തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ നീട്ടി. സര്‍ക്കാര്‍ ശിപാര്‍ശ പിഎസ്സി അംഗീകരിച്ചു. മെയ് 25നും ഓഗസ്റ്റ് 31നും ഇടയില്‍ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബര്‍ 30 വരെ നീട്ടിയത്. 289 റാങ്ക് ലിസ്റ്റുകള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
ഇന്ന് ചേര്‍ന്ന പിഎസ്സി നിര്‍ണായക യോഗത്തിലാണ് തീരുമാനം. ഇടതുപക്ഷ പ്രതിനിധികള്‍ കൂടുതല്‍ അംഗങ്ങളായുള്ള പിഎസ്സി, സര്‍ക്കാര്‍ ശിപാര്‍ശ അതേപടി അംഗീകരിക്കുമോയെന്ന് രാഷ്ട്രീയകേരളം ഉറ്റുനോക്കുകയായിരുന്നു.
പുതിയ ഉത്തരവ് പ്രകാരം, 289 റാങ്ക് ലിസ്റ്റുകള്‍ക്ക് നാല് മാസം വരെ അധികകാലാവധി ലഭിക്കും. കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍, പൊലീസില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്, ഫിഷറീസില്‍ ഫിഷറീസ് അസിസ്റ്റന്റ് തുടങ്ങി സംസ്ഥാനതല റാങ്ക്പട്ടികകള്‍ക്കും സപ്ലൈകോ അസിസ്റ്റന്റ് സെയില്സ്മാന്, ഹൈസ്കൂള്‍ അധ്യാപകര്‍ തുടങ്ങി ചില ജില്ലാതല റാങ്ക്പട്ടികകള്‍ക്കും അധികകാലാവധി ലഭിക്കും.
