ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്

0

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ് ആയ ദൃശ്യം 2 റിലീസ് പ്രമുഖ ഒടിടി സർവീസായ ആമസോൺ പ്രൈമിലൂടെ.
ചിത്രത്തിൻ്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ സിനിമ സ്ട്രീം ചെയ്ത് തുടങ്ങും എന്നാണ് സൂചന.
46 ദിവസം കൊണ്ടാണ് ദൃശ്യം ടുവിന്റെ ചിത്രീകരണം പൂർത്തിയായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു സിനിമയുടെ ചിത്രീകരണം. കൊവിഡിനു ശേഷം മോഹൻലാൽ അഭിനയിച്ച ആദ്യ സിനിമ എന്ന നിലയിലും ദൃശ്യം 2 ശ്രദ്ധ നേടിയിരുന്നു.ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. ഇവർക്കൊപ്പം ഗണേഷ് കുമാർ, മുരളി ഗോപി, സായ് കുമാർ തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തിൽ ഉണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here