കേരളത്തിൽ ഉപയോഗം കൂടി ;അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

കേരളത്തിൽ ഉപയോഗം കൂടി ;അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാവില്ലെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും കരുതല്‍ ശേഖരമായ 450 ടണ്ണില്‍ ഇനി അവശേഷിക്കുന്നത് 86 ടണ്‍ മാത്രമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ വിതരണത്തിന് തികയുന്നില്ലെന്ന് മെഡിക്കല്‍ ഓക്‌സിജൻ കമ്പനിയായ സതേണ്‍ ഗ്യാസ് ലിമിറ്റഡ് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതല്‍ വിതരണത്തിനായി അടിയന്തരമായി ലിക്വിഡ് ഓക്‌സിജന്‍ ലഭ്യമാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. ലിക്വിഡ് ഓക്‌സിജന്‍ ഇനിയും […]

Read More
 ബൈക്ക് ആംബുലൻസിന് പകരമല്ല;തദ്ദേശ സ്ഥാപനങ്ങൾ വാഹനങ്ങൾ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി

ബൈക്ക് ആംബുലൻസിന് പകരമല്ല;തദ്ദേശ സ്ഥാപനങ്ങൾ വാഹനങ്ങൾ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി

തദ്ദേശ സ്ഥാപനങ്ങൾ നിർണായക ഘട്ടങ്ങളിൽ ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങൾ കണ്ടെത്തി സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശസ്ഥാപന പ്രതിനിധികളുമായുള്ള യോഗത്തിൽആണ് ആലപ്പുഴയിൽ കോവിഡ് രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിൽ എത്തിച്ച സംഭവം മുഖ്യമന്ത്രി പരാമർശിച്ചത് .പുന്നപ്രയിലെ യുവാക്കൾ ചെയ്‌തത് നല്ല കാര്യമാണ്. ഗുരുതരാവസ്ഥയിലായ രോഗിയെ വീണുപോകാതെ രണ്ട് പേർ ചേർന്ന് നടുക്ക് ഇരുത്തി ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തി. പക്ഷേ ബൈക്ക് ആംബുലൻസിന് പകരമല്ല. ആംബുലൻസിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. അടിയന്തര ഘട്ടത്തിൽ അവർ ഉപയോഗിച്ചുവെന്നേയുള്ളൂവെന്ന് മുഖ്യമന്ത്രി […]

Read More
 കോവിഡ് പ്രതിരോധം: വാര്‍ഡുതല സമിതികള്‍ രൂപീകരിക്കും;തദ്ദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി

കോവിഡ് പ്രതിരോധം: വാര്‍ഡുതല സമിതികള്‍ രൂപീകരിക്കും;തദ്ദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി

കോവിഡ് വ്യാപനം സംബന്ധിച്ച് തദ്ദേശ പ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മികച്ച പങ്കു വഹിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ആരോഗ്യ രംഗത്തെ ഒന്നു കൂടി മെച്ചപ്പെടുത്താന്‍ വേണ്ടി കൊണ്ടുവന്ന ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനം ആരോഗ്യ രംഗത്തെ വളരെ ഉയര്‍ന്ന രംഗത്തേക്കെത്തിച്ചു. ആര്‍ദ്രം മിഷന്റെ വിജയത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വലിയ പങ്കുവഹിച്ചു. ആരോഗ്യ മേഖലയുടെ മികച്ച പ്രവര്‍ത്തനം മൂലം സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യ […]

Read More
 കേരളത്തിലെ വിജയം പിണറായിയുടെ മാത്രം ജയമാക്കി ചുരുക്കാന്‍ ശ്രമം;കൂട്ടായ്മയുടേതെന്ന് സിപിഎം

കേരളത്തിലെ വിജയം പിണറായിയുടെ മാത്രം ജയമാക്കി ചുരുക്കാന്‍ ശ്രമം;കൂട്ടായ്മയുടേതെന്ന് സിപിഎം

കേരള നിയമസഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വിജയം പിണറായി വിജയന്റെ മാത്രം വിജയമാക്കി ചുരുക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് സി.പി.ഐ.എം.പിണറായിയുടെ വ്യക്തി പ്രഭാവമാണ് കേരളത്തിലെ വിജയത്തിന് കാരണമെന്നും പാർട്ടിയിലും സർക്കാരിലും പിണറായി ആധിപത്യം എന്ന് വരുത്തിത്തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നുമാണ് സിപിഎമ്മിന്റെ ദില്ലിയിലെ മുഖപത്രമായ പിപ്പിൾസ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലെ കുറ്റുപ്പെടുത്തൽ.കേരളത്തിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആദ്യമായാണ് സി.പി.ഐ.എമ്മിന്റെ ഒരു പ്രാഥമിക അവലോകനം പുറത്തുവരുന്നത്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് ചരിത്രപരമായ വിജയമാണെന്നും കേരളത്തില്‍ കിഫ്ബി അടക്കം നടത്തിയ ഇടപെടലിനെ പ്രശംസിക്കുന്നെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. […]

Read More
 ലോട്ടറി അടിച്ചെന്ന് കരുതി ഇത്ര അഹങ്കാരം പാടില്ല;ബിജെപിയുടെ  അക്കൗണ്ട്  പൂട്ടിച്ചത് കോണ്‍ഗ്രസ്സെന്നും കെ മുരളീധരന്‍

ലോട്ടറി അടിച്ചെന്ന് കരുതി ഇത്ര അഹങ്കാരം പാടില്ല;ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് കോണ്‍ഗ്രസ്സെന്നും കെ മുരളീധരന്‍

ബി‌‌ജെപിയുടെ വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് ദുഃഖമെന്ന് കെ.മുരളീധരന്‍. സിപിഎം–ബി‌‌ജെപി ഡീല്‍ ശക്തമായിരുന്നു. പ്രതിപക്ഷത്ത് 10 വര്‍ഷം ഇരുന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതാകില്ല.അങ്ങനെ തകര്‍ന്ന് പോകുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് ഓര്‍മ്മ വേണം. ഇതിലും വലിയ വീഴ്ചകളില്‍ നിന്ന് കോണ്‍ഗ്രസ് കരകയറിയിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. ലോട്ടറി അടിച്ചെന്ന് കരുതി ഇത്ര അഹങ്കാരം പാടില്ല. ബി‌ജെപിയു‌ടെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ പങ്കുവഹിച്ചത് കോണ്‍ഗ്രസാണെന്നും ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെട്ടതാണ് സംസ്ഥാനത്തെ പരാജയത്തിന് കാരണമെന്നും മുരളീധരന്‍ പറഞ്ഞു.നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിയത് കോണ്‍ഗ്രസ് […]

Read More
 വിജയത്തിന് സമം വിജയം മാത്രം;അഭിനന്ദനവുമായി ഷാജി കൈലാസ്

വിജയത്തിന് സമം വിജയം മാത്രം;അഭിനന്ദനവുമായി ഷാജി കൈലാസ്

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമൂഴത്തെ അഭിനന്ദിച്ച് സംവിധായകന്‍ ഷാജി കൈലാസ്. ”ഈ കളിയില്‍ നായകന്‍ ജയിക്കുമ്പോള്‍ ജയിക്കുന്നത് ഒരു ദേശത്തിന്റെ ആവേശങ്ങളും ആശകളുമാണെന്നറിയുന്നു. വിജയത്തിന് സമം വിജയം മാത്രം..വിജയത്തിന് സമം ക്യാപ്റ്റന്‍ വിജയനല്ലാതെ മറ്റാര്..! ” എന്നാണ് ഷാജി കൈലാസിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഇടതുപക്ഷം തുടര്‍ഭരണം നിലനിര്‍ത്തിയതിനെ അഭിനന്ദിച്ച് നിരവധി ചലച്ചിത്രപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആഷിക് അബു, നിമിഷ സജയന്‍ തുടങ്ങിയവര്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി ഇടതുപക്ഷത്തെ […]

Read More
 പിണറായി വിജയനെയും വിജയിച്ച സ്ഥാനാര്‍ത്ഥികളെയും അഭിനന്ദിച്ച് മമ്മൂട്ടി

പിണറായി വിജയനെയും വിജയിച്ച സ്ഥാനാര്‍ത്ഥികളെയും അഭിനന്ദിച്ച് മമ്മൂട്ടി

നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും മുഖ്യമന്ത്രിക്കും അഭിനന്ദനം അറിയിച്ചുകൊണ്ട് നടന്‍ മമ്മൂട്ടി. പിണറായി വിജയനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍ എന്നാണ് മമ്മൂട്ടി എഴുതിയത്.. ഇടതുപക്ഷം തുടര്‍ഭരണം നിലനിര്‍ത്തിയതിനെ അഭിനന്ദിച്ച് നിരവധി ചലച്ചിത്രപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആഷിക് അബു, നിമിഷ സജയന്‍ തുടങ്ങിയവര്‍ ഫേസ്ബുക്കിലും […]

Read More
 മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി, ഇന്ന് രാജിക്കത്ത് നല്‍കും

മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി, ഇന്ന് രാജിക്കത്ത് നല്‍കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ ചരിത്രവിജയത്തിനു പിന്നാലെഒന്നാം പിണറായി സര്‍ക്കാര്‍ ഇന്ന് രാജി സമര്‍പ്പിക്കും. ഇന്ന് ഉച്ചയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഏഴിനോ പത്തിനോ നടക്കാന്‍ സാധ്യതയുണ്ട്. ഗവര്‍ണര്‍ രാജിക്കത്ത് അംഗീകരിച്ച് ഈ മന്ത്രിസഭയെ കാവല്‍ മന്ത്രിസഭയായി തുടരാന്‍ അനുവദിക്കും. വിജയികളെ വിജ്ഞാപനംചെയ്ത് പുതിയ നിയമസഭ രൂപവത്കരിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ്. അത് ചൊവ്വാഴ്ചയോടെയുണ്ടാവും. എല്‍.ഡി.എഫ്. മുഖ്യമന്ത്രിയെ നിശ്ചയിച്ച് ഗവര്‍ണറെ അറിയിക്കുന്നതോടെ മന്ത്രിസഭാ രൂപവത്കരണത്തിന് അദ്ദേഹം ക്ഷണിക്കും. ബുധനാഴ്ച […]

Read More
 പിണറായിക്കും ടീമിനും 99;41ല്‍ ഒതുങ്ങി യുഡിഎഫ്; ശൂന്യമായി ബിജെപി

പിണറായിക്കും ടീമിനും 99;41ല്‍ ഒതുങ്ങി യുഡിഎഫ്; ശൂന്യമായി ബിജെപി

കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം മാറ്റിയെഴുതി പിണറായി വിജയന്‍. മുന്നണി സംവിധാനത്തിനപ്പുറം പിണറായി വിജയനെന്ന നേതാവിന്റെ വലിയ വിജയമാണ് നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായത്. 40 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ഒരു മുന്നണിയ്ക്ക് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. അവസാനഘട്ട വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫ് 99 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. പത്തുജില്ലകളില്‍ വ്യക്തമായ ഭൂരിപക്ഷമാണ് ഇടതുപക്ഷ മുന്നണി നേടിയത്. യുഡിഎഫിന് 41 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. ബിജെപിക്ക് സംസ്ഥാനത്തുണ്ടായിരുന്ന ഏക സിറ്റിംഗ് മണ്ഡലമായ നേമം നഷ്ടപ്പെടുകയും ചെയ്തു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 3062 വോട്ടുകള്‍ക്ക് […]

Read More
 പൊതുജനം കഴുതയല്ല നിങ്ങള്‍ക്കാണ് ആ പേരിന് ഏറ്റവും യോഗ്യത;പിണറായി വിജയനെ കടന്നാക്രമിച്ച് കെ സുരേന്ദ്രൻ

പൊതുജനം കഴുതയല്ല നിങ്ങള്‍ക്കാണ് ആ പേരിന് ഏറ്റവും യോഗ്യത;പിണറായി വിജയനെ കടന്നാക്രമിച്ച് കെ സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയെനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഓഖി, പ്രളയം, കൊവിഡ് പ്രതിസന്ധി സമയങ്ങളില്‍ പിണറായി വിജയന്‍ രാഷ്ട്രീയം കളിച്ചെന്നും ഈ സമയങ്ങളിലെല്ലാം മോദിയുടെ ജനപിന്തുണ വര്‍ധിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഓഖി ദുരന്തമുണ്ടായപ്പോള്‍ ഈ വൃത്തികെട്ട രാഷ്ട്രീയം നിങ്ങള്‍ കളിച്ചു. രണ്ടു മഹാപ്രളയത്തിലും ഇതുതന്നെ നിങ്ങള്‍ ആവര്‍ത്തിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിലും ഈ നാറിയ കളി തന്നെ നിങ്ങള്‍ തുടര്‍ന്നു. ഇപ്പോള്‍ കോവിഡിന്റെ രണ്ടാം വരവിലും ഇതു […]

Read More