ദീപിക പദുക്കോണിനെ പ്രശംസിച്ച് റണ്‍ബീര്‍ കപൂര്‍. ദിപികയുടെ വളര്‍ച്ചയില്‍ അതിയായ സന്തോഷമുണ്ടെന്നും ഒരു അഭിനേത്രി എന്ന നിലയില്‍ ദീപിക ഒരുപാട് ഉയരത്തിലെത്തിയെന്നും റണ്‍ബീര്‍ പറഞ്ഞു.’ഷംഷേര’ എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരത്തിന്റെ പരാമർശം. ‘തമാശ’യിലെ ‘അഗർ തും സാഥ് ഹോ’ എന്ന ഗാന രംഗത്തെ പരാമർശിച്ച് രൺബീർ പറഞ്ഞത്.

‘ഈ സീനിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ദീപികയെയാണ്. ചില സീനുകൾ ഉണ്ട്, അഭിനേതാവിന്റെ സ്വഭാവത്തിനോട് അടുത്ത് നിൽക്കുന്നത്. ഇതി അത്തരത്തിൽ ഒരു സീൻ ആണ്. ഈ സീനിൽ എന്റെ ക്യാരക്ടർ ആർക് ഉണ്ട്. ഈ കഥാപാത്രം എന്തോ വലിയ വിഷമങ്ങളിലൂടെ കടന്നു പോവുകയാണ്. ഞാനുമതേ അവസ്ഥയിൽ ആയിരുന്നു. ദീപികയ്ക്ക് ആ സങ്കടം മനസ്സിലായി. അപ്പോൾ അതൊരു റിയാക്റ്റിവ് സീൻ ആയി തീർന്നു. ഞാൻ ചെയ്യുന്ന കാര്യങ്ങൾക്ക് അവർ റിയാക്റ്റ് ചെയ്യും, അവർ ചെയ്യുന്ന കാര്യങ്ങൾക്ക് ഞാനും. അങ്ങനെ അതൊരു വളരെ ജൈവമായ,റിയലിസ്റ്റിക് ആയ ഒരു സീൻ ആയിത്തീർന്നു.

ഞങ്ങള്‍ ഒരേ സമയത്ത് സിനിമയില്‍ എത്തിയവരാണ്. എന്റെ രണ്ടാമത്തെ ചിത്രമായ ബച്ച്‌ന ഏ ഹസീനോയിലാണ് ഞങ്ങള്‍ ആദ്യമായി ഒന്നിച്ചത്. അതിന് ശേഷം യേ ജവാനി ഹേ ദിവാനിയിലും അഭിനയിച്ചു. മറ്റൊരു അഭിനേതാവിന്റെ വളര്‍ച്ചയും എന്നില്‍ ഇത്രയും അത്ഭുതം ജനിച്ചിട്ടില്ല. എനിക്ക് ദീപികയെ നന്നായി അറിയം. തമാശ എത്തിയപ്പോഴേക്കും അവര്‍ ഒരുപാട് ഉയരത്തിലെത്തി. ദീപികയുടെ അഭിനയ പാടവം കാണുമ്പോള്‍ ഞാന്‍ വിസ്മയിച്ചു പോകാറുണ്ട്.”

2008-2009 കാലഘട്ടത്തില്‍ ദീപികയും റണ്‍ബീറും പ്രണയത്തിലായിരുന്നു. പിന്നീട് അവര്‍ വേര്‍പിരിഞ്ഞു. റണ്‍ബീര്‍ തന്നോട് വിശ്വാസ വഞ്ചന ചെയ്തുവെന്ന് ദീപിക ആരോപിക്കുകയും ചെയ്തു. ദീപിക പറഞ്ഞത് സത്യമാണെന്ന് റണ്‍ബീര്‍ ഒരു അഭിമുഖത്തില്‍ സമ്മതിക്കുകയും ചെയ്തു. കുറച്ച് നാളുകള്‍ക്ക് ശേഷം ഇരുവരും സൗഹൃദം പുതുക്കി. അതിന് ശേഷമാണ് വീണ്ടും സിനിമയില്‍ ഒന്നിച്ചത്. പിന്നീട് ദീപിക നടന്‍ രണ്‍വീര്‍ സിംഗിനെ വിവാഹം ചെയ്തു. റണ്‍ബീര്‍ നടി ആലിയ ഭട്ടിനെയും.

Leave a Reply

Your email address will not be published. Required fields are marked *