
കുഞ്ഞുങ്ങളുടെ കുട്ടിക്കട ഉദ്ഘാടനം ചെയ്യാൻ എംഎൽഎ എത്തിയതോടെ കുട്ടികൾ ആവേശത്തിലായി.തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ആണ് കല്ലുരുട്ടിയി’പുഞ്ചാരത്ത് കുരുന്നുകളുടെ കട ഉദ്ഘാടനം ചെയ്യാൻ എത്തിയത്. മദ്യ വേനലവധിയിൽ കുട്ടികൾ ചേർന്നൊരുക്കിയ മിട്ടായിക്കട കേട്ടറിഞ്ഞാണ് എംഎൽഎ അവിടെ എത്തിയത്.കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു എംഎൽഎ കുട്ടികളുടെ കട ഉദ്ഘാടനത്തിനായി എത്തുന്നത്.ഉദ്ഘാടനം ചെയ്യുക മാത്രമല്ല കുരുന്നുകളുടെ കൈകളിൽ നിന്ന് മിഠായി പൊതികൾ സ്വന്തമാക്കിയാണ് എം എൽഎ മടങ്ങിയത്.എംഎൽഎ എത്തിയത് പറഞ്ഞു നാട്ടുകാരും ഒപ്പം കൂടിയത് നവ്യനുഭവമായി.കല്ലുരുട്ടി നഹാസ് സെറീൻ ദമ്പതികളുടെ മക്കളായ മുഹമ്മദ് സിയാൻ, മുഹമ്മദ് സാമിൽ, സുഹൃത്തുക്കളായ നിജു, അനന്തു, ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. അഭിജിത്ത് മുരളിയാണ് ഈ കൂട്ടായ്മയ്ക്ക് പ്രചോദനമായി മുന്നിൽ നിൽക്കുന്നത്. സ്കൂൾ അടച്ചപ്പോൾ കുരുന്നുകൾ തന്നെയാണ് ഈ ഒരു ആശയം മുന്നോട്ട് വെച്ചത്. അതിനായി നിലമൊരുക്കിയതും അവർ തന്നെ.
സമീപത്ത് ഗ്രൗണിൽ എത്തുന്ന കുട്ടികളാണ് ഇവരുടെ കസ്റ്റമേഴ്‌സ്. എല്ലാത്തരം മിഠായികളുമുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും ഈ കുരുന്നുകൾ മുൻപന്തിയിലുണ്ട്