കുന്ദമംഗലം ബെസ്റ്റ് പി എസ് സി അക്കാദമിക്ക് റിപ്പോര്‍ട്ടര്‍ ടിവി യുടെ ആദരം

കുന്ദമംഗലം ബെസ്റ്റ് പി എസ് സി അക്കാദമിക്ക് റിപ്പോര്‍ട്ടര്‍ ടിവി യുടെ ആദരം

സാധാരണക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം പൂവണിയിക്കുന്ന കോഴിക്കോട് ജില്ലയിലെ ഓഫ്ലൈന്‍ പി എസ് സി അക്കാദമിക്ക് റിപ്പോര്‍ട്ടര്‍ ടിവി യുടെ ആദരം. 2023 – 24 കാലയളവില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ ജോലിലേക്ക് എത്തിച്ചതിനാണ് പുരസ്‌കാരം സമ്മാനിച്ചത്. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് കേരള ഫോക്ലോര്‍ അക്കാദമി എന്നിവയുടെ സഹകരണത്തോടെ തലശ്ശേരിയില്‍ നടന്ന റിപ്പോര്‍ട്ടര്‍ ടിവി കോണ്‍ക്ലേവില്‍ കേരള നിയമസഭാ സ്പീക്കര്‍ എ എം ഷംസീര്‍ ബെസ്റ്റ് അക്കാദമി അക്കാഡമിക് ഹെഡ് കെ […]

Read More
 പി എസ് സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശബളം കൂട്ടി

പി എസ് സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശബളം കൂട്ടി

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. നേരത്തെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ശിപാര്‍ശ മാറ്റിവെച്ചിരുന്നു. ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയര്‍മാന്റെയും അംഗങ്ങളുടെയും നിലവിലുള്ള സേവന വേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനം. വ്യവസായിത ട്രിബ്യൂണലുകളില്‍ പ്രിസൈഡിങ്ങ് […]

Read More
 പി.എസ്.സി കോഴ വിവാദം: പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കി

പി.എസ്.സി കോഴ വിവാദം: പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കി

പിഎസ്സി കോഴ ആരോപണത്തില്‍ കടുത്ത നടപടിയുമായി സിപിഎം. ആരോപണവിധേയനായ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയിലാണ് തീരുമാനം. പാര്‍ട്ടിക്കു ചേരാത്ത പ്രവര്‍ത്തനം നടത്തിയെന്ന് കമ്മിറ്റിയില്‍ വിമര്‍ശനം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടുത്ത നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. സര്‍ക്കാരിനെയും സിപിഐഎമ്മിനെയും വലിയ വിവാദത്തിലാക്കിയ വിഷയമായിരുന്നു പിഎസ്സി കോഴ ആരോപണം. ഇതിലാണ് കര്‍ശന നടപടിയിലേക്ക് സിപിഎം കടന്നത്.

Read More
 പി.എസ്.സി നിയമനക്കോഴ: പ്രമോദ് കോട്ടൂളിയോട് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് വിശദീകരണം തേടും

പി.എസ്.സി നിയമനക്കോഴ: പ്രമോദ് കോട്ടൂളിയോട് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് വിശദീകരണം തേടും

കോഴിക്കോട്: പി.എസ്.സി നിയമനം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റിയംഗം പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. പ്രമോദ് കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖ പാര്‍ട്ടിക്ക് ലഭിച്ചതായാണ് സൂചന. പണം തിരികെ നല്‍കിയെങ്കിലും പ്രമോദിനെതിരെ നടപടി ഉണ്ടാകും. അതേസമയം പാര്‍ട്ടിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രതികരണം. കോഴ വിവാദത്തെക്കുറിച്ച് അറിയില്ലെന്നും സര്‍ക്കാറിനെയും മന്ത്രി റിയാസിനെയും കരിവാരിത്തേക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More
 60 ലക്ഷം രൂപ നല്‍കിയാല്‍ പി.എസ്.സി അംഗത്വം നല്‍കാം’; സിപിഎം നേതാവ് കോഴ വാങ്ങിയെന്ന് പരാതി

60 ലക്ഷം രൂപ നല്‍കിയാല്‍ പി.എസ്.സി അംഗത്വം നല്‍കാം’; സിപിഎം നേതാവ് കോഴ വാങ്ങിയെന്ന് പരാതി

കോഴിക്കോട്: പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴവാങ്ങിയതായി പരാതി. കോഴിക്കോട് ടൗണിലെ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് പരാതി. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടന്നത്. 60 ലക്ഷം രൂപ നേതാവ് ആവശ്യപ്പെടുകയും 22 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. പരാതി അന്വേഷിക്കണമെന്ന് മന്ത്രി റിയാസും പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. പിഎസ് സി അംഗത്വത്തില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. കോഴയിടപാട് സംബന്ധിച്ച ശബ്ദരേഖയും […]

Read More
 പിഎസ്‌സി പ്രിലിമിനറി പരീക്ഷയിലും പ്രതികള്‍ ആള്‍മാറാട്ടം നടത്തി; അമല്‍ ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരന്‍

പിഎസ്‌സി പ്രിലിമിനറി പരീക്ഷയിലും പ്രതികള്‍ ആള്‍മാറാട്ടം നടത്തി; അമല്‍ ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരന്‍

തിരുവനന്തപുരം: പിഎസ്സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികള്‍ കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയതായി റിപ്പോര്‍ട്ട്. കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്താണെന്നാണ് പൊലീസ് കണ്ടെത്തല്‍. പൂജപ്പുരയില്‍ പിഎസ്സി പരീക്ഷക്കിടെ ആള്‍മാറാട്ടത്തിനിടെ അഖില്‍ ജിത്ത് ഹാളില്‍ നിന്നും ഇറങ്ങി ഓടിയിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവര്‍ വെള്ളിയാഴ്ച വൈകീട്ടാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. കേരള […]

Read More
 പി എസ് സി യുടെ പേരിൽ വ്യാജ രേഖ; 50 ലക്ഷം രൂപയുടെ തട്ടിപ്പ്‌ നടന്നതായി പ്രഥമിക വിലയിരുത്തൽ

പി എസ് സി യുടെ പേരിൽ വ്യാജ രേഖ; 50 ലക്ഷം രൂപയുടെ തട്ടിപ്പ്‌ നടന്നതായി പ്രഥമിക വിലയിരുത്തൽ

പി എസ് സി യുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കിയ സംഭവത്തിൽ 50 ലക്ഷം രൂപയുടെ തട്ടിപ്പ്‌ നടന്നതായി പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്‌ രൂപീകരിച്ച് രണ്ട് ലക്ഷം രൂപ വീതം ഓരോരുത്തരിൽ നിന്നും ഈടാക്കിയാണ് തട്ടിപ്പ് നടത്തിയത് വിജിലൻസിൽ അസിസ്റ്റന്റ് സെക്രട്ടറിയേറ്റ്‌ എന്ന തസ്തികയുടെ പേരിലായിരുന്നു തട്ടിപ്പ്. തൃശൂർ ആമ്പല്ലൂർ സ്വദേശി അമ്പിളി, പത്തനംതിട്ട അടൂർ സ്വദേശി രാജലക്ഷ്‌മി എന്നിവരാണ് സംഘത്തിന് നേതൃത്വം നല്‍കിയത്. ഇവർക്കായുള്ള തിരച്ചൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. ഇരുവരുടെയും പേരിൽ ലുക്കൗട്ട് […]

Read More
 പിഎസ്‍സി പരീക്ഷ നടന്ന തിരുവനന്തപുരം ചാല തമിഴ് സ്‌കൂളിൽ തീപിടിത്തം; പത്തോളം മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു

പിഎസ്‍സി പരീക്ഷ നടന്ന തിരുവനന്തപുരം ചാല തമിഴ് സ്‌കൂളിൽ തീപിടിത്തം; പത്തോളം മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു

തിരുവനന്തപുരം: ചാല തമിഴ്‍ സ്കൂളില്‍ തീപിടിത്തം. പിഎസ്‍സി നടത്തുന്ന എസ്ഐ ടെസ്റ്റ് എഴുതാനെത്തിയവർ മൊബൈൽ ഫോണും ബാഗും സൂക്ഷിച്ചിരുന്ന ക്ലോക്ക് റൂമിലാണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സ്കൂള്‍ അധികൃതർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീ അണച്ചു. 10 ഫോണും ബാഗുകളും കത്തി നശിച്ചു. പവർ ബാങ്കുമായി ബന്ധിപ്പിച്ചിരുന്ന മൊബൈൽ ഫോണിൽ നിന്നും തീ പടരാനാണ് സാധ്യതയെന്ന് പ്രാഥമിക നിഗമനം. ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ഫോ‌ർട്ട് പൊലീസ് കേസെടുത്ത് അന്വഷണം തുടങ്ങി.

Read More
 സര്‍വകലാശാലകളിലെ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ്

സര്‍വകലാശാലകളിലെ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ്

കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന വിവാദത്തെ തുടര്‍ന്ന് സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍വകലാശാലകളിലെ അധ്യാപക നിയമനം പിഎസ് സിക്ക് വിടണമെന്ന് വിഡി സതീശന്‍ പറഞ്ഞു. സര്‍വകലാശാലകളില്‍ അനധികൃതനിയമനം നടത്താനാണ് സര്‍ക്കാര്‍ സെര്‍ച്ച് കമ്മിറ്റി രൂപികരിച്ചതെന്നും വിഡി സതീശന്‍ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. നിയമനിര്‍മ്മാണം നടത്താനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നും സതീശന്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ക്ക് വേണ്ടി മാത്രം നിയമനം നടക്കുന്ന സമിതിയാണ്. സിപിഎം നേതാക്കന്‍മാര്‍ക്കും […]

Read More
 വഖഫ് ബോര്‍ഡ് നിയമനം; പി.എസ്.സിക്ക് വിട്ടത് പിന്‍വലിക്കുന്നു; നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

വഖഫ് ബോര്‍ഡ് നിയമനം; പി.എസ്.സിക്ക് വിട്ടത് പിന്‍വലിക്കുന്നു; നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷനാണ് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. ലീഗിനെ പൂര്‍ണമായി തള്ളിയും മുസ്ലിം സംഘടനകളെ പിന്തുണച്ചുമാണ് മുഖ്യമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് പിന്‍വലിക്കാന്‍ നിയമഭേദഗതി ഉടന്‍ നടത്തും. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ക്ക് പ്രത്യേക സംവിധാനം കൊണ്ടുവരും. ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതില്‍ ആരും എതിര്‍പ്പു പറഞ്ഞിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് നിയമനം നേരത്തെ സഭയില്‍ ചര്‍ച്ച ചെയ്തതാണ്. […]

Read More