കുന്ദമംഗലം : മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡന്റും മുൻ മഹല്ല് ഖത്തീബുമായിരുന്ന എം.സി. സുബ്ഹാൻ ബാബു റമദാൻ സന്ദേശം നൽകി. ദൈവിക മൂല്യങ്ങൾ മുറുകെ പിടിച്ചാലെ സമൂഹത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകുകയുള്ളൂ എന്നും അതിന് ക്ഷമയും വിട്ടുവീഴ്ചയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. ശരീഫുദ്ധീൻ സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. പി.കെ. ബാപ്പു ഹാജി, പി.പി. മുഹമ്മദ്, എൻ. റഷീദ്, ഹനീഫ മാട്ടുമ്മൽ, സുബൈർ കുന്ദമംഗലം, എൻ. സഫീർ, ഇ. അമീൻ, കെ.കെ. അബ്ദുൽ ഹമീദ്, കെ.സി. സുബൈർ, എം.പി. ഫാസിൽ, ഇ.പി. ഉമർ, എൻ.ദാനിഷ്, നൂഹ് കാരന്തൂർ, പി.പി. മജീദ്, മുഹ്‌സിൻ ഭൂപതി,എൻ. ലുഖ്മാൻ, സുഹൈബ്, സുലൈമാൻ, പരീത്, എൻ. ജാബിർ, എം.സി. മജീദ്, പി. സുനീർ, സി. ജഹീർ, എൻ. മൻസൂർ, ജാനിഷ്, എൻ. ബഷീർ, പി.പി. മൻസൂർ, ഫർസാന ഹമീദ്, പി.പി. ആമിന, എം.എ. സുമയ്യ, സാറ സുബൈർ, ഹൈറുന്നിസ, എൻ. റുബീന, റഹീമ ഷെറിൻ, ലുബ്ന, ടി.പി. റൈഹാനത്ത്, റഹീന, പി.പി. സക്കീന,സിറാജുൽ ഹഗ്, റംതീസ് ഇ പി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *