ഇടുക്കിയിലെ റാപ്പര്‍ വേടന്റെ പരിപാടിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം; പ്രവേശനം പരമാവധി 8000 പേര്‍ക്ക് മാത്രം
ഇടുക്കി: ഇടുക്കിയിലെ റാപ്പര്‍ വേടന്റെ പരിപാടിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം. പ്രവേശനം പരമാവധി 8000 പേര്‍ക്ക് മാത്രമാക്കി. സ്ഥല പരിമിതി മൂലമാണ് പ്രവേശനം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്. സുരക്ഷക്കായി 200 പൊലീസുകാരെ നിയോഗിക്കും. വേണ്ടി വന്നാല്‍ വേദിയിലേക്കുള്ള റോഡുകള്‍ ബ്ലോക്ക് ചെയ്യുമെന്നും ആളുകളുടെ എണ്ണം നിയന്ത്രണ വിധേയമല്ലെങ്കില്‍ പരിപാടി റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് 7.30 ന് വാഴത്തോപ്പ് സ്‌ക്കൂള്‍ ഗ്രൗണ്ടിലാണ് വേടന്റെ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികഘോഷ പരിപാടിയുടെ സമാപനത്തിലാണ് വേടന്റെ ഷോ നടത്തുന്നത്. കൊച്ചിയിലെ […]
Read More
