തിരുവനന്തപുരത്തെ അടിമലത്തുറയിൽ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബ്രൂണോ എന്ന നായയെ മൂന്ന് പേർ ചേർന്ന് തല്ലി കൊന്ന സംഭവത്തിൽ പ്രതികരിച്ച് നടി നസ്രിയയും പൂർണിമ ഇന്ദ്രജിത്തും. കഴുവിലേറ്റൂ.. സോറി ബ്രൂണോ എന്നായിരുന്നു ജസ്റ്റീസ് ഫോർ ബ്രൂണോ എന്ന ഹാഷ്ടാഗിൽ ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെ പൂർണിമ പ്രതികരിച്ചത്. എന്തുക്കൊണ്ട് മനുഷ്യർ ഇങ്ങനെചെയ്യുന്നുവെന്നായിരുന്നു ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഒരു നായയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് നസ്രിയയുടെ പ്രതികരണം. ബ്രൂണോയ്ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൂർണിമയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയും നസ്രിയ ഷെയർ ചെയ്തിട്ടുണ്ട്.

കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം. വലിയ തടിയുമായി എത്തിയ യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുകയായിരുന്നു.കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം. വലിയ തടിയുമായി എത്തിയ യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുകയായിരുന്നു.
