യു എ പി എ കേസില്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിദഗ്ദ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റി. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് നടപടി.
വെള്ളിയാഴ്ചയാണ് മഥുര ജയിലില്‍ നിന്ന് കാപ്പനെ ഡല്‍ഹിയിലേക്ക് കൊണ്ട് വന്നത്.ഡെപ്യുട്ടി ജയിലറും മെഡിക്കല്‍ ഓഫീസറും ഉള്‍പ്പെടുന്ന സംഘമാണ് സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലേക്ക് കൊണ്ട് വന്നത്. പ്രമേഹം ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ അലട്ടുന്ന കാപ്പനെ ചിക്ത്‌സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും, തടവുകാർക്കും ഇത് ബാധകമാണെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
