കോഴിക്കോട് ജില്ലയിലെ പടനിലം ഉപ്പഞ്ചേരിമ്മൽ ഷാജുവിന്റെ കുടുംബം തകരകൊണ്ട് നിർമ്മച്ച വീട്ടിൽ വരവിനായി കാത്തിരിക്കുന്നത് മൂന്ന് ജീവനുകളാണ്.
ഈകുടുംബത്തെ കരുപിടിപ്പിക്കുക എന്ന മോഹത്തോടെയാണ് ഷാജു പ്രവാസത്തിലേക്ക് കടക്കുന്നത്. എന്നാൽ വിധി മറ്റൊന്നായിരുന്നു.ഗൾഫിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ സൗദി പൗരൻ മരണപ്പെട്ടതിനെ തുടർന്ന് 6 വർഷത്തിലധികമായി നാട്ടിലേക്ക് വരാൻ പറ്റാതെ വിദേശത്ത് കുടുങ്ങി കിടക്കുകയാണ് പടനിലം സ്വദേശി ഷാജു. കണ്ണങ്ങോട്ടുമ്മൽ.2019 ആഗസ്റ്റ് 5നാണ് ഷാജു ജോലി ആവശ്യത്തിനായി സൗദിയിലേക്ക് പോയത്.2019 നവംബർ 30 ന് സാജു ഓടിച്ച വാഹനത്തിൻ്റെ പിറകിൽ സൗദി പൗരന്റെ കാർ ഇടിച്ചാണ് അപകടം.
വിദേശകാര്യമന്ത്രാലയത്തിൻ്റെയും ഇന്ത്യൻ എംബസ്സിയുടേയും കേരള എംപിമാരുടേയും ശ്രമഫലമായിട്ട് ഒരു മാസത്തിന്
ശേഷം ജയിൽ മോചിതനായി. ഷാജുവിന് നാട്ടിലേക്ക് മടങ്ങണമെങ്കിൽ
70 ലക്ഷം രൂപ അടക്കണം. ഇതിൽ 35 ലക്ഷം ഷാജു ജോലി ചെയ്തിരുന്ന റിയാദിലുള്ള ഷിഫയിലെ എക്സിറ്റ് 26കമ്പനി കോടതി വിധിയുടെ അടിസ്ഥാനത്തിൽ അടച്ചു. 35 ലക്ഷം രൂപ കൂടി നൽകിയാൽ മാത്രമേ നാട്ടിലേക്ക് വരാൻ കഴിയുകയുള്ളൂ. ബീമമായ ഈ തുക സമാഹരിക്കുവാൻ ഷാജുവിൻ്റെ കുടുംബത്തിന് സാധിക്കുകയില്ല. ഷാജുവിനെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തി വരികയാണ്. Kerala gramin bank
A/c no. : 40291101088476
Ifc code: KLGB0040291
Branch. : kunnamangalam

Leave a Reply

Your email address will not be published. Required fields are marked *