
താമരശ്ശേരി ചുരം എട്ട്, ഒൻപത് വളവുകൾക്കിടയിൽ റോഡിലേക്ക് ഒരു മരം കടപുഴകി വീഴാറായി നിൽക്കുന്നത് അപകട ഭീഷണിയുയർത്തുന്നു.യാത്രക്കാർ ജാഗ്രത പാലിക്കാൻ നിർദേശം. ഇന്നലെ രാത്രി കണ്ടെയിനർ ലോറി മരത്തിൽ ഇടിച്ചതാണ് കാരണം എന്നാണ് വിവരം.മരം ഏതു നിമിഷവും റോഡിലേക്ക് വീഴും വിധമാണ് നിൽക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്.