തൃശ്ശൂർ: ജനവാസമേഖലയിലെ കാട്ടാന ആക്രമണത്തെക്കുറിച്ച് നേരിട്ട് വിലയിരുത്താൻ വാഴച്ചാലിലെത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ വാഹനവ്യൂഹത്തിന്റെ വഴിമുടക്കി കാട്ടാന. തൃശ്ശൂർ വാഴച്ചാലിനടുത്തുള്ള ചാർപ്പയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. പ്രദേശത്തെ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾക്ക് മുന്നിലേക്കാണ് കാട്ടാന എത്തിയത്.

തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഏറെ പരിശ്രമിച്ച് ആനയെ കാട്ടിലേക്ക് തുരത്തിയ ശേഷമാണ് മന്ത്രിക്കും സംഘത്തിനും യാത്ര തുടരാനായത്. പ്രദേശത്തുണ്ടായ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ വീട് വനംമന്ത്രി ഷിബു ബേബി ജോൺ സന്ദർശിച്ചു.

ജനവാസമേഖലകളിൽ കാട്ടാനശല്യം രൂക്ഷമാകുന്നത് തടയാൻ വനംവകുപ്പ് അടിയന്തരവും ശക്തവുമായ നടപടികൾ സ്വീകരിക്കുമെന്ന് ഷിബു ബേബി ജോൺ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *