സ്റ്റുഡന്‍സ് പോലിസ് കേഡറ്റ് (എസ്പിസി) സംവിധാനത്തിലൂടെ മികച്ച തലമുറയെ വാര്‍ത്തെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. പയമ്പ്ര, പറമ്പില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളുകളിലെ പരിശീലനം പൂര്‍ത്തിയാക്കിയ സ്റ്റുഡന്‍ന്റ് പോലീസ് കാഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് പയമ്പ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിള്‍ ഗ്രൗണ്ടില്‍ നിന്ന് സെല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
്പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിഎസ്സി വഴി യൂണിഫോം സര്‍വ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. എസ് പി സി യിലൂടെ ഒരു പുതിയ പ്രതിബദ്ധതയും അച്ചടക്കവുമുള്ള തലമുറ നാട്ടിലുണ്ടാവണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. എസ് പി സി ഇന്ന് രാജ്യത്താകെ ശ്രദ്ധിക്കപ്പെടുന്ന ഒരു സംഘടിത സേനയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പ്രശസ്തി കാഡറ്റുകളുടെ മാന്യമായ പെരുമാറ്റം കൊണ്ടും സമൂഹത്തോടുള്ള ബാധ്യത ഏറ്റെടുത്തുകൊണ്ടും നാടിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പടിക്കുന്നതിനും മാതൃക കാണിക്കുന്നതിനും സഹായകരമാവട്ടെ എന്ന് മന്ത്രി ആശംസിച്ചു.
പരിപാടിയില്‍ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത എ, വൈസ് പ്രസിഡന്റ് ടി ശശിധരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ ശശീന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം കെ ലിനി, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.