
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പൊതു ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങി. മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണ് അവതരിപ്പിക്കുന്നത്. ബജറ്റ് പ്രസംഗം വായിക്കുമ്പോൾ പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ലോക്‌സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പാർട്ടി മേധാവി അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള സമാജ്‌വാദി പാർട്ടി എംപിമാരുടെ പ്രതിഷേധത്തിനിടയിലായിരുന്നു നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗം ആരംഭിച്ചത്.നമ്മുടെ രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥ എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളിലും നിന്ന് വ്യത്യസ്‍തമായി വേഗത്തിൽ വളരുന്നു. കഴിഞ്ഞ 10 വർഷത്തെ വികസന ട്രാക്ക് റെക്കോർഡും ഘടനാപരമായ പരിഷ്കാരങ്ങളും ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇന്ത്യയുടെ കഴിവിലും സാധ്യതയിലുമുള്ള ആത്മവിശ്വാസം ഈ കാലയളവിൽ കൂടിയിട്ടുണ്ട്. എല്ലാ മേഖലകളുടെയും സന്തുലിത വളർച്ചയെ ഉത്തേജിപ്പിച്ചുകൊണ്ട്, സബ്ക വികാസ് സാക്ഷാത്കരിക്കാനുള്ള ഒരു സവിശേഷ അവസരമായി അടുത്ത 5 വർഷങ്ങളെ ഞങ്ങൾ കാണുന്നു,” കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പിഎം ധന്‍ ധാന്യ കൃഷി യോജന. 1.7 കോടി കര്‍ഷകര്‍ക്ക് ഗുണം ലഭിക്കും .ഈ ബജറ്റിൽ, ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവരെ കേന്ദ്രീകരിച്ച് 10 വിശാലമായ മേഖലകളിലാണ് നിർദ്ദിഷ്ട വികസന നടപടികൾ ഉൾപ്പെടുത്തിയിരിക്കുന്നത്.