തൃശൂർ പൂരത്തിന് ഗജ വീരന്മാർക്ക് പകരം ദിനോസറുകളായാൽ എങ്ങനെ ഇരിക്കും?. എ ഐ ടൂളായ മിഡ് ജേണി ഉപയോഗിച്ച് ഡിനോസർ പൂരപ്പറമ്പ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് എഐ ഇമാജിൻ എന്ന ഇൻസ്റ്റഗ്രാം പേജ്.കൂടാതെ ഹോളിവുഡിലെ പ്രശസ്ത സിനിമ സീരിസ് താരങ്ങളെയും സാങ്കേതികതയുടെ സഹായത്തോടെ പൂര നഗരിയിൽ എത്തിച്ചിട്ടുണ്ട്.
കൊച്ചി സ്വദേശിയായ അർജുൻ സജീവിന്റെയാണ് ആ കലാവിരുത്. ‘ഡിനോസറുകൾ ജീവിക്കുന്ന സമാന്തരമായ മറ്റൊരു ലോകത്ത് പൂരം നടന്നാൽ’ എന്ന തലക്കെട്ടിലാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
ഗെയിം ഓഫ് ത്രോൺസിലെ ഡ്രാഗണുകളെ അടക്കി ഭരിക്കുന്ന എമിലി ക്ലർക്കിൻറെ ഖലീസി, കൂടെ വിൽ സ്മിത്ത്, വണ്ടർ വുമൺ എന്നിവരും പൂര നഗരിയെ ആവേശഭരിതമാക്കിയിട്ടുണ്ട്.
മിഡ് ജേർണിയുടെ അഞ്ചാം വേർഷൻ ഉപയോഗിച്ചാണ് അർജുൻ ഒരുക്കിയിരിക്കുന്ന ദിനോസർ കാലത്തെ പൂരം വൈറലാണ്.
പൂരം മാത്രമല്ല വിഷു സ്പെഷ്യലായി മാർവൽ താരം സ്കാർലെറ്റിനെ തനി നാടൻ മലയാളിയാക്കിയും പടക്കം കത്തിക്കുന്ന ഡെഡ് പൂളും ഇൻസ്റ്റഗ്രാമിൽ തരംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *