കൊവിഡ് മറയാക്കി അഴിമതി നടന്നുവെന്ന എന്ന ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. മൂന്നിരട്ടി വില കൊടുത്ത് പി.പി.ഇ കിറ്റുകള്‍ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം എടുത്തതാണെന്ന് കെ.കെ. ശൈലജയുടെ വിശദീകരിച്ചു. മാർക്കറ്റിൽ സുരക്ഷ ഉപകരണങ്ങൾക്ക് ക്ഷാമമുള്ള സമയത്തായിരുന്നു മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയത്. ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റുകൾ തരാൻ ഒരു കമ്പനി തയ്യാറായി. ജീവനാണ് പ്രധാനമെന്ന് പറഞ്ഞ്, വില നോക്കാതെ ഉപകരണങ്ങൾ വാങ്ങാൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നുവെന്ന് ശൈലജ വ്യക്തമാക്കി.ദുരന്ത സമയത്ത് നടപടിക്രമങ്ങൾ പാലിക്കാതെയും സാധനങ്ങൾ വാങ്ങാനുള്ള അധികാരം സർക്കാരിനുണ്ട്. പിന്നീടാണ് അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റ് മാർക്കറ്റിൽ ലഭ്യമായതെന്നും കെ കെ ശൈലജ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *