മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിൽ അറസ്റ്റിലാകുകയും തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പ്രതി മരിച്ചു. കസ്റ്റഡിയിലിരിക്കെയാണ് പ്രതി അനുജ് തപൻ ആത്മഹത്യക്ക് ശ്രമിച്ചത്. മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയ അനുജ് തപൻ്റെ നില ഗുരുതരമായി തുടരുകയായിരുന്നു. തുടർന്നാണ് മരിച്ചെന്ന വാർത്ത പുറത്തുവരുന്നത്. തപനും മറ്റൊരു കൂട്ടാളിയും ചേർന്നാണ്  മുഖ്യപ്രതികൾക്ക് തോക്കുകൾ കൈമാറിയത്. കഴിഞ്ഞ  മാസം 14 നാണ് സല്‍മാന്‍ ഖാന്‍റെ വീടിന് നേര്‍ക്ക് വെടിവെയ്പുണ്ടായത്. ആക്രമണത്തിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കവേയാണ് ഈ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *