മദ്യനയത്തെ സിപിഐ എതിര്‍ത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . സിപിഐയും സിപിഎമ്മും തമ്മില്‍ നല്ല ബന്ധമാണ്. എഐടിയുസി ഉന്നയിച്ചത് കള്ളുഷാപ്പിന്‍റെ ഭൂപരിധി പ്രശ്നമാണ്. അത് ചെത്തുതൊഴിലാളി യൂണിയനും ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയം കോടതിയുടെ പരിഗണനിയിലാണുള്ളതെന്നും കോടിയേരി പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ പുതുക്കിയ മദ്യനയത്തിൽ തിരുത്തൽ വേണമെന്ന് കേരളാ കോൺ​ഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞ്ഞു .ചില ഇടങ്ങളിൽ ആശങ്ക ഉണ്ട്. തിരുത്തേണ്ടതെങ്കിൽ തിരുത്തണമെന്നും ജോസ് കെ മാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *