യു.എസ്-കാനഡ അതിർത്തിക്കടുത്തു 31751 കിലോ തേനീച്ചക്കൂടുകളുമായെത്തിയ ട്രക്ക് മറിഞ്ഞു. 25 കോടിയോളം തേനീച്ചകൾ കൂട്ടിൽ നിന്ന് പറന്നതായി റിപ്പോർട്ട്.
സംഭവത്തിന് പിന്നാലെ അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് അകലം പാലിക്കണമെന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പറന്നുപോയ തേനീച്ചകളെ കൂട്ടിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം. രണ്ട് ദിവസത്തോളം ഈ പ്രക്രിയയ്ക്ക് എടുക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ പ്രവൃത്തി കഴിയുന്നത് വരെ പ്രദേശം അടച്ചിട്ടതായും അധികൃതർ അറിയിച്ചു. റാണി തേനീച്ചയെ കണ്ടെത്തിയ ശേഷം കൂട്ടിലേക്ക് തിരികെ കൊണ്ടു പോയി മറ്റുള്ള തേനീച്ചകളേയും കൂട്ടിലെത്തിക്കുക എന്നതാണ് പദ്ധതിയെന്ന് പോലീസ് പറയുന്നു. പരാഗണം നടത്തുന്ന ദശലക്ഷക്കണക്കിന് തേനീച്ചകളെ പിടികൂടാൻ വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്.