കണ്ണൂര്‍: ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ പതിമൂന്നാം ബ്ലോക്കിലെ ദമ്പതികള്‍ക്ക് പരിക്കേറ്റു. പുതുശ്ശേരി അമ്പിളി, ഭര്‍ത്താവ് ഷിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോട്ടപ്പാറക്ക് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്.
ഇരുചക്ര വാഹനത്തില്‍ പണിക്ക് പോകുന്നതിനിടെയായിരുന്നു ആനയുടെ മുന്നില്‍പ്പെട്ടത്. പരിക്കേറ്റ ഇരുവരേയും പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ബൈക്ക് ആന തകര്‍ത്തു.
ഈ മാസം 23 ന് ആറളത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ടിരുന്നു.