശൈലജ

കൊവിഡ് മറയാക്കി അഴിമതി നടന്നുവെന്ന എന്ന ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. മൂന്നിരട്ടി വില കൊടുത്ത് പി.പി.ഇ കിറ്റുകള്‍ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം എടുത്തതാണെന്ന് കെ.കെ. ശൈലജയുടെ വിശദീകരിച്ചു. മാർക്കറ്റിൽ സുരക്ഷ ഉപകരണങ്ങൾക്ക് ക്ഷാമമുള്ള സമയത്തായിരുന്നു മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയത്. ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റുകൾ തരാൻ ഒരു കമ്പനി തയ്യാറായി. ജീവനാണ് പ്രധാനമെന്ന് പറഞ്ഞ്, വില നോക്കാതെ ഉപകരണങ്ങൾ […]

Read More