ഇരുചക്ര വാഹനത്തിലെത്തിയ ആൾ റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെ അപമാനിച്ചതായി പരാതി. തിരുവനന്തപുരം പാറ്റൂർ മൂലവിളകത്താണ് സംഭവം. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് നേരെയായിരുന്നു മോശം പെരുമാറ്റമുണ്ടായത്.

ഇന്ന് രാവിലെ രാവിലെ 11 മണിക്കായിരുന്നു സംഭവം. നടന്നു പോവുകയായിരുന്ന വീട്ടമ്മയോട് ഇരുചക്ര വാഹനത്തിലെത്തിയ ആൾ വളരെ മോശമായി സംസാരിക്കുകയായിരുന്നു. സമീപത്തെ ദന്തൽ ക്ലിനിക്കിലേക്ക് പോകുന്ന’വഴിയാണ് വീട്ടമ്മയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

നേരത്തെ മൂലവിളാകത്ത് തന്നെ മറ്റൊരു വീട്ടമ്മയും ശാരീരികമായി ആക്രമിക്കപ്പെട്ടിരുന്നു. ഈ കേസിലെ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നടുറോഡിൽ സ്ത്രീയെ ആക്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു. പാറ്റൂർ മുതൽ സ്ത്രീയെ അക്രമി പിന്തുടരുന്നതിൻറെ ദൃശ്യങ്ങൾ അന്ന് പൊലീസ് ശേഖരിച്ചിരുന്നു. അക്രമം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതി ഇതുവരെ പൊലീസിന്റെ പിടിയിലായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *