കാസര്‍കോട്: മംഗളൂരുവിലെ വിദ്വേഷ കൊലയില്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ശിവകുമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസിനെതിരെ വിമര്‍ശനം ശക്തമായതിന് പിന്നലെയാണ് നടപടി.

മംഗളൂരു കുഡുപ്പുവില്‍ ഞായറാഴ്ച വൈകിട്ടാണ് വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഉന്നത അധികാരികളെ തെറ്റിദ്ധരിപ്പിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദക്ഷിണ കന്നഡ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ഹരീഷ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *