പട്യാല: പഞ്ചാബിലെ പട്യാലയില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തുവാങ്ങിയ പിറന്നാള്‍ കേക്ക് കഴിച്ച പത്തുവയസ്സുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതായി കുടുംബം. മാന്‍വി എന്ന കുട്ടിയാണ് മരിച്ചത്. മാര്‍ച്ച് 24 ന് വൈകിട്ടാണ് മാന്‍വിയുടെ ജന്മദിനം കുടുംബം കേക്ക് മുറിച്ച് ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷങ്ങളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ കുടുംബം പങ്കുവെക്കുകയും ചെയ്തിരുന്നു.

കേക്ക് കഴിച്ചതിന് പിന്നാലെ മാന്‍വിക്കും സഹോദരിക്കുമടക്കം രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി വീട്ടുകാര്‍ പറയുന്നു.തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കുട്ടികള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മാന്‍വിയുടെ മുത്തച്ഛന്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും മാന്‍വിയുടെ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ബേക്കറി ഉടമക്കെതിരെ മാന്‍വിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *