വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയില്‍ സര്‍ക്കാരിന് എതിരെ വിമര്‍ശനം കടുപ്പിച്ച് എല്‍ഡിഎഫ്. തീരുമാനം യുഡിഎഫിന് വിട്ട മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളെ വിഡ്ഢികളാക്കാനെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനി. മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവെന്ന് ദേശാഭിമാനി എഡിറ്റോറിയലില്‍ വിമര്‍ശനം. മുസ്ലിം ലീഗ് അഴിമതിക്ക് കുടപിടിക്കുന്നെന്നും ആരോപണം.
ഘടകകക്ഷികളില്‍ നിന്നുപോലും എതിര്‍പ്പുണ്ടായിട്ട് മുഖ്യമന്ത്രി തീരുമാനം പിന്‍വലിക്കാന്‍ തയാറായിട്ടില്ല. സര്‍ക്കാരിന്റെ യഥാര്‍ഥ അജന്‍ഡകളിലേക്കാണ് സര്‍ക്കാര്‍ നടപടി വിരല്‍ ചൂണ്ടുന്നതെന്ന് ദേശാഭിമാനി എഡിറ്റോറിയലില്‍ പറയുന്നു. ഭരണത്തിന്റെ ആദ്യ നാളുകളില്‍തന്നെ അഴിമതിയുടെ കറപുരണ്ട ഒരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എടുത്തുചാടിയത് മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് വിമര്‍ശനം.
