കാലാവധി കഴിഞ്ഞു; രമേശ് പവാർ വനിതാ ക്രിക്കറ്റ് പരിശീലക  സ്ഥാനമൊഴിഞ്ഞു

കാലാവധി കഴിഞ്ഞു; രമേശ് പവാർ വനിതാ ക്രിക്കറ്റ് പരിശീലക സ്ഥാനമൊഴിഞ്ഞു

ലോക കപ്പ് വരെയുള്ള കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് രമേശ് പവാർ സ്ഥാനമൊഴിഞ്ഞു. ലോക കപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതോടെ പവാറിന്റെ കാലാവധി അവസാനിക്കുകയായിരുന്നു. രണ്ടാം തവണയാണ് പൊവാർ ഇന്ത്യൻ ടീമിനെ പരിശീലക ചുമതല ഏറ്റെടുത്തത്. പുതിയ പരിശീലകനെ കണ്ടെത്താൻ ബി സി സി ഐ ശ്രമം തുടങ്ങി കഴിഞ്ഞു. പവാറിന് വീണ്ടും അപേക്ഷിക്കാമെങ്കിലും ലോകകപ്പിലെ മോശം പ്രകടനം കാരണം വീണ്ടും അവസരം നൽകിയേക്കില്ല. ആര് പരിശീലക […]

Read More
 വനിതാ ടെസ്റ്റും അഞ്ച് ദിവസം; അംഗീകാരം നൽകി ബിസിസിഐ

വനിതാ ടെസ്റ്റും അഞ്ച് ദിവസം; അംഗീകാരം നൽകി ബിസിസിഐ

വനിതാ ടെസ്റ്റ് അഞ്ച് ദിവസത്തെക്കാകാൻ അംഗീകാരം നൽകി ബിസിസിഐ ആനുവൽ ജെനറൽ മീറ്റിംഗ്. നേരത്തെ ഇന്ത്യൻ വനിതാ ടീം 4 ദിവസത്തെ ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് മത്സരിച്ചിരുന്നത്. അതുകൊണ്ട് തന്നെ കൂടുതലും സമനിലകളാണ് ഉണ്ടായിരുന്നത്. എന്നാൽ, ഒരു ദിവസത്തേക്ക് കൂടി ടെസ്റ്റ് നീട്ടുന്നതോടെ റിസൽട്ട് ഉണ്ടായേക്കുമെന്നാണ് കണക്ക് കൂട്ടൽ . വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഈ വർഷാരംഭത്തിലാണ് ഇന്ത്യൻ വനിതകൾ ടെസ്റ്റ് കളിച്ചത്. ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയക്കെതിരെയും ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യ ഇരു ടെസ്റ്റിലും സമനില […]

Read More
 അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് ഫിഫ്റ്റികൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായി ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ്മ

അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് ഫിഫ്റ്റികൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായി ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ്മ

അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് ഫിഫ്റ്റികൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായി ഇന്ത്യൻ കൗമാര ഓപ്പണർ ഷഫാലി വർമ്മ. നേരത്തെ ഈ റെക്കോർഡ് ഓസ്ട്രേലിയയുടെ ജെസീക്ക ലൂയിസ് ജൊനാസൻ്റെ പേരിലായിരുന്നു. 22ആം വയസ്സിലായിരുന്നു ജെസീക്കയുടെ പ്രകടനം. അരങ്ങേറ്റ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളിലും ഫിഫ്റ്റി നേടുന്ന നാലാമത്തെ വനിതാ താരം കൂടിയാണ് ഷഫാലി. ഷഫാലി, ജസീക്ക എന്നിവർക്കൊപ്പം ഇംഗ്ലണ്ടിൻ്റെ ലെസ്ലി കൂക്ക്, ശ്രീലങ്കയുടെ വനേസ ബോവൻ എന്നിവരാണ് ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്.

Read More