മെക് 7: മുസ്ലിം വിരുദ്ധത നാട്ടിലാകെ പ്രചരിപ്പിക്കുന്നത് സി.പി.എം – സന്ദീപ് വാര്യര്‍

മെക് 7: മുസ്ലിം വിരുദ്ധത നാട്ടിലാകെ പ്രചരിപ്പിക്കുന്നത് സി.പി.എം – സന്ദീപ് വാര്യര്‍

പാലക്കാട്: മെക് 7 വ്യായാമത്തിനെ മറയാക്കി മുസ്‌ലീം വിരുദ്ധത പ്രചരിപ്പിക്കുന്ന സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സന്ദീപ് വാര്യര്‍ രംഗത്ത്. മലപ്പുറത്തോ കോഴിക്കോടോ ഹോട്ടലില്‍ പോയാലും ജിംനേഷ്യത്തില്‍ പോയാലും റേഷന്‍ കടയില്‍ പോയാലും മുസ്ലിങ്ങള്‍ എണ്ണത്തില്‍ കൂടുതലുണ്ടാവുക എന്നത് സ്വാഭാവികം മാത്രമാണ്. എന്ന് കരുതി റേഷന്‍ കടയില്‍ ക്യൂ നില്‍ക്കുന്നവര്‍ മുഴുവന്‍ തീവ്രവാദികളാണെന്ന് പ്രചരിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കാന്‍ സാധിക്കും ? ഈ നാട്ടിലെ മനുഷ്യര്‍ക്ക് വ്യായാമം ചെയ്യണമെങ്കിലും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണോ ? എന്നാണ് ഫേസ് ബുക്കിലെഴുതിയ […]

Read More
 ക്രിസ്മസ് സ്റ്റാര്‍ വേണ്ട, ഹിന്ദുഭവനങ്ങളില്‍ മകരനക്ഷത്രം മതി’യെന്ന് പരസ്യം; സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണം സന്ദീപ് വാര്യര്‍

ക്രിസ്മസ് സ്റ്റാര്‍ വേണ്ട, ഹിന്ദുഭവനങ്ങളില്‍ മകരനക്ഷത്രം മതി’യെന്ന് പരസ്യം; സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണം സന്ദീപ് വാര്യര്‍

പാലക്കാട്: ഹിന്ദുഭവനങ്ങളില്‍ ക്രിസ്മസ് നക്ഷത്രം തൂക്കരുതെന്നും പകരം മകരം നക്ഷത്രങ്ങള്‍ തൂക്കണമെന്ന സ്വകാര്യ കമ്പനിയുടെ പരസ്യത്തിനെതിരെ സന്ദീപ് ജി. വാര്യര്‍. വെറുപ്പിന്റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വര്‍ഗീയമായി ചിത്രീകരിക്കുന്നുവെന്നും അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വര്‍ഗീയമായി ചിത്രീകരിക്കുന്ന , സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്ദീപ് വാര്യരുടെ കുറിപ്പ് ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളില്‍ കയറിയിറങ്ങും . എന്നാല്‍ ഒരു ബഹുസ്വര സമൂഹത്തില്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും. […]

Read More
 ‘പാലക്കാട്ട് ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തി; സന്ദീപ് വാര്യര്‍

‘പാലക്കാട്ട് ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തി; സന്ദീപ് വാര്യര്‍

പാലക്കാട്: ബിജെപിയുടെ അടിവേര് യുഡിഫ് മാന്തിയെന്ന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ വന്ന സന്ദീപ് വാര്യര്‍.യുഡിഎഫ് പ്രവര്‍ത്തകരുടെ അധ്വാനനത്തിന്റെ ഫലമാണ് പാലക്കാട് മുന്‍സിപ്പാലിറ്റിയിലെ മിന്നുന്ന വിജയം. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പോടെ ഇവിടുത്തെ ബിജെപി ഭരണവും അവസാനിക്കും’- സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു. ‘സന്ദീപ് വാര്യര്‍ ചീള് കേസാണ് എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ബലിദാനികളെയാണ് ബിജെപി വഞ്ചിച്ചിരിക്കുന്നത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ്. സുരേന്ദ്രന്‍ രാജിവെക്കാതെ കേരളത്തിലെ ബിജെപി രക്ഷപ്പെടില്ല. എന്നാലിപ്പോള്‍ അദ്ദേഹം രാജിവെക്കരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്, […]

Read More
 ബി.ജെ.പി വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറി; സ്‌നേഹത്തിന്റെ കടയില്‍ താന്‍ അംഗത്വം എടുക്കുകയാണെന്നും സന്ദീപ് വാര്യര്‍

ബി.ജെ.പി വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറി; സ്‌നേഹത്തിന്റെ കടയില്‍ താന്‍ അംഗത്വം എടുക്കുകയാണെന്നും സന്ദീപ് വാര്യര്‍

പാലക്കാട്: ബി.ജെ.പി വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയാണെന്ന് മുന്‍ ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് സന്ദീപ് വാര്യരുടെ പ്രതികരണം. സ്വന്തമായി അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ലാതെ താന്‍ ബി.ജെ.പിയില്‍ വീര്‍പ്പുമുട്ടി കഴിയുകയായിരുന്നു. സ്‌നേഹത്തിന്റെ കടയില്‍ താന്‍ അംഗത്വം എടുക്കുകയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. 14 ജില്ലകളില്‍ താന്‍ ബി.ജെ.പിക്ക് വേണ്ടി പ്രസംഗിച്ചിട്ടുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ഭാഷയുടെ സാധ്യതകളെല്ലാം താന്‍ ഉപയോഗിച്ചിട്ടുണ്ട്. താന്‍ കോണ്‍ഗ്രസില്‍ എത്താന്‍ കാരണം കെ.സുരേന്ദ്രനും കൂട്ടാളികളുമാണ്. […]

Read More
 ‘കൈ’ പിടിച്ച് സന്ദീപ്; ബിജെപിയോട് ഇടഞ്ഞ സന്ദീപ് വാരിയര്‍ കോണ്‍ഗ്രസില്‍; ആലിംഗനം ചെയ്ത് നേതാക്കള്‍

‘കൈ’ പിടിച്ച് സന്ദീപ്; ബിജെപിയോട് ഇടഞ്ഞ സന്ദീപ് വാരിയര്‍ കോണ്‍ഗ്രസില്‍; ആലിംഗനം ചെയ്ത് നേതാക്കള്‍

പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ പാര്‍ട്ടി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.കെപിസിസി നേതൃത്വത്തിന്റെ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെയാണു മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വേദിയിലേക്ക് എത്തിയത്. നേതാക്കള്‍ കൈ കൊടുത്തും ഷാള്‍ അണിയിച്ചും ആലിംഗനം ചെയ്തും സ്വീകരിച്ചു. വേദിയില്‍ നേതാക്കളുടെ കൂട്ടത്തില്‍ സന്ദീപിന് ഇരിപ്പിടം നല്‍കി. സിപിഎമ്മിലേക്കു പോകുമെന്ന അഭ്യൂഹം ശക്തമായിരിക്കെ സിപിഐയുമായി സന്ദീപ് ചര്‍ച്ച നടത്തിയെന്നും നേരത്തേ സൂചനയുണ്ടായിരുന്നു. […]

Read More
 സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്

പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. കെപിസിസി ഉടന്‍ വാര്‍ത്താ സമ്മേളനം വിളിച്ചാകും പ്രഖ്യാപനം നടത്തുക. ഇത് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. നേരത്തെ ബിജെപിയുമായി ഇടഞ്ഞ സന്ദീപ് സിപിഎമ്മുമായും സിപിഐയുമായുമടക്കം ചര്‍ച്ച നടത്തിയിരുന്നു. ഒടുവില്‍ കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്.

Read More
 ഒറ്റക്കല്ല പാർട്ടിയുണ്ട് കൂടെ; സന്ദീപിന്റെ ഭാര്യക്ക് ജോലി ഉറപ്പാക്കും; കോടിയേരി ബാലകൃഷ്ണന്‍

ഒറ്റക്കല്ല പാർട്ടിയുണ്ട് കൂടെ; സന്ദീപിന്റെ ഭാര്യക്ക് ജോലി ഉറപ്പാക്കും; കോടിയേരി ബാലകൃഷ്ണന്‍

തിരുവല്ലയിൽ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കുടുംബം ഒറ്റക്കല്ലെന്നും കൂടെ പാർട്ടി ഉണ്ടെന്നും കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സിപിഎം ഏറ്റെടുക്കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. സന്ദീപിന്റെ ഭാര്യയ്ക്ക് സുരക്ഷിതമായ ജോലി ഏര്‍പ്പെടുത്താനുള്ള ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റി ഏറ്റെടുക്കും. സാമ്പത്തിക സഹായവും നൽകുമെന്നും കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നിടത്തോളം കാലം പഠിക്കാനുള്ള എല്ലാ പിന്തുണയും പാര്‍ട്ടി നല്‍കുമെന്നും കോടിയേരി പറഞ്ഞു. ഭാര്യ വിനോദിനി, മന്ത്രി സജി ചെറിയാന്‍, ജില്ലാ നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് കോടിയേരി എത്തിയത്. […]

Read More