പ്രഭാസ് നായകനായി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം ആദിപുരുഷ് 2023 ജനുവരി 12ന് റിലീസ് ചെയ്യും . ഹിന്ദിക്കും തെലുങ്കിനും പുറമേ ചിത്രം തമിഴിലും മലയാളത്തിലും കന്നഡയിലും മൊഴിമാറ്റിയും എത്തും.
‘രാമായണമാണ് ചിത്രത്തിന്റെ കഥയുടെ അടിസ്ഥാനം. 3ഡി ആക്ഷന്‍ ഡ്രാമയായി ആണ് സിനിമ പുറത്തിറങ്ങുന്നത്. ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ലങ്കേഷ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


കൃതി സനോനാണ് സിനിമയിലെ നായിക. സണ്ണി സിംഗ്, ദേവദത്ത നാഗെ, വത്സല്‍ ഷേത്, തൃപ്‍തി തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫലാനി കാര്‍ത്തിക് ഛായഗ്രണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ആഷിഷ് മഹത്രേ, അപൂര്‍വ്വ മോതിവാലെ എന്നിവരാന് . ഭൂഷന്‍ കുമാര്‍, കൃഷ്ണന്‍ കുമാര്‍, രാജേഷ് നായര്‍, ഓം റാവത്, പ്രസാദ് സുതര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സചേത്- പരമ്പരയാണ് ആദിപുരുഷ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *