സിൽവർലൈൻ ചർച്ചയായില്ല;കർണാടക മുഖ്യമന്ത്രിയെ കണ്ട് പിണറായി

സിൽവർലൈൻ ചർച്ചയായില്ല;കർണാടക മുഖ്യമന്ത്രിയെ കണ്ട് പിണറായി

മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച്ച നടത്തി.കൂടിക്കാഴ്ചയിൽ സില്‍വര്‍ ലൈന്‍ പദ്ധതി ചര്‍ച്ചയായില്ല.പദ്ധതി സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ കർണാടകയക്ക് കൈമാറിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് ചർച്ചയാകാതിരുന്നത്.മൈസൂര് മലപ്പുറം ദേശീയ പാതയ്ക്ക് തത്വത്തിൽ ധാരണയായി.നിലമ്പൂര്‍ – നഞ്ചങ്കോട് പാത, തലശ്ശേരി – മൈസൂര്‍ പാത എന്നീ പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. ഇത് യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് ഗുണകരമാണ്. ഈ മൂന്ന് പദ്ധതികളെ കുറിച്ചാണ് പ്രധാനമായും രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടന്നത്.ബന്ദിപ്പൂർ വനത്തിൽ […]

Read More
 മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്;ഫിന്‍ലന്‍ഡ്, നോര്‍വെ സന്ദർശനം ഒക്ടോബര്‍ ആദ്യം

മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്;ഫിന്‍ലന്‍ഡ്, നോര്‍വെ സന്ദർശനം ഒക്ടോബര്‍ ആദ്യം

മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്. ലണ്ടന്‍, ഫിന്‍ലന്‍ഡ്, നോര്‍വെ തുടങ്ങിയ രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്. ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്.ഫിന്‍ലന്‍ഡും നേര്‍വേയും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിക്കും.വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സംഘം സന്ദര്‍ശിച്ചേക്കും.നേരത്തെ പ്രളയത്തെ അതിജീവിക്കുന്നതിനായി നെതർലൻഡ് സ്വീകരിച്ച മാർ​ഗങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയും സംഘവും ‌യൂറോപ് സന്ദർശിച്ചിരുന്നു. പ്രളയത്തെ നേരിടാൻ ഡച്ച് മാതൃകയായ റൂം ഫോർ റിവർ പോലുള്ള പദ്ധതി […]

Read More
 കെഎസ്ആര്‍ടിസി ശമ്പള കുടിശിക നാളെ വിതരണം ചെയ്യും;മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി തൊഴിലാളി യൂണിയനുകള്‍

കെഎസ്ആര്‍ടിസി ശമ്പള കുടിശിക നാളെ വിതരണം ചെയ്യും;മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി തൊഴിലാളി യൂണിയനുകള്‍

കെ എസ് ആര്‍ ടി സി പ്രതിസന്ധിക്ക് പരിഹാരം കാണാനായി നടത്തിയ ചർച്ച ഫലപ്രദം. ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തൊഴിലാളി യൂണിയനുകളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. എന്നാല്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പറ്റില്ലെന്ന് നിലപാടെടുത്തെന്ന് ബിഎംഎസ് അറിയിച്ചു.എല്ലാ മാസവും 5 ആം തിയതിക്കുള്ളിൽ […]

Read More
 എല്‍ഡിഎഫ് സര്‍ക്കാരിനെ ‘പിണറായി സര്‍ക്കാര്‍’ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമം; സിപിഐ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

എല്‍ഡിഎഫ് സര്‍ക്കാരിനെ ‘പിണറായി സര്‍ക്കാര്‍’ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമം; സിപിഐ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

എല്‍ഡിഎഫ് സര്‍ക്കാരിനെ ‘പിണറായി സര്‍ക്കാര്‍’ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഇത് മുന്‍ ഇടത് സര്‍ക്കാരുകളുടെ കാലത്ത് ഇല്ലാത്തതാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. പൊതുചര്‍ച്ചയിലാണ് സിപിഎമ്മിനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. എല്‍ഡിഎഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ട ബാധ്യത സിപിഐയ്ക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും ഭരിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സിപിഎം വിട്ട് വരുന്നവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും മെച്ചപ്പെട്ട പരിഗണന ലഭിച്ചാല്‍ കൂടുതല്‍ പേര്‍ വരുമെന്നും സമ്മേളനത്തില്‍ […]

Read More
 വഖഫ് നിയമനം;സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം;മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു കാന്തപുരം

വഖഫ് നിയമനം;സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം;മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു കാന്തപുരം

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടിയില്‍ നിന്ന് പിന്‍മാറിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് കാന്തപുരം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.മുസ്‌ലിം മത സംഘടനകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചേ നിയമം നടപ്പാക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നുവെന്നും, ഈ ഉറപ്പ് പാലിച്ചതായും കാന്തപുരം പ്രസ്താവനയിലൂടെ പറഞ്ഞു.അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാൻ സർക്കാർ തുടങ്ങിവെച്ച ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന വഖഫ് നിയമനം പി എസ് സിക്ക് വിട്ട നടപടിയുമായി ബന്ധപ്പെട്ട് […]

Read More
 സുധാകരനാര് എന്നൊക്കെ എന്നെ പഠിപ്പിക്കാന്‍ നില്‍ക്കരുത് കേട്ടോ,മടിയിൽ കനം ഇല്ലാത്തത് കൊണ്ട് ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല;മുഖ്യമന്ത്രി

സുധാകരനാര് എന്നൊക്കെ എന്നെ പഠിപ്പിക്കാന്‍ നില്‍ക്കരുത് കേട്ടോ,മടിയിൽ കനം ഇല്ലാത്തത് കൊണ്ട് ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല;മുഖ്യമന്ത്രി

കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.എകെജി സെന്റര്‍ ആക്രമണത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറായാകാത്തത് ആശ്ചര്യമുണ്ടാക്കി. ഈ മാനസികാവസ്ഥ നേതാക്കന്‍മാര്‍ക്ക് എങ്ങനെയുണ്ടായെന്ന് ആലോചിക്കാവുന്നതാണ്.നടന്നത് തെറ്റാണെന്ന് പറയാനുള്ള സൗമനസ്യം പോലും കാണിച്ചില്ല. പകരം, ഇ.പി.ജയരാജനാണ് ആക്രമണം നടത്തിയതെന്നാണ് കെപിസിസി പ്രസിഡന്റെ കെ.സുധാകരൻ ആരോപിച്ചത്.തെറ്റായ കാര്യങ്ങൾ സംഭവിച്ചാൽ സിപിഎം അതിനെ ന്യായീകരിക്കില്ല. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റായ നടപടിയാണ്. അത് രഹസ്യമായി പറയുകയല്ല സിപിഎം […]

Read More
 വാല്‍ മുറിച്ചോടുന്ന പല്ലിയെ പോലെ കൗശലം കാട്ടുകയാണ് മുഖ്യമന്ത്രി,മന്ത്രിയായിരുന്ന ജലീല്‍ യുഎഇ കോണ്‍സുല്‍ ജനറലിന്റെ കൊറിയര്‍ ഏജന്റായിരുന്നോ

വാല്‍ മുറിച്ചോടുന്ന പല്ലിയെ പോലെ കൗശലം കാട്ടുകയാണ് മുഖ്യമന്ത്രി,മന്ത്രിയായിരുന്ന ജലീല്‍ യുഎഇ കോണ്‍സുല്‍ ജനറലിന്റെ കൊറിയര്‍ ഏജന്റായിരുന്നോ

ദേശവിരുദ്ധ ഉള്ളടക്കമുള്ള ഒരാള്‍ മുഖ്യമന്ത്രി കസേരയില്‍ ഇപ്പോഴുമിരിക്കുന്നത് ആ സ്ഥാനത്തിന് മാത്രമല്ല സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് കെ.കെ. രമ എം.എല്‍.എ.നിയമസഭയില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.മടിയില്‍ കള്ള കനമുള്ള പരിഹാസ്യമായ പേടിച്ചോടലാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ തരിമ്പും കഴമ്പില്ലായിരുന്നെങ്കില്‍ ആരോപണം ഉന്നയിച്ച ആള്‍ക്കെതിരെ ഒരു വക്കീല്‍ നോട്ടീസെങ്കിലും അയക്കാനുള്ള തന്റേടം കാണിച്ചോ. മുഖ്യമന്ത്രിക്കെതിരെ എന്തൊക്കെയോ മറച്ചുവെക്കാനുണ്ടെന്ന് തെളിയിക്കുന്നതാണ് ആരോപണം ഉന്നയിച്ച ആളെ ഭീഷണിപ്പെടുത്താനും പ്രലോഭിപ്പിക്കാനും ഉന്നതര്‍ തിക്കി […]

Read More
 ഖാദി വസ്ത്രപ്രചരണം: മുഖ്യമന്ത്രിക്ക് ഷര്‍ട്ട് നല്‍കി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍

ഖാദി വസ്ത്രപ്രചരണം: മുഖ്യമന്ത്രിക്ക് ഷര്‍ട്ട് നല്‍കി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍

ഖാദി വസ്ത്ര പ്രചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് ഷര്‍ട്ട് നല്‍കി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, സഹകരണ ജീവനക്കാര്‍ തുടങ്ങിയവര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഖാദി ധരിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നുള്ള പ്രചരണത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഈ വര്‍ഷം 150 കോടി രൂപയുടെ വസ്ത്ര വില്‍പനയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് പി ജയരാജന്‍ പറഞ്ഞു. പുതുതലമുറയെ ഖാദിയിലേക്ക് ആകര്‍ഷിക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കേരളയുമായി സഹകരിച്ച് പുതിയ ഫാഷന്‍ ഡ്രസുകള്‍ […]

Read More
 തൃക്കാക്കരയിലൂടെ സെഞ്ചുറി അടിക്കാന്‍ വന്ന മുഖ്യമന്ത്രി ക്ലീന്‍ബൗള്‍ഡ്; രമേശ് ചെന്നിത്തല

തൃക്കാക്കരയിലൂടെ സെഞ്ചുറി അടിക്കാന്‍ വന്ന മുഖ്യമന്ത്രി ക്ലീന്‍ബൗള്‍ഡ്; രമേശ് ചെന്നിത്തല

സെഞ്ചുറി അടിക്കാന്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലീന്‍ബൗള്‍ഡായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നേതൃത്വത്തില്‍ മന്ത്രിമാര്‍ മുഴുവന്‍ തൃക്കാക്കരയില്‍ എത്തിയിട്ടും ജനങ്ങള്‍ എല്‍ഡിഎഫിനെ തള്ളിക്കളഞ്ഞെന്നെന്നും ചെന്നിത്തല ചൂണ്ടികാട്ടി. ജനവിരുദ്ധമായ നയങ്ങള്‍ തുടരുന്ന സര്‍ക്കാരിനെതിരെയുള്ള ശക്തമായ ജനവിധിയായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേത്. ഉമ തോമസിന് നല്‍കിയ വമ്പിച്ച വിജയത്തിലൂടെ യുഡിഎഫിന്റെ അതി ശക്തായ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചതായും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ജാതിയും മതവും പറഞ്ഞ് മന്ത്രിമാര്‍ വീടുകള്‍ കയറി […]

Read More
 സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകാതിരിക്കണം. അതിന് ക്രമാതീതമായ നികുതി വര്‍ദ്ധന ഒഴിവാക്കിയേ തീരൂ,പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകാതിരിക്കണം. അതിന് ക്രമാതീതമായ നികുതി വര്‍ദ്ധന ഒഴിവാക്കിയേ തീരൂ,പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും കേരളം പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വില്‍പ്പനനികുതി വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ പേരു പറഞ്ഞ് ആ സംസ്ഥാനങ്ങള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വില്‍പ്പന നികുതി കുറക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കുള്ള മറുപടിയായാണ് ഈ കാര്യം പറഞ്ഞത് .2014 മുതലുള്ള കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ 14 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള നികുതി വര്‍ദ്ധിപ്പിച്ചപ്പോള്‍ 4 തവണ നികുതിയിൽ കുറവു വരുത്തിയത്. കേന്ദ്രം വരുത്തുന്ന വര്‍ദ്ധന സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന […]

Read More