ഗോവയിൽ പരിശീലനത്തിനിടെ ഹോക്കി ബോൾ തലയിൽ കൊണ്ട് 13 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഗുയിരിം സെന്റ് ആന്റണി ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ റുയീഷ ഖാർസെൽ ആണ് പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചത്. അടുത്ത അധ്യായന വർഷത്തെ മത്സരങ്ങൾക്കായി സ്കൂൾ സമയത്ത് പരിശീലനം നടത്തുന്നതിനിടെയാണ് റുയീഷയുടെ തലയിൽ ഹോക്കി ബോൾ കൊണ്ടത്. പരിക്കേറ്റ ഉടനെ കുഴഞ്ഞുവീണ പെൺകുട്ടിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്പോർട്സ് താരമായ സഹോദരൻ സൂരജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രണ്ട് വർഷം മുൻപ് റുയീഷ ഹോക്കിയിലേക്ക് എത്തിയത്.

പ്രാഥമിക നിഗമനത്തിൽ ഇതൊരു അപകട മരണമാണെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. റുയീഷയുടെ സഹോദരൻ നേരത്തെ സബ് ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ ഗോവ ടീമിനെ നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *