ഇന്ത്യൻ ആർമിയിൽ കേണലായ എസ്.എം. ജാസറിന് ഉന്നത സൈനിക ബഹുമതിയായ ഡി.ജി.കോസ്റ്റ് ഗാർഡ് കമന്റേഷൻ കാർഡ് അവാർഡ് ലഭിച്ചു. ഫിബ്ര : ഒന്നിന് കോസ്റ്റ് ഗാർഡ് ദിനത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് . അന്തമാൻ ദ്വീപ് സമൂഹങ്ങളിലടക്കം ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ വഹിച്ച നിർണ്ണായക പങ്ക് മുൻ നിർത്തിയാണ് ഈ പുരസ്ക്കാരം .ഇതിന് മുമ്പും രണ്ടു തവണ ഇന്ത്യൻ നേവിയുടെ അപൂർവ്വ ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
എൽ.ഐ.സി.യിലെ ഉദ്യോഗസ്ഥനായ പരേതനായ എ.പി.മുഹമ്മദ് ഹാജിയുടേയും കുന്ദമംഗലം ഗ്രാമപഞ്ചായത്തു മുൻ വൈസ് പ്രസിഡണ്ട് എ.പി. സഫിയയുടേയും ഏക മകനാണ് ജാസർ .