ചില മാധ്യമങ്ങള്‍ താലിബാന് വീരപരിവേഷം നല്‍കാന്‍ ശ്രമിച്ചത് ഖേദകരമായ നടപടിയെന്ന് മുഖ്യമന്ത്രി
ചില മാധ്യമങ്ങള്‍ താലിബാന് വീരപരിവേഷം ചാര്‍ത്തി നല്‍കാന്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അങ്ങേയറ്റം ഖേദകരമാണ്. എങ്ങനെയാണ് അവര്‍ വളര്‍ന്നതെന്നും ആരാണ് അവരെ വളര്‍ത്തിയതെന്നും എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത വര്‍ഗീയ ഭീകര സംഘടനകള്‍ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്ന ഘട്ടം ഇതുപോലെ അധികം ഉണ്ടായിട്ടില്ല. സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ട് വെക്കാന്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി […]
Read More
